ആവശ്യത്തിനും അനാവശ്യത്തിനും ദളിത് ഇരവാദം ഉന്നയിച്ചിട്ടു കാര്യമില്ല, മണ്ടത്തരം ചോദിച്ചാൽ എങ്ങനെ ട്രോളാതെയിരിക്കും ?
ഒരൊറ്റ പൊട്ട ചോദ്യം ചോദിച്ചതിന്റെ പേരിൽ രമ്യാഹരിദാസിനെ ട്രോളുന്നു എന്നതാണ് കൊറോണ മുന്നണിയുടെ ഏറ്റവും പുതിയ ആരോപണം.സത്യത്തിൽ ഇന്നലെ ഒരു മണിക്കൂർ കൊണ്ട് രമ്യ ഒരു ഡസൻ പൊട്ടച്ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്.
137 total views, 1 views today

ഒരൊറ്റ പൊട്ട ചോദ്യം ചോദിച്ചതിന്റെ പേരിൽ രമ്യാഹരിദാസിനെ ട്രോളുന്നു എന്നതാണ് കൊറോണ മുന്നണിയുടെ ഏറ്റവും പുതിയ ആരോപണം.സത്യത്തിൽ ഇന്നലെ ഒരു മണിക്കൂർ കൊണ്ട് രമ്യ ഒരു ഡസൻ പൊട്ടച്ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്.
ഒന്നെണ്ണിനോക്കാം.
1.
ചോ: ആളുകൾ കേരളത്തിലേക്ക് വരണ്ടാ എന്നാണോ സർക്കാർ നിലപാട്?
ഉ: അല്ല. സമയബന്ധിതമായി, വരുന്നവരെ സംരക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുങ്ങിയതിന് ശേഷം വരാനുള്ളവരെല്ലാം വരണമെന്നാണ് നിലപാട്. വെക്കേഷൻ ആഘോഷിക്കാൻ വരാതിരിക്കുന്നതാണ് നല്ലത്.
2.
ചോ: ഒരു നിയന്ത്രണവുമില്ലാതെ ആളുകളെ കടത്തിവിടണമെന്ന് ആരാണ് ആവശ്യപ്പെട്ടിട്ടുള്ളത്?
ഉ: മിനിഞ്ഞാന്ന് രാത്രി അയാളുടെ പേര് ഷാഫി എന്നായിരുന്നു. വയസ്സ് 37. വീട്ട് പേര് പറമ്പിൽ. പിതാവിന്റെ പേര് ഷാനവാസ്.
3.
ചോ: എത്ര ആളുകളാണെന്നറിയുമോ പ്രയാസപ്പെടുന്നത്?
ഉ: അറിയാം. കേരളത്തിൽ മൂന്നരക്കോടി; ഇന്ത്യയിൽ 100 കോടിയിലധികം; ലോകത്താകെ 500 കൊടിയിലധികമാളുകളാണ് പ്രയാസപ്പെടുന്നത്.
4.
ചോ: എറണാകുളത്തുകാരിക്ക് പാസ് കിട്ടുന്നു; പാലക്കാട്ടുകാരിക്ക് പാസ് കിട്ടുന്നില്ല. എന്ത് നിയമമാണിത്?
ഉ: ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കുന്ന നിയമമാണ്. ജില്ലാ അടിസ്ഥാനത്തിലാണ് സോണുകൾ, നിയന്ത്രണങ്ങൾ.
5.
ചോ: സ്കൂൾ , കല്യാണ ഓഡിറ്റോറിയം, അങ്ങനെയുള്ള കേന്ദ്രങ്ങളിൽ എന്തുകൊണ്ടാണ് സർക്കാർ ക്വാറന്റൈൻ ചെയ്യാൻ തയ്യാറാകാത്തത്, പ്രളയകാലത്തൊക്കെ നമ്മൾ അങ്ങനെ ചെയ്തതല്ലേ?
ഉ: ഇതിനുള്ള മറുപടികൾ പെരുമഴ പോലെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്നതിനാൽ ഒഴിവാക്കുന്നു.
6.
ചോ: പ്രവാസികൾ താനെ വന്നപ്പോൾ എയർപോർട്ട് തുറന്നു കൊടുക്കയല്ലാതെ മറ്റെന്താണ് സർക്കാർ ഇവിടെ ചെയ്തിട്ടുള്ളത്?
ഉ: ഒന്നും പറയാനില്ല.
7.
ചോ: ഒരു ഹോസ്റ്റലിലെ കുട്ടികൾ ഒരുമിച്ചു വരാൻ തീരുമാനിച്ചാൽ അവർക്ക് എല്ലാവർക്കും പാസ്സ് ഒരു ദിവസം തന്നെ കൊടുത്താൽ എന്താ?
ഉ: പുറപ്പെടുന്ന ഹോസ്റ്റൽ അനുസരിച്ചല്ല; എത്തിച്ചേരുന്ന സ്ഥലവും അവരുടെ വീട്ടിലെ സൗകര്യങ്ങളും കണക്കിലെടുത്താണ് പാസ് കൊടുക്കുന്നത്. ഇത് വിനോദ യാത്രയല്ല മാഡം.
8.
ചോ: പാസ് കിട്ടാത്ത കുട്ടികളെ എന്ത് ചെയ്യണം?
ഉ: അവരെ തെരുവിലിറക്കരുത്. അവർ ഇപ്പോൾ നിൽക്കുന്നിടത്ത് സുരക്ഷിതമായ് നിൽക്കാനുള്ള സംവിധാനം നിങ്ങളടക്കം സഹകരിച്ച് ചെയ്തു കൊടുക്കണം. ഇവിടെ കാര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് അവരെയും തിരികെ എത്തിക്കണം.
9.
ചോ: രണ്ടര ലക്ഷം ബെഡുകളുണ്ടല്ലോ? എന്നിട്ടെന്താ അത്രയുമാളുകളെ കൊണ്ടുവരാത്തത്?
ഉ: രണ്ടര ലക്ഷം ബെഡ് ഉണ്ടെന്നാൽ ഉടനെ അത്രയും രോഗികളെ പിടിച്ചുകൊണ്ടുവന്ന് കിടത്തുക എന്നതല്ല മാഡം. അത് നമ്മുടെ പരമാവധി കപ്പാസിറ്റിയാണ്. ആ നിലയിലേക്ക് പോവാതിരിക്കാനാണ് നമ്മൾ നോക്കുന്നത്.
10.
ചോ: മലയാളികൾ എല്ലാരും ഇപ്പോ നാട്ടിൽ വന്നാൽ എന്താ കുഴപ്പം?
ഉ: ഒറ്റയടിക്ക് നാട്ടിൽ വന്നാൽ കുഴപ്പമുണ്ട് മാഡം. വളരെ അത്യാവശ്യമുള്ളവരേ ഇപ്പോൾ ഇങ്ങോട്ട് വരാവൂ; എങ്ങോട്ടും പോകാവൂ.
11.
ചോ: ത്രിതലപഞ്ചായത്ത് സിസ്റ്റത്തെ എന്തുകൊണ്ട് സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല?
ഉ: ത്രിതലപഞ്ചായത്ത് സിസ്റ്റത്തെ തന്നെയാണ് സർക്കാർ ഉപയോഗപ്പെടുത്തുന്നത്. അവരുടെ അനുമതികൂടെ വേണം അതിർത്തിയിൽ പാസ് കൊടുക്കാൻ എന്നാണ് ഇത്ര നേരവും നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
12.
ചോ: കേരളം നടത്തിയ എല്ലാ നല്ല കാര്യങ്ങൾക്കും കൂടെ നിന്ന ആളല്ലേ നമ്മുടെ പ്രതിപക്ഷ നേതാവ്?
ഉ: എത്ര വേണമെങ്കിലും പാട്ട് പാടിക്കോളൂ…കോമഡി പറയരുത്.
ഒരു പാൻഡെമിക് സമയത്ത് ഉത്തരവാദിത്തമില്ലാതെ ചോദിക്കുന്ന ഓരോ ചോദ്യവും പ്രതിരോധശ്രമങ്ങളെ തളർത്താനുള്ളതാണ്.അത് മനുഷ്യത്വവിരുദ്ധമാണ്.സ്ത്രീസംവരണം കൊറോണയ്ക്ക് ബാധകമല്ലല്ലോ. പ്രതികരണങ്ങൾ കേട്ടേ മതിയാവൂ കുമാരി രമ്യാ ഹരിദാസ്.
138 total views, 2 views today

Continue Reading