ചെന്നിത്തല പുതിയ ബോംബുമായ് വന്നിരിക്കുന്നു , അമേരിക്ക എന്ന് കേട്ടാൽ അപ്പൊ പേടിച്ചോളണം എല്ലാരും

93
Can Kerala Opposition leader Chennithala repeat Congress' history ...

Prem Kumar

ചെന്നിത്തല പുതിയ ബോംബുമായ് വന്നിരിക്കുന്നു. Sprinklr എന്ന അമേരിക്കൻ കമ്പനിക്ക് മലയാളികളുടെ ഡാറ്റ കൈമാറുന്നു എന്നതാണ് ആരോപണം. അമേരിക്ക എന്ന് കേട്ടാൽ അപ്പൊ പേടിച്ചോളണം,അതാണല്ലോ. ഞാൻ ഒരു IT വിദഗ്ദ്ധനൊന്നുമല്ല; പക്ഷെ Google നോക്കാനറിയാം. നിങ്ങളും നോക്കൂ. https://www.sprinklr.com/ ഇതാണ് പുള്ളി പറയുന്ന കമ്പനി. 10 വർഷം പ്രായമുള്ള ഒരു സ്റ്റാർട്ട് അപ്പ്.

Ragy Thomas എന്ന ‘ആഗോള ഭീകരനാ’ണ് ഇതിന്റെ മുതലാളി. ഇയാൾ BTech പാസായത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നാണ്. CXM/CRM സൊല്യൂഷൻസ് പ്രൊവൈഡ് ചെയ്യുന്നു. CXM എന്നാൽ Citizen Experience Management .CRM എന്നാൽ Customer Relation Management കേരള സർക്കാറിനുവേണ്ടി Citizen Centre ക്രിയേറ്റ് ചെയ്തു; പിന്നെ ഒരു Citizen App ഇൻസ്റ്റാൾ ചെയ്തു. കൊറോണ ദുരന്തത്തെ നേരിടുന്നതിലും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

കമ്പനിയുടെ ഹോം പേജിൽ ഇവയൊക്കെ നല്ല ഭാഷയിൽ എഴുതിവെച്ചിട്ടുണ്ട്. നമ്മടെ IT സെക്രട്ടറിയുടെ ബൈറ്റ് ഉള്ള നല്ലൊരു വീഡിയോയും കാണാം. ഇതിൽ പ്രത്യേകിച്ച് കണ്ടുപിടിക്കാനൊന്നുമില്ലെന്നതാണ് തമാശ. ചെന്നിത്തലയുടെ ആശങ്ക അമേരിക്കൻ കമ്പനിയുടെ ആപ്പിൽ ഫീഡ് ചെയ്യുന്ന ഡാറ്റ അവർ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് എന്താണുറപ്പ് എന്നതാണ്. ന്യായമായ ആശങ്കയാണെന്ന് തോന്നും. ഡാറ്റാ സെക്യൂരിറ്റി ഒരു യമണ്ടൻ വിഷയം തന്നെയാണ്. ഡാറ്റ ചോർന്ന് പോവാൻ പാടില്ലെന്ന് തന്നെയാണല്ലോ നിലപാട്?

രണ്ട് ചോദ്യമേ ചെന്നിത്തലയോട് ചോദിക്കാനുള്ളു.

  1. നിങ്ങൾ ഉപയോഗിക്കുന്നത് iPhone ആണല്ലോ. നിങ്ങൾ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കിട്ടിയിരുന്ന വിവരങ്ങളടക്കം അതിലുള്ള ഡാറ്റ എവിടെയാ സൂക്ഷിക്കുന്നത്? ബാക്ക് അപ്പ് ചെയ്യുന്നത് KPPC ഓഫീസിലാണോ അതോ iCloud ലോ? പിന്നെ, Apple ഹരിപ്പാട്ടുള്ള കമ്പനി തന്നെയാണല്ലോ?
  2. നിങ്ങളുടെ Gmail. വിദേശ മലയാളികളോട് വിവരങ്ങളെല്ലാം ഇതിലേക്ക് അയയ്ക്കണമെന്ന് രാവിലെ പറഞ്ഞിരുന്നില്ലേ?
    അതിന്റെ സെർവർ AICC ഓഫീസിൽ തന്നെയാണല്ലോ ല്ലേ? Google അമേരിക്കൻ കമ്പനിയല്ലല്ലോ ല്ലേ?

രമേശ് ജീ…ഇത് പിണറായിയോട് പറയുന്ന പോലെയാവില്ല ട്ടോ. റാഗി തോമസിന്റെ അളിയന്മാർ ഇവിടെയൊക്കെ കാണും. ങ്ങള് തല്ല് മേടിക്കും ട്ടോ.