ചെമ്മീന്‍ മസാല ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

1184

ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഉള്ളിലെ കറുത്ത കുടല്‍ എല്ലാം തന്നെ എടുത്തു കളയുക. കടയില്‍ നിന്നു വൃത്തിയാക്കി തന്നാലും ഇതു മുഴുവനായും പോയിട്ടുണ്ടാകില്ല. ഇതു വയറിനു അസ്വസ്തത ഉണ്ടാക്കും .

ആവശ്യമുള്ള സാധനങ്ങള്‍

 1. ചെമ്മീന്‍
 2. എണ്ണ
 3. സവാള ചെറുതായി അരിഞ്ഞത്
 4. ചുവന്നുള്ളി അരിഞ്ഞത്( ഇല്ലേലും കുഴപ്പം ഇല്ല)
 5. തക്കാളി
 6. പച്ചമുളക് വെളുത്തുള്ളി
 7. ഉലുവ പൊടി
 8. മഞ്ഞള്‍പൊടി
 9. മുളകുപൊടി
 10. ഉപ്പ്
 11. കറിവേപ്പില

പാചക രീതി

എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയ ശേഷം സവാളയും ഉള്ളിയും ഇട്ടു വഴറ്റുക . നിറം മാറുമ്പോള്‍ അരച്ച പൊടികള്‍ വെള്ളത്തില്‍ കലക്കി മൂപ്പിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി , അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും ഇടുക. ഇത് ഇളം ചുവപ്പായി വരുമ്പോള്‍ ചെമ്മീന്‍ ഇടുക. അടച്ചു വെച്ചു വേവിക്കുക. ചെമ്മീന്‍ വെന്തു പാകം ആകുമ്പോള്‍ , കറിവേപ്പിലയും ഉപ്പും ഇട്ടു ഇളക്കുക. ചാര്‍ കുറുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കുക.

ഇതോടെ സ്വാദിഷ്ട്ടമായ ചെമ്മീന്‍ മസാല റെഡി.

പാചക കുറിപ്പ്‌ തയ്യാറാക്കിയത്: അമ്പിളി മനോജ്‌

 

Advertisements