ജനങ്ങളെ മുഴുവൻ വീട്ടിൽ ഇരുത്തിയിട്ടു ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിനെ എന്തുപേരിട്ടു വിളിക്കണം?

111
Prince Rational
” അവരുടെ ആവശ്യം നിങ്ങൾക്ക് അനാവശ്യമായിരിക്കും ”
പണിമുടക്കുകൾ, ഹർത്താലുകൾ എല്ലാം എന്നും ജനദ്രോഹപരമാണ് എന്ന് സംശയരഹിതമായി പറയാം. ഒരു ഭൂരിപക്ഷത്തിന്റെയോ, ന്യൂനപക്ഷത്തിന്റെയോ ആവശ്യങ്ങൾക്കായി രാജ്യം മുഴുവൻ ഇല്ലെങ്കിൽ സംസ്ഥാനം മുഴുവൻ സ്തംഭിപ്പിക്കുന്ന കലാരൂപം നമുക്ക് ഇവിടെ മാത്രമേ ചിലപ്പോൾ കാണാൻ സാധിക്കൂ. എന്നാൽ തൽസ്ഥിതിയിൽ സ്ഥിരം കണ്ടുവരുന്ന ഈ പത്രവാർത്തയെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ആണ് തലച്ചോറിലൂടെ കടന്നു പോകുന്നത്.
ജനങ്ങളെ മുഴുവൻ വീട്ടിൽ ഇരുത്തിയിട്ടു ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിനെ എന്തുപേരിട്ടു വിളിക്കണം. പെട്രോൾ വിലവർധനവിനെതിരെ ഹർത്താൽ നടന്നാലും ശബരിമല തീർത്ഥാടകർക്ക് പ്രത്യേക പരിഗണന കൊടുക്കുമ്പോൾ ഉയരേണ്ട ചോദ്യം, എന്താ ഇവനൊക്കെ വെള്ളം ഒഴിച്ചാണോ വണ്ടി ഓടിക്കുന്നത് ? പാലും പത്രവും ഒഴിവാക്കിയിരിക്കുന്നു എന്ന മഹാമനസ്കതക്ക് കടപ്പെട്ടിരിക്കുന്നവരാണോ ശരിക്കും നമ്മൾ. തങ്ങളുടെ സകലമാന ആവശ്യങ്ങളും അത്യാവശ്യങ്ങക്കും മാറ്റി വെക്കേണ്ടി വരുന്നവർക്ക് വേണ്ടി പിച്ച കൊടുക്കുന്നതാണോ ഈ പാലും പത്രവും?
എല്ലാം വേണ്ടെന്നു വെച്ച് ഇരിക്കേണ്ടി വരുന്നവന്റെ ഗതികേടിൽ പാലുകുടിച്ചില്ലേൽ പത്രം വായിച്ചില്ലേൽ മാത്രം എന്ത് മാറ്റം ഉണ്ടാകാൻ ആണ്…’ അവ രണ്ടും നേരത്തെ ഉണ്ടാക്കി പോകുന്നതാണ് ‘ എന്ന തൊടുന്യായം ആണ് പറയാനുള്ളതെങ്കിൽ, മുൻകൂട്ടി നിശ്ചയിച്ചു പോയ എത്രയെത്ര കാര്യങ്ങൾ മാറ്റിവെക്കപ്പെടുന്നു അതിൽ പരീക്ഷകളും, ചടങ്ങുകളും യാത്രകളും എല്ലാം ഉൾപെടുന്നവയാണ്.ഒരു കൂട്ടരുടെ ആവശ്യങ്ങൾക്ക് മാത്രം പരിഗണന കൊടുക്കുമ്പോൾ ഓർക്കേണ്ട കാര്യം നിങ്ങളോളം ഇല്ലെങ്കിൽ നിങ്ങളെക്കാൾ പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പോകാൻ ആഗ്രഹിച്ചവർ ആണ് അർഹതപെട്ടവർ ആണ് ബാക്കി ഉള്ളവർ.
പോകുന്ന വണ്ടിയിൽ യാത്ര ലക്ഷ്യത്തിന്റെ സ്റ്റിക്കർ പതിച്ചുകൊണ്ട് പോകേണ്ടി വരുന്ന ഗതികെട്ടവർ. അങ്ങനെ ഉള്ളപ്പോഴാണ് യാതൊരു വിധ തടസങ്ങളും ഇല്ലാതെ തത്വമസി പുൽകാൻ ഇവിടൊരു specially privileged സംഘം യഥേഷ്ടം സഞ്ചരിക്കുന്നത്. ഞങ്ങളെന്താടോ രണ്ടാംകെട്ടിലെ ആണോ? എന്ന നാട്ടുഭാഷ കടമെടുത്തു ചോദിച്ചു പോകുന്നു ഇതൊക്കെ കാണുമ്പോൾ.
പാലും, പത്രവും, തീർത്ഥാടകരെയും ഒഴിവാക്കുന്നകൂട്ടത്തിൽ കൂടുതൽ കൂടുതൽ items ഈ ഒഴിവാക്കലിലേക്ക് ചേർത്ത് ആവസാനം വാഹനങ്ങളും, പരീക്ഷകളും, കടകമ്പോളങ്ങളും, സഞ്ചാരസ്വാതന്ത്ര്യവും നൽകി പൊതുജനത്തെക്കൂടി ഒഴിവാക്കി എല്ലാം അങ്ങ് സുഗമമാക്കിയാൽ പോരെ. നിങ്ങളുടെ ഈ വിഴുപ്പ് ഭാണ്ഡം ചുമക്കാൻ ബാധ്യത ഇല്ലാത്ത സമൂഹത്തെ വീട്ടിലിരുത്തിയിട്ട് , ദിവ്യയാത്രനടത്തുമ്പോൾ സ്വയമോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാക്കാത്ത മതമാലിന്യങ്ങൾ ചുമക്കാൻ ആർക്കാണ് ഇവിടെ ബാധ്യത.
പ്രിൻസ്