സംഘപരിവാർ റേപ്പിസ്റ്റ് തുറുങ്കിലാവും, അതിന് നേരമിനി അധികം വേണ്ട

58

Preejith Raj

പാലത്തായി യു പി സ്കൂളിലെ അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജനെ പോസ്കോ ചുമത്തി അറസ്റ്റ് ചെയ്യാൻ വൈകുന്നത് കോവിഡിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിലാണ്ട് പോയതുകൊണ്ടാണെന്ന പോലീസ് ഭാഷ്യം വിലപ്പോവുന്ന ഒന്നല്ല. ബി ജെ പി നേതാവും അവരുടെ അധ്യാപക സംഘടനയുടെ ഭാരവാഹിയുമായ പാനൂർ പാലത്തായി യു പി സ്കൂളിലെ അധ്യാപകനായ പത്മരാജൻ, തൻ്റെ വിദ്യാർത്ഥിനിയായ നാലാം ക്ലാസുകാരിയെ മൃഗീയമായി പീഡിപിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനടക്കമുള്ളവർ ഈ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു എന്നാണ് സൂചനകൾ. ഇപ്പോഴും പത്മരാജനെ പൂർണ്ണമായി തള്ളിപ്പറയാൻ ബി ജെ പിയും കെ സുരേന്ദ്രനും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഈ വിഷയത്തിൽ നീതി തേടി ബി ജെ പി ഒഴികെയുള്ള രാഷ്ട്രീ കക്ഷികൾ ചേർന്ന് ഒരു ആക്ഷൻ കമ്മറ്റി പാലത്തായിയിൽ രൂപീകരിച്ചിട്ടുണ്ട്. അതിൻ്റെ നേതൃത്വത്തിലുള്ള ബൈജു അടക്കമുള്ള സിപിഐ എം നേതാക്കൾ പോരാട്ടം തുടരുകയാണ്.

കേസന്വേഷണത്തിൻ്റെ ആരംഭത്തിൽ പോലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായതു കൊണ്ടാണ് ബി ജെ പി നേതാവ് പത്മരാജന് ഒളിവിൽ പോകാൻ കഴിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്യാൻ വേണ്ടി സിപിഐ എം എല്ലാ ഘട്ടത്തിലും ഇടപെടൽ നടത്തിയിട്ടുണ്ട്. ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കളുടെ കൂടെ പാർട്ടി സജീവമായുണ്ട്.
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സഖാവ് പി ഹരീന്ദ്രൻ്റെ ഫേസ്ബുക്ക് സന്ദർശിച്ചാൽ പാർട്ടി ഈ വിഷയത്തിൽ കൈക്കൊണ്ട നിലപാടിൻ്റെ ഉള്ളടക്കം മനസിലാവും.

ഈ കേസുമായി ബന്ധപ്പെട്ട് ശൈലജ ടീച്ചറെ ഇകഴ്ത്തി കാണിക്കാൻ ചില ‘ബുദ്ധിജീവികൾ’ വല്ലാതെ പ്രയത്നിക്കുന്നുണ്ട്. ഈ സംഭവം അറിഞ്ഞയുടൻ സ്ഥലം എം എൽ എ കൂടിയായ ടീച്ചർ പോലീസ് ഡി വൈ എസ് പി യെ വിളിക്കുകയും അറസ്റ്റ് ഉടൻ ഉണ്ടാവണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും പ്രേരണ കൊണ്ടല്ല, തൻ്റെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലാണ് കേരളത്തെ രക്ഷിക്കാനുള്ള മഹായുദ്ധത്തിനിടയിലും ടീച്ചർ ആ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്.

പാനൂർ സി ഐ അടക്കമുള്ള ആർ എസ് എസ് അനുഭാവികളായ പോലീസുകാർ പിണറായി വിജയൻ സർക്കാരിൻ്റെ യശസ്സിന് മങ്ങലേൽപ്പിക്കുവാൻ നല്ല രീതിയിൽ പണി ചെയ്യുന്നുണ്ട്. അത് മനസിലാക്കി തിരുത്താൻ ഡി ജി പി തയ്യാറാവണം. ബി ജെ പി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഫോണിൽ നിന്നും അദ്ദേഹത്തിൻ്റെ ഡ്രൈവറുടെയും സഹായിയുടേയും ഫോണിൽ നിന്നും പാനൂർ ഭാഗത്തേക്ക് പോയ കോളുകൾ വെറുതെയല്ല.

പാനൂർ മേഖലയ്ക്ക് ഒരു ചരിത്രമുണ്ട്. സംഘപരിവാരത്തിനോട് പൊരുതിയാണ് അവിടെ ചെങ്കൊടി ഉയർത്തിക്കെട്ടിയിട്ടുള്ളത്. ആർ എസ് എസുമായി ചേർന്ന് വാട്സാപ്പ് ഹർത്താലും പായിപ്പാട് പ്രതിരോധവും തീർത്ത ഭീകരവാദികൾക്ക് ആ ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം.

ജമാഅത്തെ ഇസ്ലാമിയെ മനുഷ്യ മോചനത്തിനായുള്ള ആശ്രയമായി കാണുന്ന “മാധ്യമം ബുദ്ധിജീവികളും സാഹിത്യകാരൻമാരും” സർക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടിലാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്തിനാണെന്ന് മനസിലാക്കാനുള്ള അരിയാഹാരമൊക്കെ മലയാളികൾ കഴിക്കുന്നുണ്ട്. പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കും. സംഘപരിവാർ റേപ്പിസ്റ്റ് തുറുങ്കിലാവും. അതിന് നേരമിനി അധികം വേണ്ട