Prison Break
Simply one of the best series ever watched.

നിങ്ങൾ ഈ സീരീസ്‌ കാണാൻ തയ്യാറാവുന്നുണ്ടെങ്കിൽ ഏറ്റവും ഉചിതം റിവ്യൂ ഒന്നും നോക്കാതെ കാണാൻ പോവുക എന്നാണ്. എന്തെന്നാൽ ഒരിക്കലും മറ്റുള്ളവരുടെ കാഴ്ചപ്പാട് നിങ്ങളുടേതുമായി താരതമ്യം ചെയ്യരുത്. എന്റെ അഭിപ്രായത്തിൽ വളരെ മികച്ച ഒരു സീരിയസ് തന്നെയാണ് ഇത്. പലരും പറയുന്നത് കണ്ടു ആദ്യ രണ്ട് സീസണിൽ തന്ന ഇമ്പാക്റ്റ് പിന്നീടുള്ളതിൽ തരാൻ സാധിച്ചിട്ടില്ല എന്ന്. പക്ഷെ ഒരിക്കലും എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ശരിയാണ് ഒരു ഫുൾസ്റ്റോപ് ഇടാനുള്ള ഒരുപാട് അവസരം ഉണ്ടായിട്ടുണ്ട് പക്ഷെ എന്നിട്ടും വലിയ രീതിയിൽ ഉള്ള ലാഗിങൊന്നും അനുഭവപ്പെട്ടിട്ടില്ല. അടുത്ത എപ്പിസോഡ് കാണാനുള്ള ഒരു എൻഗേജിങ് ഇതിന്റെ ക്രൂ എല്ലാ എപ്പിസോഡുകളിലും നൽകിയിട്ടുണ്ട്. 4th സീസണിൽ നിർത്താമെന്നു തോന്നി എന്നാലും 5th എപ്പിസോഡിലാണ് ഏറ്റവും മികച്ച മേക്കിങ് ഉണ്ടായിരുന്നത്.

എല്ലാവരെയും പോലെത്തന്നെ എന്റെയും ഫേവ് 1st സീസൺ തന്നെയാണ്. സത്യാവസ്ഥ എന്തെന്നാൽ ഇതിന്റെ ആദ്യ സീസണിന്റെ നിലവാരം money heist ഇന്റെ ഒരു സീസണിനും നൽകാൻ സാധിച്ചിട്ടില്ല. ഇതിന്റെ ബാക്കി സീസണും money heist ന്റെ 3ഉം 4ഉം സീസണും താരതമ്യം ചെയ്യുവാണേൽ prison break എത്രെയോ ഭേദമാണ്, കാരണം അത്രമാത്രം റബ്ബർ പോലെ വലിച്ചു നീട്ടിയില്ല ഇത്. പിന്നെ എടുത്തു പറയേണ്ട കാര്യം എന്തെന്നാൽ ഇതിലെ ഒരു കഥാപാത്രം പോലുo നിങ്ങളെ ഒരു രീതിയിലും നിങ്ങളെ വെറുപ്പിക്കില്ല എന്നതാണ്. ചളിയടിച്ചു വെറുപ്പീരാക്കുന്ന ഒരു കഥാപാത്രം പോലും ഇതിലില്ല വരുന്നവനും പൊന്നുവാനും എല്ലാം മാസ്സ്. എല്ലാവരും ഇഷ്ട കഥാപാത്രങ്ങൾ, പ്രധാനപെട്ടവരെ ഒന്നു വിലയിരുത്തുന്നു.

MICHAEL SCOFIELD
——————–
“പത്ത് തലയാണിവന് തനി രാവണൻ”. ഇതാണ് scofield ശക്തിയേക്കാൾ ബുദ്ധികൊണ്ട് ഏതൊരു പ്രതിസന്ധിയും മറികടക്കുന്നവൻ. പ്ലാനിങ് ആണ് സാറെ ഇങ്ങേരുടെ മെയിൻ. ഗൺ പോയിന്റിൽ നിർത്തി 3 മുതൽ 1 വരെ countdown ചെയ്താലും ആ 3 സെക്കന്റ്‌ പ്ലാൻ ചെയ്ത് അതിൽ നിന്ന് രക്ഷപ്പെടുന്ന മൊതല് .

LINCOLN BORROWS
———————
മൈക്കിളിന്റെ നേരെ വിപരീതം. ആദ്യം അടി പിന്നെ ഡയലോഗ് അതാണ് Lincon. പ്ലാനിങ്ങിനോടും അതികപ്രസംഗത്തിനോടും തീരെ താല്പര്യമില്ലാതെ എല്ലാം കയ്യാങ്കളിയിലൂടെ തീർക്കുന്ന മൊതല്. ആറ്റിട്യൂട് ആണ് ഇങ്ങേരുടെ മെയിൻ. തൂക്കികൊല്ലാൻ വിധിച്ചാലും പതറാതെ നിൽക്കുന്ന മൊതല്

Alexander Mahone
————————-
സീരിസിലെ എന്റെ ഫേവററ്റ് കാരക്റ്റർ. Scofieldഉം linconഉം mix ചെയ്താലുണ്ടാവുന്ന മൊതല്. ബുദ്ധിയിലും പ്ലാനിങ്ങിലും scofieldinte അടുത്തും handtohand കോംപാക്റ്റിൽ lincolnനെക്കാളും മികച്ചു നിൽക്കുന്ന കഥാപാത്രം. വൺ മാൻ ഷോ ആയിരുന്നു scofieldന്റെ ലൈഫിൽ തനിക്ക് കിട്ടിയ ഏറ്റവും മികച്ച കോംപറ്റെറ്റർ. Scofield കഴിഞ്ഞാൽ ടീമിനെ ഏത് പ്രതിസന്ധിയിലും നയിക്കാൻ കഴിവുള്ള കഥാപാത്രം

Teadore Bagwel aka T-BAG
—————————–
ബാറ്റ്മാനു ജോക്കർ എങ്ങനെയാണോ അതുപോലെയാണ് സ്‌കോഫീൽഡിന് T-BAG കഥാപാത്രത്തെക്കാളും പ്രശംസ അർഹിക്കുന്നത് തീർച്ചയായും ഇത് അഭിനയിച്ച നടനെ തന്നെയാണ് എജ്ജാതി പ്രകടനം കഥാപാത്രമായി ജീവിച്ച മൊതല് സീരിയസിലെ മറ്റെല്ലാ നടന്മാരുടെ പ്രകടനവും എടുത്താലും ഇങ്ങേരുടെ തട്ട് താണ് തന്നെ ഇരിക്കും. സീസൺ 5ലെ കാർ ഡ്രൈവ് സീൻ ഫേവ് ആണ്

Benjamin Miles aka C-Note
——————————
തന്റെ കുടുംബങ്ങളെ സംരക്ഷിക്കാൻ ജീവൻ പോലും കൊടുക്കാൻ തയ്യാറാവുന്നവൻ. സീസൺ വണ്ണിലെ ആറ്റിട്യൂട് ഒക്കെ വേറെ ലെവലാണ്. കാർഡ് ഗെയിം സീൻ ആണ് ഫേവ്. കളി അറിയില്ല എങ്കിലും ആറ്റിട്യൂട് കൊണ്ട് ഏത് കളിയും പുല്ല് പോലെ ജയിക്കാം എന്ന് കാണിച്ചു തന്ന മൊതല്. സീസൺ 5ൽ ശെരിക്കും ഞെട്ടിച്ചു പഹയൻ!!!

Fernando Sucre
——————
“A friend in need is a friend indeed” അതാണ് sucre ഏതൊരു പ്രതിസന്ധിയിലും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവൻ. വേറെയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ ഉണ്ട് BRAD, VERONICA, SARA, KELLERMEN എല്ലാവരും മികച്ചത് തന്നെയാണ്.സീരിസിന്റെ ഹൃദയം മൈക്കിൾ – ലിങ്കൺ brotherhood ആണ്.തീർച്ചയായും കാണേണ്ട ഒരു സീരീസ്‌ തന്നെയാണ് PRISON BREAK

Leave a Reply
You May Also Like

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്തായിരുന്നു തിളക്കഥാകൃത്ത് കലൂർ ഡെന്നിസ്. ഹനീഫയുടെ മരണത്തെക്കുറിച്ചുള്ള ചില ഓർമ്മകൾ ആണ്…

“വിജയം തലക്ക് പിടിച്ചു സഹകളിക്കാരൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് ചിരിച്ചു നിൽക്കുന്ന മെസ്സിയെ കാണാൻ ആരാണ് ആഗ്രഹിക്കുന്നത് ?” , സോഷ്യൽ മീഡിയ കുറിപ്പ്

Football is all about respect ! Akhilesh Karakkad ഫുട്ബാൾ എന്നല്ല ഏത് കായികവിനോദത്തിലും…

ഇനി എന്ത് എന്നു പ്രവചിക്കാൻ പറ്റാത്ത രീതിയലാണ് കഥ പുരോഗമിക്കുന്നത്

They cloned tyrone (2023) Anceef Azeez കറുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന ഗ്ലെൻ എന്നു…

‘ദി ഗ്രേറ്റസ്റ്റ്’ എന്ന് ഫിഫ രേഖപ്പെടുത്തിയ മനുഷ്യനെകുറിച്ച് അറിയാനുള്ള യാത്ര

Pelé: Birth of a Legend 2016/english Vino John 2022 ഖത്തർ ഫിഫാ വേൾഡ്…