fbpx
Connect with us

Mystery

ലാൽ ബഹാദൂർ ശാസ്ത്രി…ഇന്നും പിടികിട്ടാത്ത കടങ്കഥ

1966 ജനുവരി 10നാണ് ഇന്ത്യാ-പാക് സമാധാന ഉടമ്പടി ചർച്ച ചെയ്യുവാൻ സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ ശാസ്ത്രി താഷ്‌ക്കന്റിൽ എത്തുന്നത്….ചരിത്രപരവും ഒരുപാട് പ്രാധാന്യവും ഉള്ളതുമായിരുന്നു അന്നത്തെ ആ ചർച്ച…ചർച്ചയിൽ സമാധാനം പാലിക്കാനും

 161 total views

Published

on

Prem Shylesh

ലാൽ ബഹാദൂർ ശാസ്ത്രി…ഇന്നും പിടികിട്ടാത്ത കടങ്കഥ….

1966 ജനുവരി 10നാണ് ഇന്ത്യാ-പാക് സമാധാന ഉടമ്പടി ചർച്ച ചെയ്യുവാൻ സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ ശാസ്ത്രി താഷ്‌ക്കന്റിൽ എത്തുന്നത്….ചരിത്രപരവും ഒരുപാട് പ്രാധാന്യവും ഉള്ളതുമായിരുന്നു അന്നത്തെ ആ ചർച്ച…ചർച്ചയിൽ സമാധാനം പാലിക്കാനും സഹവർത്തിത്തതോടെ നീങ്ങാനും അല്പം അസ്വരസ്യങ്ങൾക്ക് ഇടയിലും ഇരു രാജ്യങ്ങളും തയ്യാറായി….എന്നാൽ അന്ന് രാത്രിയാണ് ഭാരതം മുഴുവൻ ഉറങ്ങുന്ന നേരം അവരുടെ ജന നേതാവ് സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെടുന്നത്….അതാണെങ്കിലോ ഇന്നും ചുരുളഴിയാത്ത ഒരു കടങ്കഥയായി നിൽക്കുന്നു…

അന്ന് രാത്രി 9.50ഓട് കൂടിയാണ് ന്യൂഡൽഹിയിൽ നിന്നും ആദ്യ കോൾ ശാസ്ത്രിജി തമാസച്ചിരുന്ന റഷ്യൻ വില്ലയിൽ എത്തുന്നത്..(dacha)തിരികെ വരുന്നത് സംബന്ധിച് എന്തെങ്കിലും പ്രതേയ്ക്ക ഒരുക്കങ്ങൾ ആവശ്യമാണോ എന്ന് ചോദിക്കാനായിരുന്നു ആ ഫോൺ കോൾ…tashkant കരാറിനെ പറ്റി രാജ്യത് പൊതുവെ ഉള്ള അഭിപ്രായം ശാസ്ത്രിജി ചോദിയ്ക്കാൻ മടിച്ചില്ല…ഏതാനും സമയത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു..തന്റെ ഭാര്യയായ ലളിതാ ശാസ്ത്രിയോട് എന്തോ പറയാണുണ്ടായിരുന്ന ശാസ്ത്രിജിക്ക് എന്നാൽ സൗണ്ട് ക്വാളിറ്റി അപാകത മൂലം അത് പറയുവാൻ കഴിഞ്ഞില്ല….

ഉറങ്ങാൻ പോകുന്നതിനും ഏതാനും നിമിഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന്റെ കൂടെ 25 വര്ഷം സേവനം അനുഷ്ടിച്ചു പോരുന്ന റാം നാഥ് ഒരു ഗ്ലാസ് പാൽ അദ്ദേഹത്തിന് കൊടുക്കുക ഉണ്ടായി….ഈ പാല് റാം നാഥ് തന്നെയാണ് അടുക്കളയിൽ നിന്നും കാച്ചി കൊടുത്തത്..റാം നാതിനെയും സോവിയറ്റ് കുക്കുകളെയും കൂടാതെ മുഹഹമദ് ജാൻ എന്ന ഒരു അഡിഷണൽ കുകും ഉണ്ടായിരുന്നു…കുറച്ചു നേരങ്ങൾക് ശേഷം ശാസ്ത്രിജി കുറച്ചു വെള്ളം ചോദിക്കുകയും അത് കൊടുത്തിട്ട് റാം നാഥിനോട് പോകുവാനും ആവിശ്യപ്പെട്ടു…നെഞ് വേദന വന്ന് അദ്ദേഹം കിടന്നപ്പോൾ കൂടി നിന്നവരോട് അദ്ദേഹം ഈ വെള്ളം നിറച്ച ഫ്ലാസ്ക് ചൂണ്ടി കാട്ടുകയും വെള്ളം കൊടുത്തപ്പോൾ അത് നിരസിച് വീണ്ടും ചൂണ്ടി കാട്ടുകയും ചെയ്തിരുന്നതായി സാക്ഷികൾ പറയുന്നു…

Advertisementപാതിരാത്രി ഏതാണ്ട് 1.20ന് സഹായ്,കപൂറും എന്തോ ശബ്ദം കേട്ട് ശ്രദ്ധാപൂർവം നോക്കി നിൽക്കെ പ്രധാനമന്ത്രി അവരുടെ മുന്നിൽ നിൽക്കുകയായിരുന്നു…ഡോക്ടർ എന്ന് പതിഞ്ഞ താളത്തിൽ പറഞ്ഞ അദ്ദേഹത്തിന്റെ സമീപത്തു ഉടനെ തന്നെ ഡോക്ടർ ചുഗിനെ സഹായ് വിളിച്ചു കൊണ്ട് വന്നു…”ഓ മേരെ റാം”എന്ന് തുടർച്ചയായി അദ്ദേഹം ഉരുവിടുന്നുണ്ടായിരുന്നു….തുടർന്ന് ചികിത്സ നൽകിയെങ്കിലും അദ്ദേഹം വിട പറയുകയായിരുന്നു….സോവിയറ്റ് ഡോക്ടർ prof എവിജനിയ yeremenko ആദ്യം പരോശോധിച്ചെങ്കിലും പൾസ് നിലച്ചു എന്ന് പറയുകയുണ്ടായി…തുടർന്നു സീനിയർ ഡോക്ടർ uktam aripovich uzhbekisthan ഡെപ്യൂട്ടി ഹെൽത്ത മിനിസ്റ്റർ ഒക്കെ സാഹചര്യത്തിന്റെ കടിഞ്ഞാൺ ഏറ്റ് എടുക്കുകയായിരുന്നു…ഒടുവിൽ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം മരണം സ്ഥിതികരിക്കുക ആയിരുന്നു….എന്നാൽ അദ്ദേഹത്തിന്റെ മരണത്തിൽ ചില സംശയങ്ങൾ അന്നത്തെ പ്രതിപക്ഷവും മറ്റും ഉന്നയിച്ചിരുന്നു….

ശാസ്ത്രിജിയുടെ മുറിയിൽ മൂന്ന് ഫോണുകളാണ് ഉണ്ടായിരുന്നത്…ഒന്ന് പൊതുവായ ആവശ്യത്തിനും മറ്റൊന്ന് ഇന്റർനാഷണൽ കോളുകൾ എടുക്കാനും വേറെ ഒരെണ്ണം സുരക്ഷാ ഉദ്യോഗസ്ഥനും ഡോക്റ്ററുടെ മുറിയിലേക്കും വിളിക്കുവാനും ആയിരുന്നു..അവസാനത്തെ ഫോൺ ഒരു buzzer ടൈപ്പ് ഫോണായിരുന്നു..അത് എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായി പറഞ്ഞുകൊടുത്തിരുന്നു….അദ്ദേഹം ഒന്നിൽ കൂടുതൽ തവണ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു…കിടപ്പ് മുറിയിൽ നിന്നും 4-5 മീറ്റർ അകലെയാണ് ഫോൺ വച്ചിരുന്നത്….ശാസ്ത്രിജിയുടെ പെട്ടിയും മറ്റ്‌ സ്വകാര്യ ഉപകരണങ്ങളും ഒക്കെ പാക്ക് ചെയ്തിരുന്നത് റാം നാഥ് ആയിരുന്നു…എന്നാൽ ഇതിൽ നിന്നും അദ്ദേഹം എപ്പോഴും കൂടെ കൊണ്ട് പോകാറുള്ള അദ്ദേഹത്തിന്റെ ഡയറി നഷ്ടപ്പെട്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പില്കാലത് പറഞ്ഞിരുന്നു…

ശാസ്ത്രിജിയുടെ പുത്രന്മാരിൽ ഒരാളായ ഹരി ശാസ്ത്രി 23 nov1970കളിൽ മാധ്യമങ്ങളോട് പറഞ്ഞത് മൃത ദേഹം കൊണ്ട് വന്നപ്പോൾ എയർപോർട്ടിൽ ശരീരത്തിന് അടുത്തേക്ക് ചെല്ലുവാൻ അനുവദിച്ചിരുന്നില്ല എന്നും തുടക്കം മുതൽക്കേ എന്തോ ദുരൂഹത നിറഞ്ഞു നിന്നിരുന്നു എന്നും പറഞ്ഞു….അദ്ദേഹത്തിന്റെ ശരീരം നീലിച്ചിരുന്നു എന്നും കഴുത്തിന് പുറകെ ഒരു മുറിവ് ഉണ്ടായിരുന്നു എന്നും വയറിന് താഴെ ഒരു തുന്നൽ ഉണ്ടായിരുന്നു എന്നും നിരീക്ഷിക്കുക ഉണ്ടായി….അതിൽ നിന്നും അപ്പോഴും രക്തം ഊരുന്നുണ്ടായിരുന്നു….അദ്ദേഹത്തിന്റെ ആശ്രിതനും കോൺഗ്രസ്സ് നേതാവും ആയിരുന്ന ജഗഡിഷ് കോദേശിയായായിരുന്നു ശാസ്ത്രിജിയുടെ ശരീരത്തെ കുളിപ്പിച്ചത്…ഒരു പോസ്റ്റ് mortem നടത്തണം എന്ന് അദ്ദേഹം അന്നത്തെ നേതൃത്വത്തിനോട് ആവശ്യപ്പെട്ടെങ്കിലും അത് അന്താരാഷ്ട്ര ബന്ധത്തെ ബാധിക്കും എന്ന് പറഞ് തള്ളി കളയുക ആയിരുന്നു….

സോവിയറ്റ് യൂണിയൻ പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ എട്ടു ഡോക്ടർമാർ ഒപ്പിട്ടപ്പോൾ ഭാരത സർക്കാർ പുറത്തു വിട്ട തർജിമ്മ ചെയ്ത റിപ്പോർട്ടിൽ ആറ് ഡോക്ടർമാരുടെ ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു….ആദ്യം ശരീരം കണ്ട ഡോക്ടർ ഈ റിപ്പോർട്ടുകളിൽ ഒപ്പ് ഇട്ടിട്ടില്ല എന്നതും നാം അറിയണം…അന്ന് പാർലമെന്റിൽ ഇതേ ചൊല്ലി ഒരുപാട് തർക്കങ്ങളും വാദങ്ങളും ഒക്കെ നടന്നെങ്കിലും അതൊക്കെ1971നു ശേഷം മൂർച്ച കുറഞ്ഞു വരികയായിരുന്നു….അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല..
2009ൽ പ്രശസ്ത ജേര്ണലിസ്റ് ആയിരുന്ന അനുജ് ധാർ rti നിയമം വഴി ശാസ്ത്രിജിയുടെ declassified ഫയലിനായി അപേക്ഷിക്കുന്നത്…എന്നാൽ rti ആക്ട് 8(a) പ്രകാരം അത് നല്കാൻ കഴിയില്ല എന്നും അത് രാജ്യത്തിൻറെ നിലവിലെ സ്ഥിതിയെ ബാധിക്കും എന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്….

Advertisementഎന്നാൽ പിൽക്കാലത്തു ഗ്രിഗറി ഡഗ്ലസ് എഴുതിയ ഒരു പുസ്തകത്തിൽ(conversations with the crow) മുൻ അമേരിക്കൻ cia agent robert trumbull crowley(നീണ്ടകാലം ഇദ്ദേഹം cia directorate of plansൽ സേവനം അനുഷ്ഠിച്ചിരുന്നു)ശാസ്ത്രിജിയുടെ മരണത്തിന് cia ആണ് ഉത്തരവാദികൾ എന്നും അതിനും പതിനഞ്ചു ദിവസം കഴിഞ്ഞു നടത്തിയ ഹോമി ബാബയുടെ boeing707 എന്ന പ്ലെയിനും തങ്ങളാണ് തകർത്തത് എന്നും അദ്ദേഹം വെളിപ്പെടുത്തുക ഉണ്ടായി….ഭാരതം ഒരു അണ്വായുധ ശക്തി ആകുവാൻ ഇവർ രണ്ടുപേരും മുൻകൈ എടുത്തിരുന്നു എന്നും അതിനാണ് ഇത് ചെയ്തത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ…എന്നാൽ crowley alzhimers പിടിയിൽ ആയിരുന്ന ഒരു വ്യക്തി ആയിരുന്നു….gestappo തലവൻ henrich മുള്ളർ ഒരു cia agent ആയിരുന്നു എന്ന് കൂടി ഇദ്ദേഹം പറഞ്ഞിട്ടുണ്ട്…എന്നാൽ cia യ്ക്ക് ഇതിൽ പങ്ക് ഇല്ല എന്നും അവർക്ക് അന്നത്തെ സര്കാരിനോടും ശാസ്ത്രിജിയോടും ഒക്കെ നല്ല ബന്ധമായിരുന്നു എന്നൊക്കെ ചൈനയുടെ ആണവായുധ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ അക്കാലത്തു cia യും ഇന്ത്യയും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്….അത് കൂടാതെ അദ്ദേഹം അധികാരത്തിൽ ഏറിയതിന്റെ പിറ്റേ വർഷത്തെ cia റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ഭരണ മികവിനെ പറ്റി മികച്ച അഭിപ്രായവും cia റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു…

പിൽക്കാലത്തു ശാസ്ത്രിജിയുടെ പെട്ടിയും മറ്റും ഒക്കെ കുടുംബങ്ങൾക്ക് കിട്ടിയപ്പോൾ അതിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു കുറിപ്പ് ലഭിച്ചിരുന്നതായും അതിൽ ശാസ്ത്രിജി ഹിന്ദിയിൽ “i have been betrayed”എന്ന് എഴുതിയിരുന്നതായും അദ്ദേഹത്തിന്റെ കൊച്ചുമകൻ സഞ്ജയ് നാഥ് സിങ് ഓർക്കുന്നു…കുറെ കാലം അദ്ദേഹത്തിന്റെ ഭാര്യ അത് കൈവശം വച്ചിരുന്നു എന്നും പിന്നെ ചിത്രത്തിൽ പോലുമില്ലാതെ അത് ഒഴിവാക്കിയെന്നും കുടുംബാംഗങ്ങൾ പറയുന്നു…1993ൽ മരിക്കുന്നത് വരെയും ശാസ്ത്രിജി കൊല്ലപ്പെട്ടിരുന്നു എന്ന് തന്നെയാണ് അവർ വിശ്വസിച്ചിരുന്നതും……

അദ്ദേഹത്തിന്റെ മരണത്തിലെ പ്രധാന സാക്ഷികളായ dr. ചുഗ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു….ആ അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ,മകൻ,അദ്ദേഹം തുടങ്ങിയവർ മരണപ്പെട്ടു…മകൾ അപകടത്തെ അതിജീവിച്ചെങ്കിലും വളരെ ദയനീയമായിരുന്നു അവസ്ഥ….ഒരു ട്രക്ക് വന്ന് അവർ സഞ്ചരിച്ചിരുന്ന കാറിന്റെ പുറകു വശത്തു ഇടിക്കുകയായിരുന്നു….അതെ സമയം തന്നെ ശാസ്ത്രിജിയുടെ കുടുംബം പറഞ്ഞതാനുസരിച്ചു അദ്ദേഹത്തിന്റെ സഹായി റാം നാഥ്(മറ്റൊരു പ്രധാന സാക്ഷി)ലളിതാ ശാസ്ത്രിയെ സന്ദരിശിക്കുകയും തന്റെ എല്ലാ ഭാരവും ഒഴിവാക്കാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു…അവരുടെ വസതിയിൽ നിന്നും ഇറങ്ങിയ റാം നാഥിനെ ഒരു ബസ് ഇടിക്കുകയും രണ്ട് കാലുകൾ നഷ്ടമാവുകയും ചെയ്തു….ഇതേ പറ്റി റാം നാഥ് പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല…

ശാസ്ത്രിജിയുടെ മരണ ശേഷം പലരും cia, kgb തുടങ്ങിയ രഹസ്യഅന്വേഷണ വിഭാഗങ്ങളുടെ പേരിൽ പഴി ചാരിയെങ്കിലും പില്കാലത് അതിലൊന്നും കഴമ്പ് ഇല്ലാ എന്ന് വന്നു…എന്നാലും ഇന്നും ലാൽ ബഹദൂർ ശാസ്ത്രി എന്ന മഹാമനുഷ്യന്റെ മരണം ദുരൂഹതകൾ കൊണ്ട് മൂടപ്പെട്ടു കിടക്കുന്നു…പിടികിട്ടാത്ത കടങ്കഥ പോലെ….

Advertisement 162 total views,  1 views today

Advertisement
controversy35 mins ago

നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്ണ. അതിജീവിത എല്ലാവർക്കും പ്രചോദനം എന്ന് താരം.

controversy50 mins ago

എന്ത് മറുപടി പറയണം എന്നത് എൻറെ ഇഷ്ടമാണ്; പശു പരാമർശത്തിൽ നിഖില വിമൽ

Entertainment4 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy5 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest5 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment5 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment5 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment5 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment5 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment6 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam7 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence7 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement