ബലൂചിസ്താൻ ഇന്ത്യയിൽ ലയിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നോ?

32

Prem Shylesh

ബലൂചിസ്താൻ ഇന്ത്യയിൽ ലയിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നോ??

1946 മാർച്ച് മാസത്തിലാണ് ഘലത്തിലെ ഖാൻ ഒരു പ്രതിനിധി എന്നോണം സമദ് ഖാനെ(aicc അംഗം) ബലൂചിസ്താൻ ഭാരതത്തിൽ ലയിക്കുന്നതിനെ കുറിച്ചു ചർച്ച ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് അയച്ചത്.നിയുക്ത പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു എന്നാൽ അത് നിരസിക്കുകയാണ് ഉണ്ടായത്.*തുടർന്ന് ഘലത് ദേശീയ പാർട്ടി പ്രസിഡന്റ് ആയ ഗാസ് ബക്ഷ്‌ ബിസിഞ്ഞോ(gas baksh bisenjo) ഡൽഹിയിൽ എത്തുകയും അന്നത്തെ കോൺഗ്രസ്സ് പ്രസിഡന്റ് മൗലാനാ അബ്ദുൽ കലാം ആസാദിന്റെ കാണുകയും ചെയ്തു.

എന്നാൽ ആസാദിന്റെ മറുപടിയും മറിച്ചല്ലായിരുന്നു… ഘലത്തിന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യം ആയി ഇരിക്കാൻ കഴിയില്ലെന്നും സഹായത്തിന് ബ്രിട്ടീഷിനെ ആശ്രയിക്കേണ്ടി വരുമെന്നും പറഞ്ഞു..(ഭാരതം പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര രാജ്യം എന്നതാകണം ഉദ്ദേശം)1947ൽ ബ്രിട്ടീഷുകാർ ബലൂചിസ്താൻ അടക്കമുള്ള പ്രവിശ്യകൾ ഉപേക്ഷിച്ചതിന് ശേഷം യൂറോപ്പിലേക്ക് പോയി..
1948 മാർച്ച് മാസം 21 ആം തീയതിയാണ് വി പി മേനോൻ all india radio broadcastൽ ഘലത്തിലെ ഖാൻ ലയനത്തിനായി ഇന്ത്യയിൽ സമ്മർദം ചെലുത്തുന്നു എന്ന വിവരം നൽകിയത്.എന്നാൽ മേനോന്റെ ഈ വാദം പിറ്റേന്നു തന്നെ സർദാർ പട്ടേലും മാർച്ച് 30ന് ക്യാബിനെറ്റിൽ ഉയർന്ന ചോദ്യങ്ങളിൽ നെഹ്രുവും നിരസിച്ചു.*സമാന്തരമായി ഘലത്തിലെ ഖാൻ ജിന്നയുമായി ചർച്ചകളിൽ ഏർപ്പെട്ടു കൊണ്ടിരുന്ന കാലമായിരുന്നു അത്…അദ്ദേഹത്തിന്റെ നിയമ ഉപദേശകനും ജിന്ന ആയിരുന്നു.

*ആകാശവാണിയുടെ റിപ്പോർട്ട് കണ്ട് പരിഭ്രമിച്ചിട്ടാകണം… ജിന്ന ബലൂചിസ്താൻ ഭൂപരമായി പാകിസ്ഥാനായിലേക്ക് എത്രയും വേഗം ലയിപ്പിക്കണം എന്ന മെമ്മോറാണ്ടം ക്യാബിനറ്റ് മിഷിന് മുന്പാകെ സമർപ്പിച്ചു….അങ്ങനെ ബലൂചിസ്താൻ പാകിസ്താന്റെ ഭാഗമായി…

Ref:hindusthan times,sunday gaurdian