അന്ന…നിങ്ങൾ കളിയാക്കിയത്, ഇന്നേവരെ ലോകത്ത് റെയ്പിന് വിധേയരായ സർവൈവേസിനെ ആണ്

293

എഴുതിയത്  : Prijith P K

സൂര്യനെല്ലി കേസിൽ ആണെന്ന് തോന്നുന്നു സർവൈവറിനെ ബാലവേശ്യ എന്ന് കേസിന്റെ ജഡ്ജ് അഭിസംബോധന ചെയ്ത് വിളിച്ചത്. ആ സ്വരം ഇവിടെയും, ഈ വാചകങ്ങളിലും കാണാൻ സാധിക്കും.
ഷ്ടം ഇല്ലാത്തൊരാൾ നിങ്ങളുടെ ശരീരത്തിൽ സ്പർശിക്കുന്നത് എങ്ങനെയണ്‌ ആസ്വദിക്കാൻ സാധിക്കുക, അതൊരുതരം ഹിംസയാണെന്നു പോലും തിരിച്ചറിയാൻ കഴിയുന്നില്ല. എന്തൊരു അശ്ലീലം.

കേരളത്തിൽ മുൻപ് ലെസ്ബിയൻ പെൺകുട്ടികളെ ‘നന്നാക്കാൻ’ ഒരു ചികിത്സ നടത്തിയിരുന്നു, കണ്ണൂർ ഉള്ള ഒരു മത സ്ഥാപനമായിരുന്നു, നാലഞ്ച് പേർ ചേർന്ന് ആ പെൺകുട്ടിയെ അല്ലെങ്കിൽ പെൺ ശരീരത്തെ (ലെസ്ബിയൻ/ട്രാൻസ്‌മാൻ) കൂട്ട ബലാൽസംഘത്തിന് കീഴ്പെടുത്തും, അവർ നൽകുന്ന ന്യായം കുറച്ച് നേരം കഴിയുമ്പോ അവൾക്ക് സുഖിക്കും പിന്നെ കല്യാണമൊക്കെ നടക്കും. നോക്കു സ്വവർഗാനുരാഗത്തെ അല്ലെങ്കിൽ ജെണ്ടർ ഐഡന്റിറ്റിയെ നേരെയാക്കുന്ന ‘ചികിത്സയായി’ rape നെ എങ്ങനെ ഉപയോഗിച്ചു എന്നത്. ഇത് കുടുംബങ്ങളിലും പതിവായിരുന്നു, മാമൻ, കസിൻസ്, വകേലെ ആരേലും ഒക്കെ ഇങ്ങനെ നേരെയാക്കാൻ നിയോഗിക്കപെടും അവരും ‘സുഖം ‘ നൽകി നേരെയാക്കും(വാക്കുകൾക്ക് ക്ഷമ, മറ്റൊരു വഴിയും ഇല്ല അതിനാലാണ് ) ഇവർക്കൊക്കെ സുഖം മാത്രമാണ് അനുരാഗം, ഐഡന്റിറ്റി, അവസ്ഥ – അതെ സ്വരമാണ് മുൻപറഞ്ഞ ജഡ്ജിനും അന്ന ഈഡൻ എന്ന വ്യക്തിക്കും- അപ്പുറം അവരൊരു മാധ്യമ പ്രവർത്തക ആണെന്ന് അറിയുന്നു, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്, പക്ഷെ ഈ ഉള്ളിലിരിപ്പ് എല്ലാരും അറിയണമല്ലോ 

ലൈംഗികവൃത്തി ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് ‘സുഖിക്കാൻ’ വരുന്നവർ ചെയ്യുന്ന ദേഹോപദ്രവം. അന്ന നിങ്ങൾ കളിയാക്കിയത് ഇന്നേ വരെ ലോകത്ത് റെയ്പിന് വിധേയരായ സർവൈവേസിനെ ആണ്. അതിൽ ജെണ്ടർ ഇല്ല.നിങ്ങൾക്കൊക്കെ വെള്ളം പൊങ്ങുമ്പോ വീട് മാറി നിന്നും നക്ഷത്ര ഹോട്ടലുകളിൽ ഉണ്ടും ഉറങ്ങിയും ഇങ്ങനെ വീണവായിക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രക്രിയ കൂടിയാണ് ജനാധിപത്യം. തെറ്റ് ഞങ്ങളുടേതാണ്.