പുറത്തുന്നു കാണുന്ന മരുഭൂമി അല്ല, ശെരിക്കുള്ള മരുഭൂമി

289
Preethi Ranjit ന്റെ സുന്ദരമായ കുറിപ്പ്
പുറത്തുന്നു കാണുന്ന മരുഭൂമി അല്ല,… ശെരിക്കുള്ള മരുഭൂമി😃
ഇത്രേം വർഷങ്ങൾ ദുബായിൽ താമസിച്ചിട്ടും ഇതുവരെ പോകണം എന്നു തോന്നാതിരുന്നത് ഡെസ്സേർട്ട് സഫാരിക്കു മാത്രം ആയിരുന്നു. അതിനു രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്‌.. 1. എനിക്കു ഇഷ്ടമല്ലാത്ത മണൽ കാറ്റ്‌ 2. പൊടിക്കാറ്റ് കലർന്ന നല്ല ചൂട് ആകും മരുഭൂമിയിൽ എന്ന ധാരണ 3. സാൻഡ് ഡ്യുൻസിലൂടെ ഉള്ള റോളർ കോസ്റ്റർ ഡ്രൈവ് 😂May be an image of sky അതുകൊണ്ട് തന്നെ പോകാൻ പല അവസരങ്ങൾ വന്നിട്ടും അതീന്നൊക്കെ വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്നു.
കഴിഞ്ഞ ആഴ്ച അവിചാരിതമായാണ് ഞങ്ങൾ ഫ്രണ്ട്‌സ് ഫാമിലി ഒരു ഡെസ്സേർട്ട് ക്യാമ്പ് സ്റ്റേ തീരുമാനിക്കുന്നത്. 😍
മല്ലിഹ റോഡ് സൈഡിൽ വണ്ടി പാർക്ക്‌ ചെയ്തു വലിയ മണൽ കൂനടെ മുകളിലൂടെ ഒന്നും കയറ്റി ഇറക്കാൻഡ്രൈവർക്കു തോന്നല്ലേ ന്നു പ്രാർത്ഥിച്ചു സഫാരിക്കാരുടെ വണ്ടിയിൽ കയറി.
ചെറിയ ഒരു കുന്നിൽ കയറി ഇറങ്ങിയതും ഞങ്ങൾ വലിയ വായിൽ അലറി (പിന്നീടാണ് ആ കുന്ന് സാമ്പിൾ ആയിരുന്നു ന്നു മനസിലായെ😜 May be an image of sky) അലർച്ച കേട്ടു ഡ്രൈവർ അതിലും ഉയരത്തിൽ വണ്ടി എടുക്കുന്നത് കണ്ടപ്പോൾ സംഭവം പിടി കിട്ടി ” ഈ അലർച്ച അയാൾക്കു കയ്യടി and പ്രോത്സാഹനം ആണ്. അതുകൊണ്ട് പേടിച്ചു നമ്പർ വൺ പോയാലും അലറരുത് “😂 ഞാൻ ശബ്ദം ഉണ്ടാക്കില്ല ന്നു ഉറപ്പിച്ചു സൈഡിൽ പിടിച്ചു ഇരുന്നു. വലിയ കേടുപാടുകൾ ഇല്ലാതെ ഞങ്ങൾ 19 പേര് മൂന്ന് വണ്ടിയിലായി ക്യാമ്പിൽ എത്തി.
ബാഗും കവറുകളും ടെന്റിൽ വച്ചു ഞങ്ങൾ camel റൈഡ് നായി ഇറങ്ങി. . ആളുകൾ കയറി ഇറങ്ങുമ്പോൾ ഒട്ടകം കഷ്ട്ടപെടുന്ന പോലെ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിയിരുന്നു.. അതുകൊണ്ട് ഞാനായിട്ട് അതിനെ ഉപദ്രവിക്കുന്നില്ല എന്ന് തീരുമാനിച്ചു ഫോട്ടോഗ്രാഫർ ആയി ഒതുങ്ങി .
ക്യാമ്പിന്റെ ഒരു സൈഡിൽ സ്ലൈഡിങ് നായി ചെരിഞ്ഞ ഒരു മണൽകൂമ്പാരം ഉണ്ട്‌. അതിന്റെ മുകളിലേക്ക് കയറി അവിടെ നിന്നു സ്കേറ്റിംഗ് റോഡിൽ താഴ്ത്തേക്കു പോരാം. നല്ലൊരു എക്സ്ർസൈസ് കൂടി ആണ്‌ ന്നു കരുതി അങ്ങ് കേറി പോകാം 😃
May be an image of jeep and outdoorsഅതു കഴിഞ്ഞു കലാപരിപാടികൾ തുടങ്ങി. ആദ്യം നമ്മടെ തീയാട്ടത്തിന്റെ അറബിക് വേർഷൻ. പിന്നെ ഇറാനിയൻ ഡാൻസ് കളിക്കാനായി പല ലയർ പാവാട ഇട്ട ചേട്ടൻ വന്നു. അതു കഴിഞ്ഞു മാസ്സ് ഐറ്റം, ബെല്ലി ഡാൻസ്. മറ്റു കലാരൂപങ്ങൾക്ക് വലിയ താല്പര്യം കൊടുക്കാതെ സംസാരിച്ചും ചിരിച്ചും ഇരുന്നവർ വരെ മിണ്ടാതെ വായും പൊളിച്ചു ആസ്വദിച്ച അഡാർ കലാരൂപം. അസാമാന്യ മെയ്‌വഴക്കം, പ്രാക്ടീസ്.. 👌
ഡാൻസ് കഴിഞ്ഞു എഴുനേറ്റു പോകാൻ തുടങ്ങിയപ്പോൾ ഒരു സംഭവം കൂടി ഉണ്ട്‌ എന്ന അനൗൺസ്മെന്റോടെ ലൈറ്റ് എല്ലാം ഓഫായി ദൂരെ മണൽ കൂനയിൽ മാത്രം വെളിച്ചം തെളിഞ്ഞപ്പോൾ അന്നത്തെ ജോലി കഴിഞ്ഞു മടങ്ങി പോകുന്ന ഒട്ടകങ്ങളും അറബിയും മനോഹരമായ ആ ഫ്രെമിൽ തെളിഞ്ഞു. അതൊരു അപ്രതീക്ഷിത കാഴ്ച ആയിരുന്നു. 👍
May be an image of campsite and outdoorsപിന്നീട് ഭക്ഷണം റെഡി ആണെന്നുള്ള അനൗൺസ്മെന്റ് കേട്ടപാടെ ഞങ്ങൾ സമയം പാഴാക്കാതെ ഫുഡ്‌ എടുത്തു അടിപൊളി കോമഡി ഒക്കെ പറഞ്ഞു ഫുഡ്‌ കഴിച്ചു. പുറത്തുന്നു പച്ച വെള്ളം പോലും കിട്ടാത്ത ആ ഏരിയയിൽ ആ ഭക്ഷണം അത്യാവശ്യം ആർഭാടം തന്നെ ആയിരുന്നു.. ന്നു വച്ചാൽ, ഒരൂസത്തിനു മോശമില്ല ന്നു 😃
May be an image of 3 people and outdoorsചുറ്റുമുള്ള ടെന്റുകൾ ഹെന്ന ടെന്റ്, ഹുക്ക ടെന്റ് അങ്ങനെ വേർതിരിച്ചിരുന്നു. ഹെന്ന ഇടാൻ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ചുമ്മാ ഹുക്ക ടെന്റിൽ കേറി ഫ്രണ്ട്സ് ഒക്കെ ഹുക്ക വലിച്ചു വിടുന്നത് നോക്കി ഇരുന്നു.. പുക വലിയോട് എനിക്കു താല്പര്യം ഇല്ല ന്നു മാത്രമല്ല വെറുപ്പും ആണ്‌. പക്ഷെ സുഹൃത്തുക്കളുടെ വെല്ലുവിളിയിൽ ഞാനും മൂന്നു പഫ് എടുത്തു. അപ്പോളാണ് നമ്മുടെ ദാദാ, (ഹുക്ക റെഡി ആക്കുന്നത് പുള്ളി ആണെന്നത് വെറെ കോമഡി ) പറഞ്ഞത് ഒരു പഫ് 50 സിഗരറ്റ് നു തുല്യമാണ് ന്നു.. ജീവിതത്തിൽ ഒരു സിഗ്ഗി പോലും വലിക്കാത്ത പാവം ഞാൻ നൂറ്റമ്പത് സിഗറെറ്റ് 2മിനുട്ടിൽ വലിച്ചല്ലോ ന്നു ഓർത്തു പണി തന്നവരെ ക്രൂശിച്ചു നോക്കി 😶
May be an image of outdoorsഭക്ഷണം കഴിഞ്ഞതോടെ ഞങ്ങൾ 19 പേര് ഒഴിച്ചു ബാക്കി അവിടെ ഉണ്ടായിരുന്ന പല രാജ്യക്കാരായ ആളുകൾ തിരിച്ചു പോയി. പിന്നെ ആ മരുഭൂമിയിലെ ക്യാമ്പിൽ ഞങ്ങൾ 19 പേരും സഹായത്തിനായി ഒരു പാക്കിസ്ഥാനി ദാദാ യും മാത്രം.ദാദ ഞങ്ങൾക്ക് ഉറങ്ങാനുള്ള കുഞ്ഞു ടെന്റുകൾ നിവർത്തി വയ്ക്കുമ്പോൾ ഞങ്ങളെല്ലാരും തീകായാനായി ക്യാമ്പ് ഫയര് നു അടുത്തേക്ക് പോയി. പാട്ടു പാടിയും കോമഡി പറഞ്ഞും അവസാനം രണ്ടു മണി ആയതോടെ പ്രേതഅനുഭവകഥകൾ കൂടി പറഞ്ഞു കഴിഞ്ഞു ഞങ്ങൾ ഉറങ്ങാനായി ടെന്റുകളിൽ കയറി.
😃
May be an image of food and indoorരണ്ടാൾക്കു കഷ്ടിച്ച് കിടക്കാൻ പറ്റുന്ന ഒൻപത് ടെന്റുകൾ ചുറ്റിലും നിരന്നിരുന്നു. രാത്രി ആയതോടെ തണുപ്പ് കൂടി കൂടി പുതച്ചിട്ടും കാര്യമില്ലാതെ വിറയ്ക്കാൻ തുടങ്ങി.. ചൂടുകാലം ആയതു കൊണ്ട് ഞാൻ ഓവർകോട്ട് എടുക്കാൻ മറന്നിരുന്നു. പക്ഷെ മരുഭൂമിയിലെ രാത്രിക്ക് ചൂടുകാലം ഇല്ല എന്നു അന്ന് മനസിലായി😃 അങ്ങനെ ഒരു മണിക്കൂറോളം ഒന്നു ചെറുതായി ഉറങ്ങി നേരം വെളുപ്പിച്ചു. മരുഭൂമിയെ അടുത്തറിഞ്ഞ ഒരു ഫീൽ ആയിരുന്നു എല്ലാവർക്കും.
രാവിലെ എഴുനേറ്റു അവർ ഒരുക്കിയ ചെറിയ ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു കുറെ ഫോട്ടോസും എടുത്തു ഞങ്ങൾ അവരുടെ വണ്ടിയിൽ കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോകാൻ റെഡിയായി . ഒറ്റ ദിവസം കൊണ്ട് ഇഷ്ടം തോന്നിയ മരുഭൂമിയോട് വീണ്ടും വരാം എന്നു കൈ വീശി കാണിച്ചു ഞാനും വണ്ടിയിൽ കയറി, ഓര്മിക്കാനായി നല്ല കുറെ നിമിഷങ്ങൾ മനസിന്റെ അറയിൽ എടുത്തു വച്ചുകൊണ്ട്
😍