എല്ലാവരും ആദ്യം നോക്കുന്നത് നമ്മുടെ മുഖത്തേക്കാണ്. നമ്മുടെ ഗ്ലാമറിന്റെ ആദ്യപടി ആളുകള്‍ നിശ്ചയിക്കുന്നത് മുഖസൗന്ദര്യം നോക്കി തന്നെയാണ്. ആ മുഖത്ത് ഒരു പാടോ പുള്ളിയോ വന്നാല്‍ നമ്മള് സഹിക്കുമോ ? അങ്ങനെ പാടും പുള്ളിയും ഒന്നും വരാതെ നമ്മുടെ മുഖത്തെ സൂക്ഷിക്കാന്‍ ചില പൊടികൈകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് “ചോക്ലേറ്റ്” തീറ്റി കുറയ്ക്കുകയെന്നത് തന്നെയാണ്.
ചോക്കലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല. പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഇതില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.
മുഖക്കുരു വഷളാക്കുന്നതില്‍ അയഡിന്‍ പ്രധാന പങ്കുണ്ട്. കൊഞ്ച്, ഞണ്ട്, ചെമ്മീന്‍, കക്ക എന്നുവേണ്ട മത്സ്യങ്ങളും അയഡിന്‍ ധാരാളമായി അടങ്ങിയവയാണ്. ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമായ ചീരയില്‍ അയഡിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുഖക്കുരുവിന്റെ പ്രശ്നമുണ്ടെങ്കില്‍ ചീര കഴിക്കുന്നതിന് നിയന്ത്രണം വേണം.
മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ മുഖക്കുരുവിന് കാരണമാകില്ലെങ്കിലും നിലവിലുള്ളത് വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും, അതുമൂലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും. ഇന്ന് നമ്മള് കഴിക്കുന്ന മാംസങ്ങളെല്ലാം ആന്റിബയോട്ടിക്കുകളും, ഡി.എച്ച്.ടി പോലുള്ള ഹോര്‍മോണുകളും അടങ്ങിയവയാണ്. അതിനാല്‍ ഇവ അധികം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും.