മദ്യത്തിന് വില കൂട്ടുക എന്നതല്ലാതെ മറ്റെന്തെങ്കിലും എക്കണോമിക്സ് ഐസക് സാറിന് അറിയാമോ?

83

Praveen Ravi

സത്യത്തിൽ മദ്യത്തിന് വില കൂട്ടുക എന്നതല്ലാതെ മറ്റ് എന്തെങ്കിലും എക്കണോമിക്സ് നമ്മുടെ തോമസ് ഐസക് സാറിന് അറിയാമോ? മദ്യത്തിന് വില കൂട്ടി സര്ക്കാര് ജീവനക്കാരുടെ വായിലേക്ക് ഒഴിച്ച് കൊടുക്കുന്ന എക്കണോമിക്സ് ഇവിടെ ആർക്കും ചെയ്യാവുന്നതാണ്. പെട്രോളിന് വിലകൂട്ടി സമ്പത്ത് കണ്ടെത്തുന്ന കേന്ദ്രം ചെയ്യുന്ന അതേ പണിയുടെ വേറൊരു രൂപം ആണ് ഇത്. മദ്യത്തിൻ്റെ വില മൂലം തങ്ങളുടെ സമ്പാദ്യത്തിൻ്റെ വലിയൊരു പങ്കും നഷ്ടപ്പെടുത്തുന്നത് അടിസ്ഥാന വർഗ്ഗം ആണ്. അവരുടെ കാശു പിഴിഞ്ഞ് എടുത്ത ആണ് സര്ക്കാര് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യം മദ്യത്തിൻ്റെ ഈ അമിത വിലയാണ്.

ഇദ്ദേഹം ആണ്, വർക്ക് ഫ്രം ഹോം വ്യാപകം ആകുന്നതോടെ ബംഗളൂരു നിന്നും മുംബൈയിൽ നിന്നും ആളുകളെ കേരളത്തിൽ വന്നു സ്വന്തം വീട്ടിൽ ഇരുന്നു ജോലി ചെയ്യും എന്നും, അന്നേരം ഓർഡർ ചെയ്യുന്ന സോഡാ നാരങ്ങാ വെള്ളത്തിൻ്റെ നികുതി വച്ച് കേരളം വികസിക്കും എന്ന് കരുതുന്നത്. ഈ അവസരത്തിൽ വീണ്ടും സര്ക്കാര് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതും മദ്യത്തിന് വില കൂട്ടുന്നതും ഒരു മാതിരി മറ്റെടത്തെ പരിപാടി ആണ്. ഇക്കണോമിയെ ചലിപ്പിക്കാൻ ആണെങ്കിൽ സര്ക്കാര് ഇൻഫ്രാ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുക ആണ് വേണ്ടത്.