രാസലീല
Prem Ruku
സ്നേഹം ഒരു വിധേയത്തം ഉണ്ടാക്കും, വിധേയത്തം സ്വാഭാവികമായ ലൈംഗികതയെ നശിപ്പിച്ചു കളയും. ഭാര്യയും ഭർത്താവും ആവുമ്പോൾ വിധേയത്തം മാത്രം അല്ല അതിന്റെ നേരെ വിപിരീതമായ ഒരധികാരബോധവും കൂടി ഉണ്ടാവും ലൈംഗികമായ ആകർഷണത്തിന്റെ പ്രസക്തി കൂടി അതോടെ കുറഞ്ഞു പോകുന്നു ലൈംഗികാവയവങ്ങളുടെ പ്രസക്തിയും കുറഞ്ഞു പോകാൻ അത് കാരണമാവും. (ഭാര്യയുടെ നഗ്നത ആരും ഒളിഞ്ഞു നോക്കാറില്ലല്ലോ )
തലമുടിമുതൽ കാലിലെ നഖംവരെ എല്ലാം ലൈംഗികാവയവങ്ങൾ ആണ്. അവയിൽ നിന്നെല്ലാം ലൈംഗികോത്തേജനം ഉണ്ടാക്കുന്ന വിവിധതരം ഗന്ധങ്ങൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ടാണ് പരസ്പരം കാണുമ്പോൾ ലൈംഗികാഭിവാഞ്ഛ ഉണ്ടാവുന്നത്, അത് ഇന്നറിയില്ല, സ്നേഹം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കുന്നു. വിധേയത്തം ഉള്ള ലൈംഗികത ലക്ഷ്യം കാണില്ല. (ലൈംഗികതയുടെ യഥാർത്ഥ ലക്ഷ്യം. ഇപ്പോൾ അനുഭവിച്ചാസ്വദിക്കുന്നത് മാത്രം അല്ല, അൽപ്പം കൂടി ഉണ്ട്. അത് കൂടി അറിഞ്ഞാസ്വദിക്കുകയും മനസിലാക്കുകയും ചെയ്താൽ പിന്നെ ഇണ ചേരുന്നതിന്റെ തലം എല്ലാം മാറും നിങ്ങൾ അതിന് വേണ്ടി കുളിക്കും അതിന് വേണ്ടി വൃതമെടുക്കും അതിന് വേണ്ടി നമസ്ക്കരിക്കും. നിങ്ങളുടെ അവയവങ്ങളിൽ നിന്ന് വിവിധ തരം ഗന്ധങ്ങൾ പിന്നെ ഉണ്ടാവില്ല. മത്സ്യ മാംസാദികൾ പിന്നെ നിങ്ങൾ കഴിക്കില്ല, ഒറ്റ ഗന്ധമേ ഉണ്ടാവൂ ശരീരത്തിനാകെ.
ഇണ ചേരാൻ വേണ്ടി സ്ത്രീയെ ഉത്തേജിപ്പിക്കാനുള്ള കൗശലങ്ങൾ പറഞ്ഞു തരുന്ന നിറയെ പുസ്തകങ്ങൾ ഉണ്ട്, കാമശാസ്ത്രം എന്നൊക്കെ ആയിരിക്കും അവയുടെ പേര്. വി കെ എൻ കഥകൾ പോലെ അവയെല്ലാം നമ്മെ ചിരിപ്പിക്കാനെ ഉതകൂ. തുടകളിൽ തലോടിയാൽ സ്ത്രീ ഉത്തേജിക്കപ്പെടും എന്നൊക്കെ അവർ എഴുതിക്കളയും. ഉത്തേജനം സ്വതവേ ഉള്ളത് കൊണ്ടാണ് തുടകളിൽ തലോടാൻ അവൾ സമ്മതിക്കുന്നത് എന്ന് അവർ മറന്നു പോകുന്നു.
അവളുടെ തലമുടിയെ നോക്കി ശ്വസിക്കൂ, ദൂരം പ്രശ്നമല്ല, പിൻകഴുത്തിലേക്കും നിതംബത്തിലേക്കും കാലിന്റെ ഉപ്പൂറ്റിയിലേക്കും നോക്കൂ, അവൾ തിരിഞ്ഞു നോക്കും, അവൾക്ക് നാണം വരും അവൾ തലതാഴ്‌ത്തും. യാ ദേവീ സർവ്വ ഭൂതേഷൂ ലജ്ജാരൂപേണ സംസ്ഥിതാ, നമസ്‌തസ്യേ നമസ്‌തസ്യേ… ഋഷിമാർ വെറുതെ അല്ല മന്ത്രങ്ങൾ എഴുതിയത്.
ബലം പ്രയോഗിച്ചുള്ള ലൈംഗികത ഇന്ന് പുരുഷന്റെ മാത്രം കുത്തകയാണ് എന്നാണ് പൊതുവെ ഉള്ള ധാരണ. രണ്ടാം ലോകമഹായുദ്ധക്കാലത്തു അവിടെ ജപ്പാന്റെ തടവറകളിൽ ഉണ്ടായിരുന്ന യുദ്ധത്തടവുകാരായ ബ്രിട്ടീഷ് ഭടന്മാരെ ഒരു ലേഡി ഡോക്ടർ ലൈംഗിക ബന്ധത്തിലൂടെ വധിക്കുന്നുണ്ട്, രക്തം വാർന്ന് മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഒരു ഭടൻ അവിടെ സംഭവിച്ചതെല്ലാം എഴുതി വെക്കും. എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാവുക നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ
ഊഹിക്കാൻ പോലും കഴിയണമെങ്കിൽ യോനി എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് അറിയണം. പ്രാണൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് അറിയണം. മല മൂത്ര വിസർജനം കഴിഞ്ഞാൽ ആ അവയവങ്ങൾ പൂർവ്വസ്ഥിതിയിൽ എത്തുന്നത് എങ്ങിനെ എന്ന് ശ്രദ്ധയോടെ അനുഭവിച്ചറിയണം. അതുപോലെ പ്രസവിക്കാൻ വേണ്ടി യോനി വികസിക്കുന്നതും പ്രസവശേഷം പഴയപടി ആവുന്നതും അറിയണം. സംഭോഗ സമയത്തും എന്തെല്ലാം ആണ് യോനിയിൽ സംഭവിക്കുന്നത് എന്ന് ഇന്ന് അറിയില്ല. തോന്നിയ പടി എന്തെല്ലാമോ കാണിക്കാൻ ഉള്ള ഒരു ദ്വാരം എന്നേ അറിയൂ. കൂടെ കിടക്കുന്ന പുരുഷനെ അവന് ഒന്ന് എലർട്ട് ആവുന്നതിനുപോലും സമയം കൊടുക്കാതെ വധിക്കാൻ യോനി കൊണ്ട് കഴിയും.
അത് ആത്മവിദ്യയുടെ ഒരു ഭാഗമായാണ് ഇപ്പോൾ ഉള്ളത്. കേവലം ഒരു അഭ്യാസം ആയിട്ടും അത് പഠിച്ചെടുക്കാൻ കഴിയും. ആത്മവിദ്യ പോലെ പ്രാണനെ ഉപാസിച്ചു കൊണ്ട് തന്നെ.പഠിക്കുക പഠിക്കാൻ തുടങ്ങിയാൽ അജന്തയിലേക്ക് പോവുക. എല്ലാം അവിടെ കൊത്തിവെച്ചിട്ടുണ്ട്. കണ്ടാൽ മതി മനസിലാവും.