മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേൽക്കുകയും താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.. കാലിൽ പരിക്കേറ്റ പൃഥ്വിരാജിന് തിങ്കളാഴ്ച വിജയകരമായി ശസ്ത്രക്രിയ നടത്തി.ബസിലെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം താരത്തിന് അപകടം സംഭവിച്ചത്. ബസിൽ നിന്നും ചാടിയിറങ്ങുന്നതിനിടെയിൽ കാലിന്റെ ലിഗമെന്റിന് പരിക്കേൽക്കുകയായിരുന്നു. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. പരിക്കുമായി ബന്ധപ്പെട്ടു പൃഥ്വിരാജ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

‘ ‘അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് അപകടം സംഭവിച്ചു. ഭാഗ്യവശാൽ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ കീ ഹോൾ ശസ്ത്രക്രിയ നടത്തി ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ കഠിനമായി പരിശ്രമിക്കുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി’

Leave a Reply
You May Also Like

കോശിച്ചായന്റെ പറമ്പ് എന്ന സിനിമയുടെ സ്വഭാവം ദൃശ്യത്തിനോട് ചേർന്നിരിക്കുന്നു

Akshay Mohan കോശിച്ചായന്റെ പറമ്പ് ദൃശ്യം മലയാളിയുടെ കൾട്ട് മൂവി ആയതിന് പല കാരണങ്ങൾ ഉണ്ട്.…

കളർ സിനിമ ബ്ലാക് & വൈറ്റ് ആക്കാം, എന്നാൽ ബ്ലാക് & വൈറ്റ് സിനിമ കളർ ആക്കുന്നതെങ്ങനെ ?

✒️നവാസ് വല്ലപ്പുഴ ‘ഇന്ന് കളറിൽ ചിത്രീകരിച്ച സിനിമകളിൽനിന്നും കളർ ഒഴിവാക്കാൻ വേണ്ടി കളർ ഗ്രേഡിങ് എന്നൊരു…

ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ‘കൃഷ്ണകൃപാസാഗരം’; നവംബർ 24ന്

ജയകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ‘കൃഷ്ണകൃപാസാഗരം’; നവംബർ 24ന് ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസൻ…

ബോളിവുഡിൽ നിന്നും തമിഴകത്തെത്തി വിജയം കൈവരിച്ച ഒരേയൊരു നടിയാണ് മനീഷ കൊയ്‌രാള

ബോളിവുഡ് നടിമാർ തമിഴകത്ത് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നാൽ ആ നേട്ടം കൈവരിച്ച ഒരു നടിയുണ്ട്,…