മുസ്ലിംങ്ങൾ വന്നവരാണത്രേ, ആരാണു വരാത്തവർ, സംഘികളേ ഈ ലോകം മുഴുവനും വന്ന മനുഷ്യരേയുള്ളു

250

Preetha GP

ബഹു ഭൂരിപക്ഷത്തിന്റെ ഉള്ളിലെ മുസ്ലിം വിരുദ്ധത അണയാതെ കാലങ്ങളോളം സൂക്ഷിച്ചു അധികാരത്തിലെത്തിയ പാർട്ടിയാണ് ബി ജെ പ്പി. അവരുടെ അഴിമതി വിരുദ്ധതയും വികസനവും മൊക്കെ പറഞ്ഞു തഞ്ചത്തിൽ ഒപ്പം ചേർന്നവർ കണ്ടതാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ ഭരണം. വീണ്ടും അവരെ അധികാരത്തിലേറ്റിയ ജനമനസ്സ് അവരുടെ യഥാർത്ഥ അജണ്ടക്കു ഒപ്പം നിൽക്കുന്നത് തന്നയാണ്. ഇവിടെയുള്ള സകല മുസ്ലിംങ്ങളും നാടു വിട്ടു പോയാൽ ഇവിടെയങ്ങു സ്വർഗ്ഗമാകുമെന്നു കരുതുന്നവർ നൂറ്റാണ്ടുകളായി ജാതീയ അടിമത്തത്തിൽ കഴിഞ്ഞ ജാതി ഹിന്ദുക്കളാണന്നതാണ് തമാശ.

മുസ്ലിംങ്ങളു കഷ്ടത്തിലാക്കുന്നതു കണ്ടു ആനന്ദിക്കാനായി അവർ എന്തും സഹിക്കും. സ്വന്തം ഇല്ലത്തിനു വരെ തീയിടും. അതു കൊണ്ട് ഈ കൂട്ടത്തെ ബോധവാന്മാരാക്കി ഈ നാട്ടിൽ എന്തെങ്കിലും നടക്കുമോ?മുസ്ലിം വിരോധം മുറ്റി നിക്കാണങ്കിലും പാകിസ്ഥാനിലേക്കും സൗദിലേക്കുമാണ് കണ്ണ്. ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കി മുസ്ലിം , ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയൊക്കെ പീഡിപ്പിക്കുന്നത് സ്വപനം കണ്ടാണ് ജീവിതം. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരൻമാർ തങ്ങളെ താരതമ്യം ചെയ്യേണ്ടതു മറ്റൊരു ജനാധിപത്യ രാഷ്ട്രവുമായാണന്നതൊന്നും സംഘികൾക്കറിയുകയേയില്ല.

IS എന്ന ഭീകര സംഘടനയെ കുറിച്ചു പറയും. പക്ഷേ സംഘികൾ ബീഫ് തിന്നതിന്റെ പേരിൽ മനുഷ്യനെ തലക്കടിച്ചു കൊല്ലുന്നതും. മുസ്ലിം യുവാക്കളെ കെട്ടിയിട്ടു രാമനാമം വിളിപ്പിക്കുന്നതും. മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതും ഒക്കെ രാജ്യ സ്നേഹം ആണന്നു വിശ്വസിക്കാൻ ഒരു മടിയുമില്ല . ശബരിമലയിൽ കയറിയ പെണ്ണുങ്ങളുടെ മേൽ ആസിഡ് ഒഴിക്കുന്നതു സ്വപ്നം കാണുന്ന സംഘി ആണും പെണ്ണും. മുസ്ലിംങ്ങൾ വന്നവരാണത്രേ? ആരാണു വരാത്തവർ. ഈ ലോകം മുഴുവനും വന്ന മനുഷ്യരേയുള്ളു. ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്നു യാത്ര പുറപ്പെട്ട ഹോമോസാപ്പിയൻസ്. പക്ഷേ നീയൊക്കെ ഇപ്പോളും ചിമ്പാൻസിയുടെ സ്വഭാവമാണ്. വെറും 4% മാത്രമാണ് ചിമ്പാൻസിയുടെ ജനിതകവുമായി മനുഷ്യന്റെ ജനിതകത്തിന്റെ വ്യത്യാസമെന്നു എവിടയോ വായിച്ചിട്ടുണ്ട്. ഈ 4 % ത്തിലാണ് മനുഷ്യർ മനുഷ്യരായത്.

സംഘികളുടെ ജനിതകം 100 % ചിമ്പാൻസിയുടെ ജനിതകമാണ്. സൗദിയിലേക്കും പാകിസ്ഥാനിലേക്കും മാത്രം നോക്കിയിരുന്നോ. ഇനിയിപ്പോൾ ആ നോട്ടത്തിനു സത്യസന്ധതയുണ്ടങ്കിൽ അവിടേയും മനുഷ്യരെ കാണാൻ കഴിയും. ഭരണ കൂടങ്ങളുടെ നെറികേടുകളോടു വിരൽ ചൂണ്ടുന്ന മനുഷ്യരെ. സംഘികളേ  വെറുപ്പിന്റെ രാഷ്ട്രീയ രൂപങ്ങളേ..