ഗർഭിണികൾക്ക് ഇവിടെ പച്ചമാങ്ങയല്ല, കൊടുക്കുന്നത് നല്ല നാടൻ കല്ല്

അറിവ് തേടുന്ന പാവം പ്രവാസി

ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ചില ഭക്ഷണങ്ങളോട് മാത്രം പ്രത്യേകം ഇഷ്ടം തോന്നുക സ്വാഭാവികം.പച്ചമാങ്ങയോ , പുളിയോ, മസാലദോശയോ അങ്ങനെ എന്തിനോടുമാകാം ആ ഇഷ്ടം. എന്നാൽ, കെനിയയിലെ ഗർഭിണികളായ സ്ത്രീകൾക്ക് ഇതൊന്നുമല്ല കഴിക്കാൻ തോന്നുക. നല്ല അസൽ പാറക്കല്ലുകളോടാണ് അവർക്ക് കൊതിമുഴുവൻ!

സാധാരണ ക്വാറികളിൽനിന്ന് ശേഖരിക്കുന്ന ഈ കല്ലുകൾക്ക് ഒഡോവ എന്നാണ് പേര്. ഗർഭാവസ്ഥയിലുണ്ടാകുന്ന കാൽസ്യത്തി ന്റെയും, ധാതുക്കളുടെയും കുറവ് നികത്താൻ ഈ കല്ലുകൾ കഴിക്കുന്നത് നല്ലതാണെന്നാണ് ഇവിടത്തെ ഡോക്ടർമാർപോലും പറയുന്നത്. എന്നാൽ, ഇവ ചിലപ്പോൾ അണുബാധയ്ക്ക് കാരണമാകാം എന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ഗ‌ർഭിണികൾക്കു കഴിക്കാനായി കെനിയയിലെ റോഡരികുകളിൽ ഒഡോവ വിൽക്കുന്ന കടകളും , ചന്തകളു മൊക്കെ ധാരാളമുണ്ടത്രെ!

പുതുമണ്ണിന്റെ മണംപോലെയാണ് ഒഡോവ യുടെ മണമെന്നും ഇതാണ് ഇവ കഴിക്കാൻ പ്രേരിപ്പിക്കുന്നതെന്നുമാണ് ഗർഭിണികളുടെ പക്ഷം. കല്ല് മാത്രമല്ല, കളിമണ്ണ്, ചേറ് തുടങ്ങിയവയും കെനിയയിലെ ഗർഭിണികളുടെ ഇഷ്ടഭക്ഷണമാണ്.ഈ കല്ലിനെപ്പോലെ ലാഭകരമായ ഒരു വിഭവവും ചന്തയിലില്ലെ ന്നാണ് കച്ചവടക്കാർപോലും പറയുന്നത്.

You May Also Like

ആരോഗ്യകരമായ സ്നാക്ക്സ്: പ്രോട്ടീൻ സ്നാക്ക്സ് എപ്പോൾ കഴിക്കണം? കലോറി കുറഞ്ഞ 6 സ്നാക്സുകൾ അറിയുക

കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവയുടെ ബാലൻസ് ഉള്ള ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രാവിലെയും ഉച്ചയ്ക്കും ലഘുഭക്ഷണം…

തിരുവനന്തപുരത്തെ ചില സ്ഥലങ്ങളുടെ പേരിന് പിന്നിലെ രസകരമായ ചില വിശേഷങ്ങൾ

ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം. അത് പോലെ കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി.

ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ഹിമാലയത്തിന് മുകളിലെ ഈ തടാകത്തില്‍ എങ്ങനെ വന്നു ? നിഗൂഢതകൾ നിറഞ്ഞ രൂപ് കുണ്ഡ് തടാകം

ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ്…

ഏതൊരു ആഹാരത്തെയും മധുരമാക്കുന്ന മിറാക്കിൾ ഫ്രൂട്ടിന്റെ ശരിക്കുള്ള മിറാക്കിൾ എന്താണ് ?

സമീപകാലത്ത് നമ്മുടെ നാട്ടിൽ അതിഥിയായെത്തിയ പഴവർഗച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ഇതിന്റ ഒരു പഴം വായിലിട്ട്