ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ , ഞാൻ നേരിടേണ്ടിവന്നേക്കാവുന്ന എതിർപ്പുകളും തെറി വിളികളും ഞാൻ ഈ പറയാൻ പോകുന്ന കാര്യത്തിനും എനിക്ക് കിട്ടും എന്ന പൂർണമായ ബോധ്യത്തോടെ ഞാൻ പറയട്ടെ…
“GOLD ഒരു ഗംഭീര സംവിധാകന്റെ … ഗംഭിര നടന്റെ … ഗംഭീര സിനിമയാണ്…”മലയാളത്തിലെ ഹോളിവുഡ് പടം .
നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ… എന്ന് ഷാജോൺ ചേട്ടന്റെ മീമ് ഓർത്തുക്കൊണ്ട് എന്നെ തെറി വിളിക്കാൻ വരട്ടെ…നോക്കു, നിങ്ങളെക്കൊണ്ട് തന്നെ ഞാൻ ഷാജോൺ ചേട്ടന്റെ മുഖം നിങ്ങളുടെ മനസിലേക്ക് കൊണ്ട് വന്ന് കഴിഞ്ഞു. ഇതാണ് ഗോൾഡിൽ സംവിധായകൻ ഒളിപ്പിച്ച് വച്ച മാന്ത്രികതയുടെ രഹസ്യം.പ്രേക്ഷകനെ കൊണ്ട് ഒരു കാര്യം സംഭവിക്കും എന്ന് ചിന്തിപ്പിക്കുക. എന്നിട്ട് എന്തോ സംഭവിപ്പിക്കാൻ പോകുന്നു എന്ന രീതിയിൽ സിനിമയിലെ കഥാപാത്രങ്ങൾ സ്ക്രീനിൽ നിന്ന് പോയാലും കാമറ വിജനതയിലേക്ക് വക്കുന്നതാണ് പുള്ളിയുടെ ഒരു മെയിൻ പരുപാടി. എന്നിട്ട് നിങ്ങൾ വിചാരിച്ചത് തെറ്റാണെന്ന് നിങ്ങളറിയാതെ നിങ്ങളോട് പറയുക … ഈഗോ അടിക്കുന്ന പ്രേക്ഷകനെ തുടർന്ന് വരുന്ന സമാനമായ ചുരുളിയിലേക്ക് തള്ളിവിടുക , പിന്നെയും തെറ്റുകൾ ആവർത്തിപ്പിക്കുക, അവസാനം നായകന്റെ ചലനങ്ങൾ പോലും വേഗതയിലാക്കാൻ അക്ഷമരായി കാത്തിരിക്കുന്ന അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുക.
ഇവിടെ ഒരു കൂട്ടം വിധി എഴുതി – പടം മോശം പടമാണ് എന്ന് .എന്നിട്ട് അവസാനത്തിന്റെ അവസാനം ഒരു ട്രാജഡി പ്രതീക്ഷിക്കുന്ന മലയാളി പ്രേകഷകന് അവന്റെ മനസിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന സന്തോഷം എന്ന വികാരം സിനിമയിലൂടെ കാണിച്ച് കൊടുക്കുക.സിനിമാ നിരൂപകർക്ക് കാര്യം മനസിലായി എന്ന് വിചാരിക്കുന്നു.
കാര്യം നിസാരമാണ് – അൽഫോൺസ് പുത്രനോട് ഒരു കൂട്ടം ആളുകൾക്ക് അസൂയയാണ്. അയാളുടെ ഒരു പടം പൊട്ടുന്നത് കാണാൻ ആഗ്രഹിക്കുന്ന വർ നമുക്ക് ചുറ്റിലുമുണ്ട്. ഈ പടം പൊട്ടിയാൽ എങ്ങനെയുണ്ടാകും എന്ന് കാണാൻ ആഗ്രഹിക്കുന്ന , കുറച്ച് പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ടാകും. ഈ ആഗ്രഹത്തിന്റെ മറ്റൊരു പേരാണ് അസൂയ . അവർ കാത്തിരിക്കുയായിരുന്നു. ഒരാൾ വീഴുന്നത് കാണാൻ . ഒരു നല്ല പടം ഭൂരിപക്ഷത്തിന് ഇഷ്ടമാകാതെ ഇരിക്കണമെങ്കിൽ, മനസിലാക്കേണ്ടത് ഒരാൾ മറ്റൊരാളിൽ അയാളുടെ ആസ്വാദനത്തിൽ പോലും ചെലുത്തുന്ന സ്വാധീനം എത്രത്തോളം ഉണ്ട് എന്നുള്ളതാണ്. വിമർശിക്കുന്നതിനിടയിൽ സിനിമയിലേക്ക് കടന്ന് ചെയ്യാൻ അവർ മറന്നു പോയി. കടന്ന് ചെല്ലാൻ മറ്റുളവരെ സ്വാധീനച്ചതും ഇല്ല.
” ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് ഒരു പുതുമ അനുഭവപ്പെടും… പ്രിത്വിരാജിന്റെ അഭിനയത്തിലെ അടക്കം കാണാം … പ്രേക്ഷകനെ നായകനൊപ്പം സഞ്ചരിപ്പിക്കുന്ന , അവന്റെ ചെറിയ വികാരങ്ങൾ പ്രേക്ഷകന്റെ വികാരമാക്കുന്ന ദൃശ്യ വിസ്മയം കാണാം… ക്ളൈമാക്സ് പെട്ടന്ന് കാണുമ്പോൾ പെട്ടന്ന് അയ്യേ എന്ന് തോന്നുമെങ്കിലും സിനിമ നമ്മളെ അങ്ങ് ചേർത്ത് കളയും- രോമാഞ്ചം .പിന്നെ, സന്തോഷം … പ്രതിക്ഷ… പ്രണയം …💛സ്നേഹപൂർവ്വം പ്രിൻസ്
സംവിധായകൻ (ഇക്കയുടെ ശകടം _ ശരിക്കും മോശം പടം_ FLOP/Disaster )