ദൃശ്യം 3, ഇന്ന് ജോർജ് കുട്ടി നിർമ്മിക്കുന്ന ആദ്യ പടത്തിന്റെ പൂജ ആണ്

105

Praveen VC

ദൃശ്യം 3,  ഇന്ന് ജോർജ് കുട്ടി produce ചെയ്യുന്ന ആദ്യ പടത്തിന്റെ പൂജ ആണ്.

ഉമ്മറത്ത് നിൽക്കുന്ന ജോർജ് കുട്ടി:
ഇതുവരെ കഴിഞ്ഞില്ലേ നിങ്ങടെ ഒരുക്കം….???
പുറത്തേക്ക് ഇറങ്ങി വരുന്ന റാണി: അവിടെ വല്യ വല്യ ആൾക്കാർ വരുന്നതല്ലേ ഇത്തിരി മെനയൊടെ വേണ്ടേ പോകാൻ….
സിനിമാക്കാരുടെ ഇടയിൽ പിടിച്ചു നിൽക്കണ്ടെ…?
അഞ്ചു : അച്ഛനു മറ്റേ ചുകപ്പു ഷർട്ട്‌ ഇടാമായിരുന്നു….. ഇത് കൊള്ളത്തില്ല…ഇത് ഒരു മാതിരി രാഷ്ട്രിയക്കാരെ പോലെ … വെള്ള ഷർട്ടും മുണ്ടും ഇട്ട്..
ജോർജ് കുട്ടി: മോളെ ഈ വെളുത്ത ഷർട്ട്‌ ഇടുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഇണ്ട്…ഇന്ന് കൊറേ ആൾക്കാരെ കാണാൻ ഉള്ളതല്ലേ… ഇന്ന് കൊറച്ചു പോസിറ്റീവ് എനർജിയുടെ ആവശ്യം ഉണ്ട്.. …. അ വേഗം കയറ്…… സമയം വൈകിക്കണ്ട….. ഇളയ സന്താനം അവിടെ എത്തിക്കാണുമൊ….?
അഞ്ചു : അവൾ കൊറച്ചു വൈകും … ഹോസ്റ്റലിൽ നിന്ന് വരണ്ടേ…. അവളുടെ കൊറച്ചു ഫ്രണ്ട്സും ഇണ്ടാകും…
…. അഭിനെതാക്കളും പ്രൊഡ്യൂസർസും ജോർജ് കുട്ടിയുടെ സുഹ്രുത്തുക്കളും മറ്റു പലരും പങ്കെടുത്ത പൂജ ഫങ്ക്ഷൻ..
പൂജ കഴിഞ്ഞതിനു ശേഷം ഡയറക്ടറൂം ആയി പലതും സംസാരിച്ചു കൊണ്ടിരിക്കുന്ന ജോർജ് കുട്ടി…… ജോർജ് കുട്ടിയുടെ ഫോൺ പല പ്രാവശ്യം റിങ് ചെയ്യുന്നുണ്ട്. അത് എടുക്കാതെ രണ്ടു പ്രാവശ്യം കട്ട്‌ ചെയ്യുന്നു….. മൂന്നാമത്തെ പ്രാവശ്യം നിവർത്തിയില്ലാതെ ഫോൺ എടുക്കുന്നു….. ഹാളിലെ തിരക്കൂം ശബ്ദവും മൂലം ഒന്നും കേൾക്കാൻ പറ്റാതിരുന്ന ജോർജ് കുട്ടി ഹാളിനു വെളിയിൽ വരുന്നു…
ആരാ എന്താ കാര്യം….? ജോർജ് കുട്ടി അലറി..
മറുതലയ്ക്കലിൽ നിന്ന് ഒരു മറുപടിയും ഇല്ല….
ക്ഷുഭിതനായി ഫോൺ കട്ട്‌ ചെയ്ത് തിരിച്ചു ഹാളിലെക്ക് പോവാൻ നേരം
ദൂരെ നിന്ന്, കഴുകൻ കണ്ണുകളും ആയി ഒരാൾ തന്നെ നോക്കുന്നത് ജോർജ് കുട്ടിയുടെ ശ്രദ്ധയിൽ പെട്ടു…..
കറുത്തു തടിച്ച ശരീരം മുഖത്ത് പല മുറിവുകളും….. അയാളുടെ ഇടത്തെ കണ്ണ് മൊത്തമായി ഇടുങ്ങിയിരുന്നു…… കയ്യിൽ ഒരു വടി ഉണ്ട്……
ക്രൂരമായ , പ്രതികാരഭാവത്തൊടെയുള്ള
അ നോട്ടം കണ്ടു ജോർജ് കുട്ടി സ്തബ്തനായി…..
സഹദേവൻ…!!!!!! ജോർജ് കുട്ടി മനസ്സിൽ ഉരുവിട്ടു……. ജോർജ് കുട്ടിയുടെ പുറകെ ഹാ ളിനു വെളിയിൽ വന്ന റാണിയും സഹധെവനെ കണ്ടു ഞെട്ടി..
രാത്രി , ജോർജ് കുട്ടിയുടെ വീട്….
റാണി ആകെ അസ്വസ്തയായിരുന്നു:
“അവൻ….. ആ സഹദേവൻ… അവനെ ഇന്ന് കണ്ടതോടെ എന്താന്ന് അറിയില്ല …..ഒരു അസ്വസ്ഥത… വലിയ എന്തോ വരാൻ ഇരിക്കുന്നത് പോലെ…”
ജോർജ് കുട്ടി : ഇവളു തുടങ്ങി….അവളുടെ ഒരു അസ്വസ്ഥതയും പേടിയും……..
അന്നത്തെ കേസ് അവിടെ പൂർണമായി അവസാനിച്ചതല്ലെ…?…..പിന്നെന്തിനാ നീ പേടിക്കണെ…
….. ” അ സഹദേവൻ എങ്ങാനും പുതിയ തുമ്പു കണ്ടു പിടിച്ചു വ….”
“നീ ഒന്ന് മിണ്ടാതിരുന്നെ റാണി… അന്ന് നാട്ടുകാർ പെരുമാറിയതിനു ശേഷം കയ്യും കാലും പൊളിഞ്ഞു മൂന്നാലു വർഷം കിടപ്പിലായിരുന്നെന്നാ കേട്ടെ..ഒരു കണ്ണിന്റെ കാഴ്ച പോയി… ഒന്ന് നടക്കാൻ വരെ വടിയുടെ സഹായം വേണം അവന്…. അവൻ ഇനി എന്ത് കാട്ടാന…? പോലീസിൽ ഉള്ളവനു വരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല…. പിന്നെയാണ് പോലീസിൽ ഇല്ലാത്ത അവൻ ”
“എന്നാലും എനിക്ക് എന്തോ പോലെ…. അവന്റെ നോട്ടം കണ്ടിട്ട് നമ്മളെ കുടുക്കാൻ എന്തൊക്കെയോ ചെയ്തു വെച്ചിട്ട് നിൽക്കുന്നത് പോലെ തോന്നി…”
ജോർജ് കുട്ടി ദേഷ്യപ്പെട്ടു എഴുന്നേറ്റ് പോകുന്നു…..”എനിക്ക് ഉറക്കം വരുന്നു ഞാൻ പോയി കിടക്കട്ടെ”
…..പിറ്റേന്ന് രാവിലെ
ജോർജ് കുട്ടി മൂന്നു വലിയ കായ കുലകൾ കാറിന്റെ ഡിക്കിയിൽ കയറ്റുകയാണ്…..
ഫോൺ റിങ് ചെയ്യുന്നു . തിയേറ്റർ പണിക്കാരൻ പപ്പൻ ആയിരുന്നു അത്
” ഹലോ…എന്തെ പപ്പെട്ടാ….. ”
” സാറെ തിയേറ്ററിൽ ഭയങ്കര അടിപിടി..”
“അടിപിടിയൊ….? എന്താ… എന്താ കാര്യം..”
” ഒരു പെണ്ണിനെ ഏതോ ചെക്കൻ തോണ്ടിയെന്നും പറഞ്ഞാ.. തീയേറ്ററിനു അകത്തു വെച്ചാ അടി… ”
“ദൈവമേ…ആദ്യം പോലീസിനെ വിളിച്ചു പറയടോ….. തീയേറ്ററിനു എന്തെങ്കിലും പറ്റിയാൽ ഇണ്ടല്ലോ…”
ഫോൺ കട്ട്‌ ചെയ്തു ധൃതിയിൽ വണ്ടി എടുത്തു പോകുന്ന ജോർജ് കുട്ടി…..
റാണി തിയേറ്റർ …. തീയേറ്ററിനു പുറത്ത് പോലീസും ആൾക്കാരും തിരക്കും ആയി സഘർഷാവസ്ത….. തിയേറ്ററിനു ഉള്ളിലേക്ക് വണ്ടി കയറ്റാൻ ആവാതെ റോഡ് സൈഡിൽ വണ്ടീ നിർത്തി അതിൽ നിന്ന് ഇറങ്ങി ഡോർ പോലും അടക്കാതെ തീയേറ്ററിലെക്ക് ഓടുന്ന ജോർജ് കുട്ടി..
എസ്‌ ഐ അടക്കം കൊറച്ചു പോലീസ്കാരും അവിടെ എത്തിയിട്ടുണ്ട്…കൊറച്ചു ചെറുപ്പക്കാരെ constables പിടിച്ചു വെച്ചിട്ടുണ്ട്..
എസ്‌ ഐ : ഡോ ഇവന്മാരെ എല്ലാത്തിനെയും അകത്തു കെറ്റിയെക്ക്…. സ്റ്റേഷനിൽ പോയി രണ്ടു കിട്ടിയാലേ ഇവനൊക്കെ ശരി അകൂ….
അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ : സാറെ …. എന്നെയും എന്റെ ചെങ്ങായിമാരെയും വിട്ടേര്…. അവനാ… അ നായിന്റെ മോനാണ് സാറെ ( മറ്റൊരുത്തനെ ചൂണ്ടിക്കൊട്ട് ) …. എന്റെ പെണ്ണിനോട് മോശമായിട്ട് പെരുമാറിയത്……
മറ്റൊരു ചെറുപ്പക്കാരൻ : ഞാനൊന്നും ചെയ്തിട്ടില്ല സാറെ…. നീ പോടാ മ***
എസ്‌ ഐ : ച്ചി മിണ്ടാതിരിയടാ…. എല്ലാത്തിനെയും പിടിച്ചു കയറ്റഡൊ….. സ്ഥലകാലബോധം ഇല്ലാത്ത കു***
അവിടെ ഓടിച്ചെന്ന ജോർജ് കുട്ടി ; സാർ….
എസ്‌ ഐ : അ ജോർജ് കുട്ടി….ഇവിടെ എപ്പോഴും പ്രശ്നങ്ങൾ ആണല്ലോ ജോർജ് കുട്ടി….. കഴിഞ്ഞ ആഴ്ച അല്ലെ ഒരു പൊക്സൊ കേസ് വന്നേ…… ഒരു കിളവൻ മൈനർ ആയ പെണ്ണിനെ തിയേറ്ററിനകത്തു വെച്ച് പീഡിപ്പിചു എന്നും പറഞ്ഞ്…
ജോർജ് കുട്ടി : എന്ത് ചെയ്യാനാ സാർ, നമ്മൾ ഒരിക്കലും വിചാരിക്കാത്ത തലത്തിലെക്കാണു സമൂഹത്തിന്റെ പോക്ക് ….. ഓരോ തലവേദന….
എസ്‌ ഐ : മിക്കവാറും ഇന്നത്തെ cctv റെക്കോർഡ് കൂടി വേണ്ടി വരും…. ശരി എന്നാ കാണാം….
പൊലിസ്കാർ കൊറചു ചെറുപ്പക്കാരെ വണ്ടിയിൽ കയറ്റി തീയറ്ററിൽ നിന്നും പൊകുന്നു….
ജോർജ്ജ് കുട്ടി നിരാശയും ആകുലതകളൊടും കൂടി തിയേറ്റർ ബോർഡിലെക്ക് നോക്കുന്നു… നെടുവീർപ്പിടുന്നു……
കവല … സുലൈമാനിക്കയുടെ ചായക്കട…
ചയക്കടയുടെ മുന്നിൽ കാറിൽ വന്നിറങ്ങുന്ന ജോർജ് കുട്ടി…. ജോർജ് കുട്ടിയുടെ മുഖത്തു നിരാശ….
“ഇക്ക ഒരു ചായ ”
സുലൈമാനിക്ക : എന്താ ജോർജ് കുട്ടി മുഖത്ത് ഒരു നിരാശ….
“തിയേറ്ററിൽ എപ്പോഴും പ്രശ്‌നം തന്നെ…. ഇന്ന് ഒരു അടിപിടി ഇണ്ടായി…. ഏതോ ചെക്കൻ ഒരു പെണ്ണിനെ പിടിച്ചു തോണ്ടിയത്രെ…. അതിന്റെ പേരിൽ തല്ല്….”
“…ഓഹ്…. ”
” തിയേറ്റർ മിക്കവാറും കൂപ്പു കുത്തി വീഴുമെന്ന തോന്നണേ…..ഒരു ലോങ്ങ്‌ റൺ കിട്ടിയിട്ട് എത്ര കാലം ആയി എന്നറിയോ…… അടുത്ത കാലത്തായി തിയേറ്ററിൽ പ്രദർശിപ്പിക്കാനായ് എടുത്ത മിക്ക പടങ്ങളും ഉണ്ടാക്കിയത് നഷ്ടം മാത്രം…… അതിന്റെ ഇടയ്ക്ക് ഒരു സിനിമ നിർമ്മിക്കാനും തുനിഞ്ഞിറങ്ങി…… ഇതൊക്കെ ചെന്നു എവിടെ എത്തുമോ എന്തോ….”
” നീ ഒന്നും പേടിക്കണ്ട ജോർജ് കുട്ടി … പടച്ചോന്റെ അനുഗ്രഹം ഇണ്ടെങ്കിൽ എല്ലാം നല്ലതു പോലെ നടക്കും…. ആരു തോറ്റാലും ജോർജ് കുട്ടി എവിടെയും തോൽക്കില്ല എന്ന് എനിക്ക് നല്ല വിശ്വാസം ഇണ്ട്….
രഘുവെ നീ ജോർജ് കുട്ടിക്ക് ഒരു ചായ കൊട്..”
ജോർജ് കുട്ടി ബെഞ്ചിൽ ഇരുന്നു ചായ കുടിക്കുന്നു…..
ജോർജ് കുട്ടി : രഘു… എന്റെ കാറിന്റെ ഡിക്കിയിൽ രണ്ടു മൂന്നു കുല ഇരിപ്പുണ്ട് …. അതൊന്ന് എടുത്തു കൊണ്ട് വാ… രാവിലെ കൊണ്ടുവരാൻ വിചാരിച്ചതാ അപ്പോഴ തിയേറ്ററിലെക്ക് പോയത്… ”
രഘു : അ ശരി
ജോർജ്കുട്ടി താക്കോൽ ഉപയോഗിച്ച് കാർ unlock ആക്കുന്നു…… രഘു ഡിക്കി തുറക്കുന്നു….. രഘു ഡിക്കി തുറന്നതും ഒരു അലർച്ചയൊടെ പുറകൊട്ടു തെന്നിവീഴുന്നു……
അവൻ ഭയപ്പെട്ട് കടയിലേക്ക് തിരിച്ചു ഓടുന്നു……
“സുലൈമാനിക്കാാ…… ” അവൻ ഉറക്കെ വിളിക്കുന്നു…. പേടിച്ചരണ്ട രഘുവിനെ കണ്ടു സുലൈമാനിക്കയും ജോർജ് കുട്ടിയും ഒരു പോലെ ഞെട്ടി….
” എന്താടാ …. എന്താ പ്രശ്‌നം….”
” ഇക്ക അവിടെ …. അവിടെ…. ഡിക്കീലു… ഡിക്കിയിൽ…..”
രഘു വാക്കുകൾ കിട്ടാതെ നിന്നു…
ജോർജ് കുട്ടിയും സുലൈമാനിക്കയും അൽഭുധത്തൊടെ കാറിന്റെ
ഡിക്കി ലക്ഷ്യം വെച്ച് നടന്നു…. തുറന്നു വെച്ച ഡിക്കിക്ക് അകത്തേക്ക് നോക്കിയ അവർ കണ്ടത്
സഹദേവന്റെ ഡെഡ് ബോഡി….!!! ഞെട്ടി ത്തരിച്ചു നിന്ന ജോർജ് കുട്ടിയുടെ ശ്വാസം കൊറച്ചു സമയത്തെക്കു നിലച്ചു… കൈകൾ വിറയ്കുന്നുണ്ട്…..
അയാളുടെ മൊബൈൽ റിങ് ചെയ്യുന്നു….. വിറങ്ങലിച്ചു നിൽക്കുന്ന കൈകൾ കൊണ്ട് എങ്ങനെയോ അയാൾ അ കാൾ അറ്റൻഡ് ചെയ്തു……
” ജോർജ് കുട്ടി ……… ചെയ്ത കുറ്റത്തിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടവനല്ലെ നീ…… ഇതിൽ നിന്ന് രക്ഷപ്പെടാൻ പറ്റുമെന്നു നിനക്ക് തോന്നുന്നുണ്ടോ……
ഇത് നീ തന്നെ ചുമക്ക്…… കളി തുടങ്ങിയിട്ടേ ഉള്ളു നമ്മൾ….. “