Entertainment
ഏലിയൻ ജീവിയുടെ മുന്നിൽ അമ്പും വില്ലും മഴുവുമായി മനുഷ്യർ …

ArJun AcHu
പ്രിഡേറ്റർ സിനിമകളെ പറ്റി പ്രത്യേകിച്ച് ഒരു ആമുഖം വേണമെന്നു തോന്നുന്നില്ല. 1987ൽ അർണോൾഡ് ലീഡ് റോളിൽ വന്ന പ്രിഡേറ്റർ-1 മുതൽ പിന്നെ ഇങ്ങോട്ടു സോളോ സിനിമകളായും ക്രോസ്സ് ഓവർ ആയും മൊത്തത്തിൽ 6 ലൈവ് ആക്ഷൻ സിനിമകൾ പ്രിഡേറ്റർ ബേസ്ഡ് ചെയ്തു വന്നിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് വീണ്ടുമൊരു പ്രിഡേറ്റർ സിനിമ വരുകയാണ്. അതും ഒരു prequel എന്ന രീതിയിൽ.
Prey (2022)
Genre – Action / Adventure
മനുഷ്യരും പ്രിഡേറ്റരും തമ്മിലുള്ള ആദ്യത്തെ എൻകൗണ്ടർ എന്ന രീതിയിൽ ആണ് കഥ പോകുന്നത്. 1719-ൽ Comanche എന്ന് വിളിക്കുന്ന ഗോത്ര ആൾകാർ ജീവിച്ചിരുന്ന സ്ഥലത്തേക്ക് ഒരു പ്രിഡേറ്റർ എത്തുന്നു. അതിനെ നേരിടാനും കൊല്ലാനും ഒരു പെണ്ണ് ശ്രമിക്കുന്നതും മറ്റുമാണ് കഥ. ബേസിക് പ്ലോട്ട് ഒക്കെ പുറത്തു വിട്ട ആ ഒരു നാൾ മുതൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്ന ഒരു സിനിമ. അത്രയും ടെക്നോളജി ഡെവലപ്പ്ഡ് ആയ ഒരു ഏലിയൻ ജീവിയുടെ മുന്നിൽ അമ്പും വില്ലും മഴുവുമായി മനുഷ്യർ എങ്ങനെ നേരിടും എന്നൊക്കെ അറിയാൻ ഉള്ള ഒരു ആകാംഷ കൂടുതൽ ആയിരുന്നു.ആ പ്രതീക്ഷക്കു മുകളിൽ നിൽക്കുന്ന, കണ്ടു കഴിഞ്ഞപ്പോ നല്ല സംതൃപ്തി തന്ന ഒരു സിനിമ. ഒന്നേമുക്കാൽ മണിക്കൂറിലും താഴെ റൺ ടൈം ഉള്ള സിനിമ ഒരു പതിഞ്ഞ താളത്തോടു കൂടി പ്രധാന കഥാപാത്രങ്ങളുടെ ഒരു ഇൻട്രൊഡക്ഷൻ ഒകെ കാണിച്ചു, പിന്നീട് നല്ല വേഗതയിൽ ത്രില്ലിങ്ങോട് കൂടി പോകുന്ന ഒരു ഐറ്റം. കാണുന്നവർക്കു അടുത്ത സീനിൽ എന്താകും നടക്കാൻ പോകുന്നത് എന്ന രീതിക്കുള്ള ആകാംഷയും ത്രില്ലിങ്ങും ഉളവാകുന്ന കുറെ സീനുകൾ ഉണ്ട്.
പ്രധാന റോളിൽ വന്ന Amber Midthunder, തനിക്കു കിട്ടിയ ആ റോൾ നല്ലപോലെ ചെയ്തിട്ടുണ്ട്. ആക്ഷൻ സീനുകൾ എല്ലാം തന്നെയും നൈസ് ആയിരുന്നു. കുറച്ചു ക്ലൈമാക്സിനു മുന്നേ വരുന്ന ആ സീനുകൾ എല്ലാം ടോപ് ആയിരുന്നു. അതുപോലെ അതിലെ ഒരു പ്രത്യേക ഡയലോഗ് കണ്ടപ്പോ കിട്ടിയ ഒരു ഫീലിംഗ് ഉണ്ട്.. Uffff ❤ ❤A well made decent prequel movie എന്ന് പറയാവുന്ന രീതിക്കുള്ള ഒരു സിനിമ. അവസാനം വന്ന പ്രിഡേറ്റർ സിനിമ ശോകമായതു കൊണ്ടാണോ എന്തോ ഇത് ഡയറക്റ്റ് ഒടിടിക്ക് കൊടുത്തത്. എന്തിരുന്നാലും ആ തീരുമാനം തെറ്റായിരുന്നു. തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ഒരു പടം തന്നെയാണ് ഇത്.പക്ഷേ സങ്കടകരമെന്നു പറയട്ടെ… ഡിസ്നി പ്ലസ്റ്റിലും ഹുളുവിലും (outside india) ആണ് സ്ട്രീമിംഗ്. കണ്ടു നോക്കൂ. എല്ലാര്ക്കും ഇഷ്ടപെടുമെന്നു തന്നെ വിശ്വസിക്കുന്നു.
656 total views, 4 views today