ഏകാധിപതിയാകാൻ ആഗ്രഹിക്കുന്ന ഒരു പ്രധാനമന്ത്രി ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നിന്റെ തലവൻ കൂടി ആയാൽ

1500

Prem Kumar എഴുതുന്നു 

വല്ലാതെ ഭയമാകുന്നുണ്ട്. രാജ്യം 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ലോകത്ത് സായുധ സേനകളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ദീർഘവീക്ഷണത്തോടെ നമ്മുടെ ഭരണഘടനാ ശില്പികൾ രൂപം നൽകിയ

Prem Kumar

വ്യക്തമായ ചില അധികാര വികേന്ദ്രീകരണങ്ങളുടെയും മൂന്ന് സേനാ വിഭാഗങ്ങളുടേയും സുപ്രീം കമാൻഡറായി ;ചില നിയന്ത്രിത അധികാരങ്ങളോടെ രാഷ്ട്രപതിയും ഉള്ളത് കൊണ്ടാണ് നമ്മുടെ തൊട്ടയൽ രാജ്യമായ പാക്കിസ്ഥാനിലേത് പോലെ പട്ടാള അട്ടിമറികൾ ഇന്ത്യ എന്ന രാജ്യത്ത് സാധ്യമാവാത്തതും ഈ രാജ്യം ജനാധിപത്യത്തിന്റെ മഹനീയ മാതൃകയായി നിലകൊള്ളുന്നതും.

വൈവിധ്യങ്ങളുടെ കലവറയായ ഈ മഹാരാജ്യത്തിന്റെ നാളിത് വരെയുള്ള സാംസ്ക്കാരികവും മതനിരപേക്ഷവും ജനാധിപത്യപരവും സ്വതന്ത്രവുമായ ചില മൂല്യങ്ങളുടെ മേൽ അടുത്ത കാലത്തായി നടക്കുന്ന കടന്ന് കയറ്റങ്ങൾ സെക്കുലർ മനോഭാവമുള്ള സ്വതന്ത്ര ചിന്തകളുള്ള ഏതൊരു പൗരനേയും ഭീതിയിലാഴ്ത്തുന്നതാണ്.

സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയുടെ പ്രഖ്യാപനം – ‘രാജ്യത്ത് മൂന്ന് സേനാ വിഭാഗങ്ങൾക്കുമായി ഒരൊറ്റ പരമാധികാരി -ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ‘ എന്ന പേരിൽ വരുവാൻ പോകുന്നു എന്നുള്ള പ്രഖ്യാപനം ഞെട്ടലോടെയാണ് കേട്ടത്.ഗുജറാത്ത് മുതൽ കശ്മീർ വരെ ,ഭരണഘടനയെ വെല്ലുവിളിച്ച്, ഭരണഘടനയിൽ ഭേദഗതികൾ വരുത്തി നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചെയ്തു കൂട്ടിയതൊക്കെ നാം കണ്ടു കൊണ്ടിരിക്കയാണ്.

Image result for modiമഹത്തായ ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ,ഏകാധിപതിയായി വാഴുവാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് കരുത്ത് കൂട്ടുക എന്നതാണോ ഈ പ്രത്യേക സൈനിക പദവിയുള്ള തസ്തിക സൃഷ്ടിക്കുക വഴി ഉദ്ദേശിക്കുന്ന ഗൂഢലക്ഷ്യം എന്നതാണ് എന്റെ സംശയം. ന്യായമായും സംശയിക്കാം – കാരണം നാളിത് വരെ നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന പ്രധാനമന്ത്രി ചെയ്ത് കൊണ്ടിരിക്കുന്നതൊക്കെ ഏകാധിപത്യത്തിന്റെ സൂചനകൾ നൽകുന്ന പ്രവൃത്തികൾ തന്നെയാണ്. ഭയപ്പെടണം നമ്മൾ ,വല്ലാതെ ഭയപ്പെടണം. ഇത്തരത്തിലുള്ള ഒരു പ്രധാനമന്ത്രിക്ക് കൂട്ടായി ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നിന്റെ പരമോന്നത തലവൻ കൂടി ഉണ്ടായാൽ ……..?

അതേ, തീർച്ചയായും ഞാൻ പറയുന്നു –
വരുവാനിരിക്കുന്ന നാളുകൾ ആശങ്കകളുടേതും ഭയപ്പാടുകളുടേതുമാണ്.