Connect with us

യൂസഫലിയുടെ ഹെലികോപ്റ്റർ വീണു ഭൂമിക്കു ‘മുറിവേറ്റത്’ കാരണം 2 കോടി നഷ്ടപരിഹാരം ചോദിച്ച അത്യാഗ്രഹിയായ മനുഷ്യൻ യൂസഫലിയുടെ ഒരു കാരുണ്യ പ്രവർത്തി കൂടി വായിച്ചിരിക്കണം

എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിന് പുതിയ മാനം. ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂഉടമ രംഗത്ത്

 43 total views,  1 views today

Published

on

എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിന് പുതിയ മാനം. ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂഉടമ രംഗത്ത്. നെട്ടൂർ സ്വദേശി​ പീറ്ററിന്റെ സ്ഥലത്താണ് ഹെലി​കോപ്ടർ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ പൈലറ്റ് ഇടിച്ചിറക്കിയത്.ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം. എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിച്ചാണ് പീറ്റർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നെട്ടൂർ സ്വദേശി​ പീറ്ററിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഇവറ്റകളെ പോലെ പാഴ് ജന്മങ്ങളും കേരളത്തിൽ മാത്രം . അവസരത്തെ മുതലെടുക്കുക എത്ര ഹീനമായ സ്വഭാവമാണ്. യൂസഫലി കോടാനുകോടികളുടെ ആസ്തിയുള്ള ബിസിനസുകാരൻ ആകാം. പക്ഷെ അദ്ദേഹം സ്നേഹവും കരുണയും ഉള്ളവനാണ്. ഒരു സംഭവം പ്രേംകുമാർ എഴുതുന്നു വായിക്കാം.

പ്രേംകുമാർ
12/04/21

ഒരു പത്തുകൊല്ലമായിക്കാണും, ഇന്നത്തേക്കാൾ ചതുപ്പുനിലങ്ങളുണ്ടന്ന് കേരളത്തിൽ. കുന്നംകുളം പോളിയിൽ അധ്യാപികയാണ് എന്റെ സുഹൃത്ത് മാഗി. അവളുടെ ഒരു സ്റ്റുഡന്റിന് അത്ര സാധാരണമല്ലാത്തൊരസുഖം വരുന്നു. ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന ഈ രോഗത്തിന് Guillain Barre Syndrome എന്നാണ് പേര്. ചികിത്സ ഇത്തിരി സങ്കീർണവുമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ്; അഡ്മിറ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് മിംസ് ആശുപത്രിയിലാണ്. ചികിത്സയ്ക്ക് നല്ല ചിലവ് വരുന്നുണ്ട്.പണം സ്വരൂപിക്കാനായ് ഒരഭ്യർത്ഥന എഴുതിയുണ്ടാക്കണം. അതിനു വേണ്ടിയാണ് ചേറ്റുവയ്ക്കടുത്തുകാരിയായ മാഗി എന്നെ വിളിക്കുന്നത്.
അന്ന് രാത്രിതന്നെ അതെഴുതിക്കൊടുത്തു. ‘നിങ്ങള് നാട്ടുകാരല്ലേ? ലുലു ഗ്രൂപ്പുമായ് ഒന്ന് ബന്ധപ്പെട്ടാൽ കാര്യങ്ങൾ എളുപ്പം നടക്കില്ലേ?’ എന്നൊരു ചോദ്യം ചോദിച്ചു.

Helicopter Crash Landing: Helicopter Crash Landing:अबू धाबी के कारोबारी  यूसुफ अली MA के हैलीकॉप्टर की एर्नाकुलम में इमरजेंसी लैंडिंग| Emergency  landing of helicopter from Abu Dhabi ...പിറ്റന്നാൾ തന്നെ അവർ ഏതോ വഴിക്ക് എം.എ. യൂസഫലിയുടെ അടുത്തെത്തി. രോഗിയുടെ പേരും വിവരങ്ങളും കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ഞാൻ പിന്നെയും മാഗിയെ വിളിച്ചു. ‘യൂസഫലി സാറിനെ കണ്ടെന്നേയുള്ളു…പുള്ളി ഒന്നും പറഞ്ഞില്ലിതുവരെ…’നടക്കാത്തൊരു വഴി കാട്ടിക്കൊടുത്ത് ഇവരുടെ സമയം കളഞ്ഞതിൽ എനിക്കും വിഷമമായി.

ഇതിനിടെ ഹോസ്പിറ്റൽ ബിൽ വളരെ ഏറെയായിട്ടുണ്ട്. കുട്ടികളും അധ്യാപകരും പണപ്പിരിവ് തുടർന്നു. പിരിഞ്ഞു കിട്ടിയ ഒന്നര ലക്ഷം രൂപയും കൊണ്ട് അവർ ആശുപത്രിയിൽ ചെന്നു. ‘ബാക്കി ഉടനെ അടയ്ക്കാം…ഞങ്ങൾ കോളേജിൽ നിന്നാ’ണെന്നൊക്കെ ആമുഖം പറഞ്ഞു തുടങ്ങി. ഇതൊക്കെ എന്നോട് പറയുന്നതെന്തിനാണെന്ന മട്ടിൽ ഐ.പി.ബില്ലിങ്ങിലെ ക്ലാർക്ക് രോഗിയുടെ നമ്പർ ചോദിച്ചു.
‘അയ്യോ…ഇതിലെ പേയ്മെന്റ് മുഴുവൻ ക്ലിയർ ചെയ്തിട്ടുണ്ട്…ഇനി ബിൽ ചെയ്യേണ്ടെന്നും പറഞ്ഞിട്ടുണ്ട്’. ഇന്ന് രാവിലെ മാഗിയെ പിന്നെയും വിളിച്ചു. ‘യൂസഫലി സർ ആ ബിൽ അടച്ചു എന്നതല്ല പ്രേം; അദ്ദേഹമത് ചെയ്ത രീതിയുണ്ടല്ലോ…അതാണ്…ഞങ്ങളെ വല്ലാണ്ടെ…’ ‘അങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങളോടോ…ചെയ്തു എന്ന് ആരോടെങ്കിലുമോ അവരാരും പറഞ്ഞിരുന്നില്ല.”എന്തൊരു സ്നേഹമാണത്…ഉത്തരവാദിത്തമാണത്…ഒന്നാലോചിച്ചു നോക്കിയേ…”അങ്ങേരും നമ്മളും തമ്മിലുള്ള വ്യത്യാസം പൈസയുടേത് മാത്രല്ല…’ഇത് പറയവേ അവളുടെ ശബ്ദമിടറുന്നത് എനിക്ക് കേൾക്കാമായിരുന്നു. അങ്ങനെയെങ്കിൽ,അസുഖക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്ന ആ കുട്ടിയുടെ ശബ്ദമെങ്ങിനെയാവാമെന്ന് എനിക്ക് ഊഹിക്കാവതല്ല. അങ്ങിനെയങ്ങിനെ എത്രായിരം മനുഷ്യരുണ്ടാവാമെന്ന് എനിക്ക് ഊഹിക്കാവതല്ല.

എന്തൊരു സ്നേഹമാണത്! എന്തൊരുത്തരവാദിത്തമാണത്! അസുഖങ്ങളിൽ നിന്ന് മോചനമാവട്ടെ എല്ലാ മനുഷ്യർക്കും.ഒരാളും അപകടത്തിൽപെടാതിരിക്കട്ടെ. ഓരോ നിമിഷവും,ആരുടെയോ പ്രാർത്ഥനകൊണ്ട് ഒഴിഞ്ഞുപോയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടാണ് നമ്മളിങ്ങനെയുള്ളതെന്ന് തിരിച്ചറിയാനാവട്ടെ. ആരെങ്കിലുമപകടത്തിൽപ്പെട്ടാൽ, അപകടങ്ങളൊഴിവായാൽ അതിനെപ്പറ്റി നല്ലതുമാത്രം തോന്നാൻ മനസ്സുണ്ടാവട്ടെ. മനസ്സിലെ ചതിച്ചതുപ്പുകൾ ശുദ്ധമാവട്ടെ.

ഒരു പുരാണകഥ കൂടി പറയാതെ വയ്യ. അമൃതെടുക്കാനാണ് പാലാഴി കടഞ്ഞത്; കൂടെ വന്നതാണ് കാളകൂട വിഷം. നിന്ന നിൽപ്പിൽ അതുമുഴുവനെടുത്ത് ഒറ്റവലി വലിച്ചതാണ് പരമശിവൻ.പതിവ്രതയായ പാർവതി കഴുത്തിൽ മുറുക്കി പിടിച്ചു; ഉള്ളിലേക്കും പുറത്തേക്കും പോവാതെ ആ കൊടും വിഷം ശിവന്റെ കണ്ഠത്തിലങ്ങനെ കിടന്നു. നാട്ടുകാർ പിന്നെയങ്ങനെ നീലകണ്ഠൻ എന്ന് വിളിച്ചുപോരുന്നു.

 44 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement