പുള്ളി അന്നും ഇന്നും ഒരു ഡിറക്റ്റേഴ്സ്‌ ആക്റ്റർ ആണ് എന്നു പറയാൻ കാരണമുണ്ട്

0
212

Praveen William

എസ്‌.ഐ മണിയൻ പെട്രോൾ ഒഴിച്ച്‌ ജനൽ കത്തിക്കുന്ന സീനിനു മുൻപ്‌ സ്റ്റേഷനിൽ വെച്ച്‌ പ്രതിയാക്കപ്പെട്ട പയ്യനെക്കൊണ്ട്‌ ഒരു കുപ്പിയിൽ വെള്ളം കുടിപ്പിക്കുന്നതും, പയ്യന്റെ ഫിംഗർ പ്രിന്റ്‌ പോകാതെ തന്നെ കുപ്പി തിരികെ വാങ്ങുന്നതും അതിൽ പെട്രോൾ നിറയ്ക്കുന്നതും കത്തിക്കാനായി ഒഴിക്കുന്നതും തുടങ്ങി കീറിയ മുണ്ട്‌ തിരികെ സുനിതയെ തന്നെ ഏൽപ്പിക്കുന്ന മൂർത്തി വരെയുള്ള ഡീറ്റേയിലിംഗ്സ്‌ ഒരുപാട്‌ നായാട്ടിലുണ്ട്‌. ഇന്ന് തൊട്ട്‌ പടത്തിലെ ബ്രില്ല്യൻസുകളും ഡീറ്റേയിലിങ്ങും പൊളിറ്റിക്സും ഒക്കെ ചർച്ചയാകുമെന്നും അറിയാം. പറയാനുള്ളത്‌ അതിനെപ്പറ്റിയല്ല.

Breaking The Image Of A Chocolate Boy: Kunchacko Bobanപ്രവീൺ മൈക്കിളിനെപ്പറ്റിയാണ്‌. എസ്‌.ഐ മണിയനായിട്ടുള്ള ജോജുവിന്റെ പെർഫോമൻസിനെ പ്രൈസ്‌ ചെയ്യുന്നതിനിടയിൽ പലരും വിട്ട്‌ പോയ, അല്ലെങ്കിൽ അർഹിക്കുന്ന അക്സപ്റ്റൻസ്‌ കൊടുക്കാതിരുന്ന ഒരു കഥാപാത്രമായി തോന്നി പ്രവീൺ മൈക്കിൾ. പ്രത്യേകിച്ച്‌, സെക്കന്റ്‌ വാച്ചിൽ പ്രവീണിനെ കൂടുതൽ അറിയാൻ പറ്റുന്നുണ്ട്‌.. ആദ്യാവസാനം ആ കഥാപാത്രത്തിന്റെ ഇമോഷണൽ അസ്ഥിരതയൊക്കെ കുഞ്ചാക്കോ ബോബൻ ബ്രില്ല്യന്റായി പോർട്രേ ചെയ്തിട്ടുണ്ട്‌. മേലുദ്യോഗസ്ഥനോട്‌ തിരിച്ച്‌ സംസാരിക്കുന്നതും, സ്റ്റേഷനിലെ ഫൈറ്റും, ഹോസ്പിറ്റൽ സീനും, മണിയനുമായുള്ള പല സമയങ്ങളിലെ കോൺഫ്ലിക്സ്റ്റും അവസാനത്തെ സിറ്റിങ്ങും ഉൾപ്പടെ ഓൾമോസ്റ്റ്‌ എല്ലാ സീനും പെർഫക്റ്റ്‌ മീറ്ററിലാണ്‌ ചെയ്തിരിക്കുന്നത്‌. ക്ലൈമാക്സിന്റെ ഭീകരതയുടെ ആക്കം കൂട്ടുന്നതിനിലെ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ ചാക്കോച്ചന്റെയും നിമിഷയുടെയും പ്രകടനങ്ങളാണ്‌.

Visudhan Movie Review {3/5}: Critic Review of Visudhan by Times of Indiaഒരു ആക്റ്റർക്ക്‌ പല തരത്തിൽ ഇവോൾവ്‌ ചെയ്യാനാവും. അതിൽ ഏറ്റവും ബുദ്ധിമുട്ട്‌ ടൈപ്പ്കാസ്റ്റ്‌ ആയിപ്പോയതിനു ശേഷം അതിൽ നിന്ന് തിരിച്ച്‌ വന്നിട്ട്‌ അത്തരമൊരു ഷെൽ മൊത്തത്തിൽ പൊളിച്ച്‌ കളയുക എന്നത്‌ തന്നെ ആയിരിക്കണം. ഈയൊരു സോ കോൾഡ്‌ ഇൻബിസിബിൾ ഷെൽ ചാക്കോച്ചൻ മുന്നേ തന്നെ പൊളിച്ചിട്ടുണ്ടെങ്കിലും പെർഫോമൻസിനെ ഒരു ലൈറ്റ്‌ ഇയർ ദൂരത്തേക്കൊക്കെ കൊണ്ട്‌ പോകുന്നത്‌ വിരളമായേ കണ്ടിട്ടുള്ളൂ. പ്രവീൺ മൈക്കിൾ അത്തരത്തിലൊരു ക്യാരക്റ്റർ ആണ്‌.

ചാക്കോച്ചന്റെ സമീപകാല സിനിമകളിൽ ആണെങ്കിലും പെർഫോമൻസ്‌ വൈസ്‌ ‘എക്സ്ട്രാ’ ബ്രില്ല്യന്റ്‌ എന്ന് പറയത്തക്ക വിധത്തിലുള്ള കഥാപാത്രങ്ങളൊന്നും കിട്ടിയിട്ടുണ്ട്‌ എന്ന് തോന്നുന്നില്ല. വേട്ടയ്ക്കും വലിയ ചിറകുള്ള പക്ഷികൾക്കും ശേഷം പിന്നെ നായാട്ടാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ പുള്ളി അന്നും ഇന്നും ഒരു ഡിറക്റ്റേഴ്സ്‌ ആക്റ്റർ ആണെന്ന് പറയുന്നത്‌. കൃത്യമായി യൂസ്‌ ചെയ്യാനറിയാവുന്ന ഒരു സംവിധായകന്റെ സിനിമയിൽ നന്നായി എഴുതി വെക്കപ്പെട്ട ഒരു ക്യാരക്റ്റർ ചെയ്യുകയാണെങ്കിൽ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പുണ്ട്‌. ഒരു നടൻ എന്ന നിലയിൽ കുഞ്ചാക്കോ ബോബൻ ഇപ്പഴും അണ്ടർ യൂട്ടിലൈസ്ഡ്‌ തന്നെയാണ്‌. അതുകൊണ്ട്‌ തന്നെയാവണം നല്ല സംവിധായകരോടൊപ്പം വർക്ക്‌ ചെയ്യാൻ പുള്ളി താൽപര്യം കാണിക്കുന്നതും..!!