സുരേന്ദ്രൻമാർ വിതച്ച സ്ത്രീവിരുദ്ധതയുടെ മണ്ണിൽ പാകമായൊരു വിത്താണ് സുരേന്ദ്രൻ്റെ മകളെ അധിക്ഷേപിച്ചത്

100

Preetha GP

സുരേന്ദ്രൻമാർ വിതച്ചു വളമിട്ടു കൊയ്യുന്ന സ്ത്രീ വിരുദ്ധതയുടെ മണ്ണിൽ പാകമായ ഒരു വിത്താണ് സുരേന്ദ്രൻ്റെ മകളെ അധിക്ഷേപിച്ചത്. ശബരിമലയിൽ പെണ്ണുങ്ങളുടെ തലക്ക് തേങ്ങാ എറിഞ്ഞ , ആ എറിഞ്ഞവനു പ്രത്യയശാസ്ത്ര വളമിട്ടതാണ് സുരേന്ദ്രൻ്റെ പാർട്ടി. സ്ത്രീയുടെ ഡിഗ്നിറ്റിയെ അംഗീകരിച്ച ഒരു കോടതി വിധിക്കെതിരെയായിരുന്നു സുരേന്ദ്രന്മാർ ഇത്തരം കലാപം അഴിച്ചു വിട്ടത്. അതിനു കാരണമായ സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രം തന്നെയാണ് അയാളുടെ മകൾക്കെതിരെ വന്ന മോശം കമൻൻ്റിൻ്റെ മൂലകാരണം. എല്ലാ കാലത്തും സംഘികൾ സ്ത്രീകളെ അധിക്ഷേപിച്ചതും ഇതിനേക്കാൾ മോശം ഭാഷയിലായിരുന്നു. ശബരിമല യുവതി പ്രേവേശ സമരത്തോളം മോശമൊന്നുമല്ല ആ കമൻ്റ്. ആ സമരം ലോകം കണ്ട ഏറ്റവും വലിയ സംഘടിത സ്ത്രീ വിരുദ്ധത ആയിരുന്നു. വിധിയെ അനുകൂലിച്ച സ്ത്രീകളെ ഓടി നടന്നു സംഘികൾ അധിക്ഷേപിക്കുക ആയിരുന്നു. ഓഫ് ലൈനിൽ ആക്രമിക്കുകയായിരുന്നു. എത്രയോ സ്ത്രീകൾ കായികമായി ആക്രമിക്കപ്പെട്ടു. മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണംന്ന് പറഞ്ഞ ഒരു പിള്ള ഇവിടെ ഉണ്ടായിരുന്നു. അയാൾക്കെതിരേ സൈബർ കേസും ഉണ്ട്. എന്നിട്ടു അയാളെ ഇതുവരെ അറസ്റ്റ് ചെയ്തോ? ഖത്തർ എന്ന മുസ്ലിം രാഷ്ട്രത്തിൽ സുരേന്ദ്രൻ എന്ന സംഘി യുടെ മകളെ അപമാനിച്ചയാൾ എത്ര പെട്ടന്നു പിടിക്കപ്പെട്ടു.