മോളിവുഡിൽ വലിയ ബഡ്ജറ്റിൽ ക്വാളിറ്റി സിനിമയെടുക്കാൻ പൊട്ടൻഷ്യൽ ഉള്ളൊരു ഫിലിം മേക്കർക്കേ പറ്റൂ
ഫസ്റ്റ് സിംഗിൾ ഷോട്ട് തൊട്ട് പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്നുണ്ട്. സുലൈമാൻ ഒരു കഞ്ജസ്റ്റഡ് സ്പേയ്സിലേക്ക് പോകുന്നതിനു മുൻപുള്ള സുലൈമാന്റെ
107 total views

Praveen William
മോളിവുഡിൽ വലിയ ബഡ്ജറ്റിൽ ക്വാളിറ്റിയിൽ കുറവൊന്നും വരുത്താതെ, ഹൈപ്പിനോട് നീതി പുലർത്തുന്ന സിനിമകൾ ഡിസൈൻ ചെയ്യാനും അത് നല്ലൊരു പ്രോഡക്റ്റ് ആയിട്ട് ഡെലിവർ ചെയ്യാനും അത്യാവശ്യം പൊട്ടൻഷ്യൽ ഉള്ളൊരു ഫിലിം മേക്കർക്കേ പറ്റൂ. പത്ത് കോടിയിൽ താഴെ ബഡ്ജറ്റ് വെച്ച് ടേക്ക് ഓഫ് പോലൊരു സിനിമ ചെയ്ത മഹേഷ് നാരായണന് ടേക്കോഫിന്റെ ഒരു മൂന്നിരട്ടി ബഡ്ജറ്റിൽ ക്വാളിറ്റിയിൽ കുറവൊന്നും വരുത്താതെ, ആക്റ്റേഴ്സിനെ മാക്സിമം യൂട്ടിലൈസ് ചെയ്ത്, ഇങ്ങനൊരു സ്ക്രീൻപ്ലേ ഡിമാന്റ് ചെയ്യുന്ന പേസിൽ, എന്ത് കഥ പറയാൻ പറ്റിയോ അതാണ് മാലിക്ക്.
ഫസ്റ്റ് സിംഗിൾ ഷോട്ട് തൊട്ട് പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്നുണ്ട്. സുലൈമാൻ ഒരു കഞ്ജസ്റ്റഡ് സ്പേയ്സിലേക്ക് പോകുന്നതിനു മുൻപുള്ള സുലൈമാന്റെ ഒരു ഔട്ടർ വേൾഡ് കാണിക്കാണ് അങ്ങനൊരു ഷോട്ട് പ്ലാൻ ചെയ്തതെന്ന് മഹേഷ് നാരായണൻ പല പ്ലാറ്റ്ഫോംസിലും പറഞ്ഞിരുന്നു. ആ ഷോട്ടിലെ ആക്റ്റേഴ്സിന്റെ ടൈമിംഗ് എടുത്ത് പറയണ്ട കാര്യമാണ്. ഒരു കൊച്ച് കുട്ടിയുടെ റിഫ്ലക്സ് റിയാക്ഷനും അതിൽ ഉൾപ്പെടും.!
ഒരുപാട് ക്യാരക്റ്റേഴ്സ് ഉണ്ട് സിനിമയിൽ. അതിൽ ഒരു സീനിലെങ്കിലും പെർഫോം ചെയ്യാത്തവർ വളരെ കുറച്ചേ ഉണ്ടാവൂ. വിനയ് ഫോർട്ടിന്റെ ഡേവിഡ് എന്ന ക്യാരക്റ്റർ എടുത്ത് പറയണം. ഫഹദ് ഇതുവരെ മറ്റൊരു ഏജ് പ്ലേ ചെയ്തിട്ടില്ല, മാലിക്കിലാണ് ആദ്യം. നിമിഷയുടെയും ഫഹദിന്റെയും ദിലീഷ് പോത്തന്റെയും ക്യാരക്റ്റർ അവർ ചെയ്ത് വച്ചതിൽ കൂടുതലൊന്നും ചെയ്യാനില്ലാത്ത പോലെയാണ് തോന്നുക.
സിനിമ പകുതി ആകുമ്പൊ എവിടെയൊക്കെയോ കുറച്ച് കൂടി സീൻസ് വേണമായിരുന്നു എന്ന് തോന്നിയിരുന്നു. സീ – സീ ഷോർ കഥ കാണിക്കുന്നത് കൊണ്ടല്ല, അല്ലാതെയും വട ചെന്നൈ ആയി കുറച്ച് സാമ്യതകൾ ഉണ്ടായിരുന്നു. ആദ്യം പറഞ്ഞത് പോലെ, സ്ക്രീൻപ്ലേ ഡിമാന്റ് ചെയ്യുന്നൊരു പേസിലാണ് പടം ഓടുന്നത്. മിക്ക സീൻസും നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. സിനിമ നന്നായിട്ട് ഇഷ്ടപ്പെട്ടു. പല സീൻസും ഒരു തിയേറ്റ്രിക്കൽ ആംബിയൻസിൽ കാണാൻ പറ്റാത്തതിൽ നഷ്ടബോധമുണ്ട്.
മാലിക്ക് ഒരിക്കലുമൊരു ഡിറക്റ്റേഴ്’സ് മൂവി ആണെന്ന് പറയാൻ പറ്റില്ല. ഇതൊരു കളക്റ്റീവ് എഫർട്ടിന്റെ പുറത്തുണ്ടായൊരു സിനിമയാണ്. പക്ഷേ മഹേഷ് നാരായണനെപ്പോലൊരു ഫിലിം മേക്കർ ഇല്ലായിരുന്നിവെങ്കിൽ മാലിക്ക് ഒരിക്കലും സംഭവിക്കില്ലായിരുന്നു. മഹേഷ് നാരായണന്റെ മാഗ്നം ഒപസിലേക്കുള്ളൊരു സ്റ്റെപ്പിംഗ് സ്റ്റോൺ ആണ് മാലിക്ക്, മാഗ്നം ഒപസ് അല്ല.
108 total views, 1 views today
