മാരക മേക്കോവറിൽ പ്രത്യക്ഷപ്പെട്ട നടി പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പ്രയാഗ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മുംബൈയിൽ നിന്നുളള സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. ബഹുവർണങ്ങളിലെ ഷർട്ടും ഷോർട്സും ഷോൾഡർ ബാഗുമായി കൂളിങ് ഗ്ലാസും വച്ച് നടന്നു നീങ്ങുന്ന പ്രയാഗയെ ഒരു വിദേശവനിതയെന്ന് ഒറ്റനോട്ടത്തിൽ തോന്നും. വ്യത്യസ്ത മേക്കോവറുകളിലെത്തി ആരാധകരെ ഇതിനു മുൻപും ഞെട്ടിച്ച താരമാണ് പ്രയാഗ.
2009-ൽ സാഗർ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം നടത്തിയ പ്രയാഗ മാർട്ടിൻ പിസാസു എന്ന തമിഴ് ചിത്രത്തോടെ പ്രശസ്തിയിലേക്ക് ഉയർന്നു. എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് പ്രയാഗ മാർട്ടിൻ ജനിച്ചത്. അച്ഛൻ – മാട്ടിൻ പീറ്റർ, അമ്മ – ജിജി മാർട്ടിൻ. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. തുടർന്ന് ട്രാവൽ ആന്റ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു നർത്തകി കൂടിയാണ് പ്രയാഗ. സിനിമകളിലേക്ക് കടക്കുന്നതിനുമുമ്പ് ഏതാനും വ്യവസായ സ്ഥാപനങ്ങളുടെ മോഡലായി അവർ പ്രത്യക്ഷപ്പെട്ടിരുന്നു.
സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പ്രയാഗ മിഷ്കിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016-ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.