ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? ചിത്രശലഭങ്ങളെ പിടികൂടി ബാഗിലിട്ടു വലിയ കാരുണ്യവാൻ ചമഞ്ഞു തുറന്നു വിടുന്നു

850

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി പ്രമുഖ എഴുത്തുകാരിയും വിവർത്തകയും ആനിമൽ ആക്ടിവിസ്റ്റുമായ Sreedevi S Kartha രംഗത്തുവന്നു. ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? എന്നാണ് ശ്രീദേവി എസ് കർത്ത ചോദിക്കുന്നത്.

കഴിഞ്ഞ ദിവസംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ആം പിറന്നാള്‍ ദിനത്തിൽ നടന്ന ആഘോഷങ്ങൾക്കിടയിൽ അരങ്ങേറിയ വിചിത്രമായ ഒരു കലാപരിപാടിയെയാണ് ശ്രീദേവി ഇങ്ങനെ പരിഹസിച്ചത്. കെവാദിയ ചിത്രശലഭോദ്യാനത്തിൽ വച്ച് ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച വീഡിയോ ആണ് വിമശനങ്ങളും പരിഹാസങ്ങളും ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

നരേന്ദ്ര മോദി പിറന്നാളാഘോഷിക്കാൻ നിരവധി ചിത്രശലഭങ്ങളെ പിടികൂടി ഒരുബാഗിലിട്ടശേഷം വലിയ കാരുണ്യവാൻ ചമഞ്ഞു തുറന്നു വിടുന്ന വീഡിയോയാണ് ഷൂട്ട് ചെയ്തത്. പിടികൂടുമ്പോഴും ബാഗിൽ ഇടുമ്പോഴും അനവധി ശലഭങ്ങൾ ചത്തുപോകുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തേയ്ക്കാം. പകുതി ചത്തു പോയാലെന്താ ബാക്കി പകുതിക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലേ? എന്നാണു സോഷ്യൽ മീഡിയയുടെ പരിഹാസം . “ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? . ചിത്രശലഭങ്ങളെ പിടികൂടി ബാഗിലിട്ടു വലിയ കാരുണ്യവാൻ ചമഞ്ഞു തുറന്നു വിടുന്നു ..പിടികൂടിയപ്പോൾ എത്രെയെണ്ണം മരിച്ചു കാണും !! പിറന്നാൾ ആണത്രേ !” . ശ്രീദേവി എസ് കർത്തയുടെ പറഞ്ഞത് ഇങ്ങനെയായിരുന്നു