കുഞ്ഞിനെ ഇങ്ങുതന്നിരുന്നെങ്കിൽ ഞങ്ങൾ വളർത്താമായിരുന്നല്ലോ എന്നൊക്കെ തള്ളുന്നവരുടെ കപടതയെ തുറന്നുകാണിക്കുന്നു

100

വിയാൻ എന്ന കുരുന്നിനോട് പെറ്റമ്മ ചെയ്ത ക്രൂരതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. എന്നാൽ ചില പൊള്ളത്തരങ്ങൾ ഇവിടെയുണ്ട്. എന്തിനാ നീ കുഞ്ഞിനോട് ഇത് ചെയ്തത്, ഇങ്ങുതന്നിരുന്നെങ്കിൽ ഞങ്ങൾ വളർത്താമായിരുന്നല്ലോ എന്നൊക്കെ തള്ളുന്നവർ അനവധിയുണ്ട്. അത്തരക്കാരുടെ കപടത തുറന്നുകാണിക്കുകയാണ് പ്രീത എന്ന ‘അമ്മ.

Preetha GPയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

ആ കുട്ടിയെ ഇങ്ങു ഏൽപ്പിച്ചാൽ മതിയായിരുന്നു ഞങ്ങൾ നോക്കിയേനേം ന്നൊക്കെ ഡയലോഗ് കണ്ടു. ലേശം ഉളുപ്പു നല്ലതാ മനുഷ്യരെ. ഓട്ടിസം ഉള്ള ഒരു കുട്ടിയെ ഏൽപ്പിച്ചു ഒന്നു മൂത്രമൊഴിക്കാൻ പോകാൻ പോലും ഞാൻ ഈ ജീവിതത്തിൽ ഒരാളെ കണ്ടിട്ടില്ല. അവനെ ഒരു കയ്യിൽ മുറുകെ പിടിച്ചു ഓടല്ലുമോനെ അമ്മ ഒന്നു മൂത്രമൊഴിച്ചോട്ടെന്നു യാചിച്ചിട്ടുണ്ട്.
ഈ നാട്ടിൽ തന്നെ അല്ലെ ഒരിക്കൽ AIDS ബാധിതരായ മാതാപിതാക്കളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കരുതന്നു പറഞ്ഞു മറ്റു മാത്യകാ രക്ഷകർത്താക്കൾ സമരം ചെയ്തത്. ഓട്ടിസ മോ ഹൈപ്പർ ആക്ടിവിറ്റി യോ ഉള്ള കുട്ടികളുടെ അമ്മമാരോട് ചോദിക്കണം ” അവളെ കൊല്ലാൻ ഞങ്ങൾക്കു തരണമെന്നലറുന്ന ” രൂപഭാവങ്ങളുള്ള കുലപ്പെണ്ണുങ്ങളുടെ മനോഭാവം….
viyan
**