ചുറ്റിക്കളികളുടെ ഉസ്താദുമാരായ കുസുമങ്ങളും ഭ്രമരങ്ങളുമാണ് നാട്ടിലെ സദാചാരം നിയന്ത്രിക്കുന്നത്!

612

പ്രീത ജിപി (Preetha GP)എഴുതുന്നു

പ്രീത ജിപി
പ്രീത ജിപി

ഈ നാട്ടിൻപുറം നന്മയാണന്നൊക്കെ പറഞ്ഞതു ഏതു മഹാത്മാവാ. ഒറ്റ ഒരണ്ണത്തിനു അങ്ങോട്ടും ഇങ്ങോട്ടും കണ്ടൂടാ. ഇനിയിപ്പം പണ്ടത്തെ നന്മയും കൊണ്ടു ആരും ഇതുവഴി വരണ്ട. ദാരിദ്യം ആയിരുന്ന കാലത്തു തീ കനലും തീപ്പെട്ടി കൊള്ളിയും ഉപ്പും , പുളിയും വരെ അങ്ങോട്ടുമിങ്ങോട്ടു കടം വാങ്ങേണ്ടിയിരുന്നതുകൊണ്ടും , ചെറിയ രീതിയിലുള്ള ബാർട്ടർ സമ്പ്രദായം ഉപജീവിച്ചു പോകാൻ അത്യാവശ്യമായിരുന്നതുകൊണ്ടുമുള്ള അഡ്ജസ്റ്റ്മെൻറായിരുന്നു അതൊക്കെ.

ചുറ്റി കളികളുടെ ഉസ്താദുമാരായ കുസുമങ്ങളും വണ്ടുകളുമാണ് നാട്ടിലെ സദാചാരം നിയന്ത്രിക്കുന്നത്. ഇവർ സദാ സമയം ഉയർന്ന സദാചാര മൂല്യങ്ങളെ കുറിച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കും. അവർ അമ്പല കമ്മിറ്റികളിലും പള്ളികമ്മറ്റികളിലും, കരയോഗങ്ങളിലുമൊക്കെ നേത്യ മന്യന്മാരായിരിക്കും. പെണ്ണുങ്ങളാണങ്കിൽ അവർ അമ്മായിമാരായിരിക്കും. ചെറിയ നൂലു കെട്ടു മുതൽ വലിയ നൂലു കെട്ടുവരെ ഇവരുടെ കാർമ്മികത്വത്തിലായിരിക്കും പെൺകൂട്ടങ്ങൾ. ആചാര സംരക്ഷണ വിഭാഗം ഹെഡ് ഇവരായിരിക്കും. നാഷണൽ ഹൈവേയിൽ കുറെ സിന്ദൂരവും വാരിയിട്ടങ്ങനെ തല ഉയർത്തി നടക്കും. പേട്രിയാർക്കിയെ വിദഗ്ദമായി മനേജ് ചെയ്യും. പക്ഷേ ചില ഫ്യൂഡൽ ചേട്ടന്മാരയോ, കാർന്നോന്മാരയോ കാണുമ്പോൾ ഒരു ഒതുക്കമുണ്ട്. ഈ ആൺ / പെണ്ണുങ്ങളുടെ പ്രധാന വിനോദം മറ്റുള്ളവരിൽ അവിഹിതം ആരോപിക്കുക, ഇതൊക്കെ നാലാൾ കൂടുന്നിടത്തു ചർച്ച ചെയ്യുക തുടങ്ങിയവയാണ് .

കഴിഞ്ഞ ദിവസം ഒരു നാട്ടിൻ പുറത്തെ ഒരു മഹാൻ ആ നാട്ടിലെ തങ്ങളുടെ റേഞ്ചിലൊന്നും ഒതുങ്ങാത്ത ഒരു പെൺകുട്ടിയെ കുറിച്ചു അവളെ കണ്ടിട്ടുപോലുമില്ലാത്ത വേറൊരാളോടു പറഞ്ഞത്രെ ” അവളുടെ ഭർത്താവ് അവളുടെ ജട്ടി വരെ അലക്കി കൊടുക്കുമായിരുന്നു, എന്നിട്ടും അവനെ കളഞ്ഞിട്ടു നടക്കുവാണന്നു ” .അതു കേട്ട അവൾ ” അതിനു ഞങ്ങൾ പിരിഞ്ഞത് എനിക്ക് ജട്ടി അലക്കി ത്തരാത്ത കൊണ്ടാണന്ന് ഞാൻ അയാളോടോ ആരോടുമോ പറഞ്ഞിട്ടില്ല . എന്നു മാത്രമല്ല ഇവരുടെ ഒരാളുടേയും അടുത്തു പോയി ഞാൻ മുൻ ഭർത്താവിനെ കുറിച്ചു ഒരു പരാതിയോ / കുറ്റമോ പറഞ്ഞിട്ടുമില്ല ” വൗ പെൺകുട്ടി കൺഗ്രാചുലേഷൻസ്…

കോമഡി യെന്താന്നു വച്ചാൽ ആ സമ്പന്നമായ നാട്ടിൻ പുറത്തെ കുസുമങ്ങൾക്കിടയിൽ പുള്ളിന്റെ ചുറ്റിക്കളിയാണ് ഇപ്പോൾ ഹോട്ട് ടോപ്പിക്.

ഇതൊക്കെ കേട്ടു ആ പെൺകുട്ടി പറഞ്ഞത്രേ , അതിനു നിങ്ങൾക്കൊക്കെ എന്താ , മനുഷ്യരും മനുഷ്യരും ഇടപെടുന്നിടത്തു അവർക്കിടയിൽ സൗഹ്യദവും “അവിഹിതവും ” ഒക്കെ ഉണ്ടാകും. അതിനെയൊന്നും ജഡ്ജ് ചെയ്യാൻ മൂന്നാമതൊരാൾക്ക് അധികാരമില്ല.

ഇനിയും നാട്ടിൻ പുറ കാവ്യങ്ങൾ തുടരും….