കൊവിഡ് ജലദോഷ പനി പോലെ വന്നു പോകും മിക്കവാറും പേർക്ക് എങ്കിലും
പൊതുവെ immuno – compromised (പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ) കൊവിഡ് മറ്റുള്ളവരെ അപേക്ഷിച്ചു റിസ്ക് കൂടുതൽ ആണ്.
10 വയസ്സിൽ താഴെ ഉള്ളവർ,
60 – 65 ന് മുകളിൽ ഉള്ളവർ,
പല കാരണങ്ങൾ കൊണ്ടും കിടപ്പിൽ ആയവർ,
ശ്വാസ കോശ, വൃക്ക, ഹൃദയ, കരൾ, രോഗികൾ,
കാൻസർ,
കടുത്ത പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം,
ഗർഭിണികൾ,
മറ്റ് ഗുരുതര രോഗങ്ങൾ,
ദീർഘ കാലമായി immuno suppressants (പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ ) കഴിക്കുന്നവർ ഉദാ : സ്റ്റീറോയിഡ്സ്, കീമോ തെറാപ്പി, റേഡിയേഷൻ,
അവയവ മാറ്റം ചെയ്തവർ.
ഇതിൽ തല്ക്കാലം ഒന്നോ രണ്ടോ വർഷം വരെ മാറ്റി വയ്ക്കാവുന്ന അവസ്ഥ ഗർഭധാരണം മാത്രമേ ഉള്ളു.

സാങ്കേതികമായി നോക്കിയാൽ ഇല്ല. പക്ഷേ പ്രായോഗികമായി നിരവധി വ്യത്യാസങ്ങൾ ഉണ്ട്.
ഈ കഴിഞ്ഞ ദിവസം ഇരട്ട കുട്ടികൾ നഷ്ടപ്പെട്ട ഒരു സംഭവം ഉണ്ടായല്ലോ.
ഏറ്റവും ദൗർഭാഗ്യകരമായ ഒന്നായിരുന്നു അത്. നേരിട്ട് അല്ലെങ്കിൽ കൂടി അതിനു കൊവിഡ് ആയി ബന്ധം ഉണ്ട്.
കൊവിഡ് കാലം അല്ലായിരുന്നു എങ്കിൽ അവർക്ക് ഇത്രയും വിലപിടിച്ച സമയം പല ആശുപത്രികൾ കയറി ഇറങ്ങി നഷ്ടപ്പെടില്ലായിരുന്നു.
കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുന്നതും എപ്പോൾ ആണ് ഗ്രാഫ് താഴേയ്ക്ക് വരുന്നത് എന്ന് ആർക്കും കൃത്യമായി പ്രവചിയ്ക്കാൻ കഴിയാത്തതും, അതിനിടയിൽ ഗർഭിണികളുടെ എണ്ണം കഴിയുന്നതും കുറച്ചു നിർത്തിയാൽ, ഇപ്പോൾ തന്നെ പരിമിതികൾ ഉള്ള ആരോഗ്യ പ്രവർത്തകർക്ക് അത്രയും ആശ്വാസം കൂടി ആണ്.
കൊവിഡ് കാലം നിയന്ത്രണത്തിൽ ആകും വരെ, വാക്സിൻ വരും വരെ, അത്യാവശ്യം ഇല്ലെങ്കിൽ, ഗർഭധാരണം മാറ്റിവയ്ക്കുന്നത് ആവും ഉചിതം.

ഇപ്പോഴത്തെ അവസ്ഥയിൽ പല ആശുപത്രികളും സ്ഥിതി ചെയ്യുന്നത് കൊവിഡിന്റെ വ്യാപനം നടക്കുന്ന ക്ലസ്റ്റർ ഏരിയകളിൽ ആണ്.
ഇതിനിടക്ക്, ഗർഭ സംബന്ധമായ ചെറുതോ വലുതോ ആയ രോഗാവസ്ഥകൾ, ഉണ്ടായാൽ,
abortion (ഗർഭം അലസൽ )
Missed abortion,
threatened abortion,
placenta previa, abruptio placenta (മറുപിള്ളയുടെ താഴ്ന്നുള്ള കിടപ്പും വേർപെടലും)
മറ്റു ചില കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്ന ബ്ലീഡിങ്,
ട്യൂബൽ പ്രെഗ്നൻസി
GDM ( gestational diabetis, ഗർഭ കാല പ്രമേഹം, )
PET ( pre eclamptic toxemia , ഗർഭകാല ഉയർന്ന രക്ത സമ്മർദ്ദവും നീരും )
ഇതെല്ലാത്തിനും തന്നെ, ആശുപത്രിയിൽ നിര്ബന്ധമായി പോകേണ്ടി വരികയും, സ്കാനിങ്ങും, ലാബ് പരിശോധനകളും ഒപ്പം, കിടത്തിയോ അല്ലാതെയോ ഒക്കെ ഉള്ള ചികിത്സകൾ വേണ്ടി വരും.
ഇന്നത്തെയും സമീപ ഭാവിയിലും ആശുപത്രിയിൽ പോകുക, അവിടെ കിടത്തി ചികിത്സ എന്നത് കോവിഡ് റിസ്ക് സാധ്യത കൂട്ടുന്ന ഒന്നാണ്.
കൊവിഡ് മൂലം ആരോഗ്യ പ്രവർത്തകരുടെ , പ്രത്യേകിച്ച് ഡോക്ടർമാരുടെ ദൗർലഭ്യം കൊണ്ടും, അവർ കൊവിഡ് ബാധിതർ ആവുക, നിരന്തര ജോലി സമ്മർദ്ദം, അങ്ങനെ ഗർഭിണികൾക്ക് ശ്രദ്ധയും ചികിത്സയും കൊവിഡിതര കാലത്ത് എന്ന പോലെ സുഗമം ആവില്ല.
ഗർഭിണികൾ തന്നെ , കൊവിഡ് രോഗികൾ , കോവിഡ് ഭേദം ആയവർ, അസുഖം വന്നിട്ടില്ലാത്തവർ എന്നിങ്ങനെ മൂന്നായി തരം തിരിച്ചു ആണ് ചികിത്സയും ചെക്ക് അപ്പുകളും പ്രസവവും. ഇങ്ങനെ വിഭജിച്ചു പലയിടത്തു ആവുമ്പോൾ അത്രയും സ്റ്റാഫ് ഇല്ലെങ്കിൽ ശ്രദ്ധ പാളും.
സാധാരണ ആദ്യത്തെ മൂന്ന് മാസം ആണ് ജർമൻ മീസിൽസ്, തുടങ്ങി വൈറസ് രോഗങ്ങൾ ഗർഭസ്ഥ ശിശുവിനെ ബാധിക്കുക.
കൊറോണയുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സാധാരണ, ഗർഭിണികളും ബന്ധുക്കളും തുടക്കം മുതൽ ഒരേ ഡോക്ടറിനെ അല്ലെങ്കിൽ ഒരേ ആശുപത്രിയിൽ തന്നെ ചെക്കപ്പും പ്രസവവും നടത്താൻ താല്പര്യം ഉള്ളവർ ആണ്. അതിനു അവർക്ക് അവരുടേതായ വിശ്വാസങ്ങൾ ഉൾപ്പെടെ പല കാരണങ്ങൾ ഉണ്ടാവും.
ഇന്നത്തെ മാറിയ സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികം എന്ന് പറയാൻ പറ്റില്ല.
( ഒരു 60 വയസ്സ് കഴിഞ്ഞ സമർത്ഥയായ ഗൈനക്കോളജിസ്റ്റ് ഇപ്പോൾ വീട്ടിലെ പ്രാക്ടീസ് നിർത്തി. ആശുപത്രിയിൽ അത്യാവശ്യം കേസുകൾ മാത്രം ശ്രദ്ധിക്കുന്നു. ഡോക്ടർ ആണെങ്കിലും പ്രമേഹം രക്തസമ്മർദ്ദം രോഗി കൂടിയാണ് അവർ ).
കൊറോണ ഏകദേശം ഒരു വയസ്സ് മാത്രം പ്രായം ഉള്ള പുതു വൈറസ് ആയത് കൊണ്ട് അത് സാധാരണ കൊവിഡ് രോഗികളിലും ഗർഭിണികളിലും ഗർഭസ്ഥ ശിശുവിലും ഉണ്ടാക്കുന്ന distant side effects (വിദൂര പാർശ്വ ഫലങ്ങൾ ) remote after effects ( പിന്നീട് ഉണ്ടാവുന്ന അനന്തര ഫലങ്ങൾ ) സംബന്ധിച്ച് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതും പൂർത്തിയായിട്ടില്ലാത്തതും കൊണ്ട്, കൊറോണ കാലത്ത് കഴിവതും ഗർഭ ധാരണം നീട്ടുന്നത് തന്നെ ആണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്.
കൊവിഡ് അബോർഷന് കാരണം ആവാൻ സാധ്യത ഉണ്ടോ എന്നതും പഠനം നടക്കുന്നതേയുള്ളൂ.
ഇനിയുള്ള മാസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാവുക കൂടി ചെയ്യുക ആണെങ്കിൽ ഗർഭിണിയ്ക്ക് വേണ്ടത്ര ശ്രദ്ധ ആശുപത്രികളിൽ കിട്ടാൻ സാധ്യത കുറയുകയും അത് മറ്റ് സങ്കീർർണ്ണതകളിലേയ്ക്ക് നീങ്ങുകയും ചെയ്യാൻ ഇടയുണ്ട്.
ഗർഭ കാലത്ത് ഉണ്ടാവുന്ന കൊവിഡിന്റെ ബുദ്ധിമുട്ട്, ചികിത്സ, പ്രസവ സമയം ഉണ്ടാവുന്ന എന്തെങ്കിലും സങ്കീർണ്ണതകൾ, അത് കൈകാര്യം ചെയ്യാൻ ഉള്ള മെഡിക്കൽ വിദഗ്ദരുടെ അഭാവം , സാങ്കേതിക ബുദ്ധിമുട്ടുകൾ, അപര്യാപ്തത എല്ലാം കണക്കിൽ എടുക്കുമ്പോൾ എന്ത് കൊണ്ടും ഗർഭ ധാരണം നീട്ടിവയ്ക്കുന്നത് തന്നെ തല്ക്കാലം ഏറ്റവും അനുയോജ്യം.
അത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനു അവരവരുടെ ഗൈനക്കോളജിസ്റ്റുമായി ചർച്ച ചെയ്തു അവരുടെ നിർദേശങ്ങൾ പാലിക്കുന്നത് ആവും നല്ലത്..
Nb : ഇതൊക്കെ എല്ലാവർക്കും അറിയാം എന്നാലും ഒരു ഓർമ്മപ്പെടുത്തൽ.
സാമാന്യ നിരീക്ഷണം മാത്രം ആണ്.