ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചതു കഴിഞ്ഞ ദിവസമാണ്. ഇടുക്കി കട്ടപ്പനയില്‍ ആണ് സംഭവം. ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ ജിന്‍സി ഗര്‍ഭിണിയായതിനാല്‍ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികള്‍ ഷിബുവായിരുന്നു ചെയ്തിരുന്നത്.രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിക്കുകയും ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ അവർത്തിക്കപെപ്പടുന്നുണ്ട് എന്നതാണ് യാഥാർഥ്യം. സ്ത്രീകളെക്കാൾ പുരുഷന്മാർ ആണ് അപകടത്തിൽ പെടുന്നതും. കാരണം പാചകപരിചയം കുറവായതിനാൽ. നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം വളരെ ചിരുങ്ങിയ വാചകങ്ങളിലൂടെ വിവരിക്കുകയാണ് അബ്ദുൽ ഖാദർ.

അബ്‌ദുൽ ഖാദർ
ഇന്ന് ന്യൂസിൽ കണ്ട ഒരു ദാരുണ സംഭവം തന്നെയാണ് ഈ യുവാവിന്റെ മരണം. യഥാർഥത്തിൽ ,കുക്കർ അടുപ്പത്തിരിക്കുമ്പോൾ വെറുതെയങ്ങ് പൊട്ടിത്തെറിച്ചിട്ടാവുമോ അപകടം സംഭവിച്ചത് ? സാധ്യത വളരെ കുറവാണ്. പ്രഷർ കൂടിയതു കൊണ്ടുള്ള പൊട്ടിത്തെറിക്ക് തീരെ സാധ്യതയില്ലാത്തതിന് കാരണം എല്ലാ കുക്കറുകൾക്കും സേഫ്റ്റി വാൾവ് ഉണ്ടാകുമെന്നതാണ്. പിന്നെന്തായിരിക്കും അപകടമുണ്ടാക്കുന്നത് ? പറയാം.
ഇത് അറിയാത്തവർ മൂടി തുറക്കുമ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. പ്രഷർ മുഴുവൻ കളയാതെ തുറക്കാൻ ശ്രമിക്കുമ്പോൾ അതി ശക്തിയോടെ അടപ്പ് തെറിക്കുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വീടുകളിലേക്ക് ആരും തന്നെ ഔട്ടർ ലിഡ് ടൈപ്പ് കുക്കർ വാങ്ങരുത്. അത് ഹോട്ടലുകളിലും മറ്റുമുള്ള പ്രഫഷനലുകൾക്ക് ഉപയോഗിക്കാനേ പറ്റൂ. ഇത് വെറുതെ വായിച്ച് പോവരുത് – വീട്ടുകാർക്കും പറഞ്ഞു കൊടുക്കുക.