തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പ്രേമലു’ വിന്റെ ട്രൈലർ എത്തി. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ . ആക്‌ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ സേവ്യർ റീചാർഡ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്. ഭാവന റിലീസ് ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കും

You May Also Like

ഷാജിന്റെ കൊച്ചിച്ചായൻ എന്ന കഥാപാത്രം പിൽക്കാലത്ത് പരിഹാസ രൂപേണയുള്ള കൾട്ട് സ്റ്റാറ്റസ് നേടിയെടുത്തു

Dinshad Ca അനിയത്തിപ്രാവിലെ കൊച്ചിച്ചായൻ എന്ന കഥാപാത്രത്തെ ഒരിക്കലെങ്കിലും ഓർക്കാത്തവരോ ആ കഥാപാത്രത്തെക്കുറിച്ച് ഒരിക്കലെങ്കിലും സംസാരിക്കാത്തവരോ…

‘ഋഷഭ് ഷെട്ടി ക്കൊപ്പം പ്രവർത്തിക്കാൻ താത്പര്യം’, തന്റെ തെന്നിന്ത്യൻ താത്പര്യങ്ങൾ പങ്കുവയ്ക്കുന്നു ജാൻവി കപൂർ

സാൻഡൽവുഡ് താരവും കന്താര നായകനുമായ ഋഷഭ് ഷെട്ടി രാജ്യത്തിനകത്തും പുറത്തും ചർച്ചചെയ്യപ്പെടുകയാണ് . കാന്താര എന്ന…

സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ‘ബൈനറി’ നാളെ (മെയ്‌ 26) തിയേറ്ററിൽ എത്തുന്നു

സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ‘ബൈനറി’ നാളെ (മെയ്‌ 26) തിയേറ്ററിൽ എത്തുന്നു. വോക്ക് മീഡിയയുടെ ബാനറിൽ…

അച്ഛന്റെ രണ്ടാം ഭാര്യയും ദേപ്പും തുല്യ ദുഃഖിതരായിരുന്നു

The Sin (2004) Language:Thai Erotic Romance Thriller Jebin Sraikadu ദേപ്പ്, പത്തുവർഷത്തിനു ശേഷം…