പൃഥ്വിരാജിനെ പോലെ നമുക്കേവർക്കും പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ മകൾ അലംകൃത. ആലി എന്നാണു സ്നേഹമുള്ളവർ വിളിക്കുന്നത്. ആലിയുടെ എഴുത്തുകളും വരകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘അമ്മ സുപ്രിയയാണ് സോഷ്യൽ മീഡിയയിൽ എല്ലാം പങ്കുവയ്ക്കുന്നത്. ‘ജനഗണമന’യുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായാണ് പൃഥ്വി മകളെ കുറിച്ച് സംസാരിച്ചത്. ഒരു നടനെന്ന നിലയിൽ മകളെ എങ്ങനെയാണ് കൺവിൻസ്‌ ചെയ്യിക്കുന്നത് എന്ന ചോദ്യത്തിന് പൃഥ്വി ഇങ്ങനെ മറുപടി പറഞ്ഞു.

“എന്റെ ഒരു സിനിമയും അവളിതുവരെ കണ്ടിട്ടില്ല. അത് മറ്റൊന്നുംകൊണ്ടല്ല . അവള്‍ കാണുന്ന കണ്ടന്റ്, പ്രോഗ്രസീവ്‌ലി അതിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്. ഇപ്പോള്‍ അവള്‍ സ്‌ക്രീനിന് മുന്‍പില്‍ ഇരിക്കുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്‍പില്‍ ആയതുകൊണ്ട്, അതിന് ശേഷം ഞങ്ങള്‍ കൊടുക്കാറില്ല. പിന്നെ ഇപ്പോള്‍ അവളുടെ താത്പര്യവും കുറച്ചുകൂടി പുസ്തകം വായിക്കലൊക്കെയാണ്. ഒരുപക്ഷേ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവ്‌ലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.”

“വേറൊന്നും കൊണ്ടല്ല ഒന്നാമത്, കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ ജന ഗണ മന എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാല്‍ അത് മുഴുവന്‍ മനസിലാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ.അത് ഇപ്പോള്‍ പറഞ്ഞുകൊടുക്കേണ്ടെന്ന് തോന്നി. അവള്‍ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്. ഈയടുത്തിടയ്ക്ക് ഐസ് ഏജ് എന്ന ഒരു ആനിമേഷന്‍ സിനിമ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആദ്യമായിട്ട് കണ്ടു. അങ്ങനെ ചെറുതായൊക്കെ കണ്ടുവരട്ടെ.”

“എന്താണ് അച്ഛന്റെ സിനിമ കാണിക്കാത്തതെന്ന് എന്നോട് അവള്‍ ചോദിക്കാറുണ്ട്. അല്ല, അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും. അപ്പോള്‍ വെച്ച ഡിമാന്റ് എന്നാല്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സിനിമ ചെയ്യണമെന്നാണ് (ചിരി). ഇത് പറഞ്ഞു പറഞ്ഞ് ഇപ്പോള്‍ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ ചെയ്യാന്‍. എന്റെ ടു ഡു ലിസ്റ്റില്‍ അങ്ങനെ ഒരു സിനിമ ഉണ്ട്,” പൃഥ്വി പറഞ്ഞു.

Leave a Reply
You May Also Like

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ് ?

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ‘തങ്കളാൻ’ ലെ മാളവിക മോഹന്റെ പോസ്റ്റർ

കോലാർ ഗോൾഡ് ഫീൽഡ് പശ്ചാത്തലമാക്കി വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കളാൻ'(Thangalaan)…

ജനാർദ്ദനന്റെ ഓപ്പണിങ് ഷോട്ടോട് കൂടെ സിനിമ തുടങ്ങിയാൽ ആ സിനിമ സൂപ്പർ ഹിറ്റാണെന്ന് ഒരു വിശ്വാസം ഇൻഡസ്ട്രിയിൽ പണ്ടുണ്ടായിരുന്നു

Ami Bhaijaan മകന്റെ ചിതാഭസ്മം വാഷ് ബെയ്സണിൽ ഹൈദർ മരക്കാർ ഒഴുക്കി കളയുമ്പോൾ അത് വരെ…

സോംബി സിനിമകളെ സ്നേഹിക്കുന്നവർക്കായി 6 ചിത്രങ്ങൾ

Gokul Raj കുറെ നാളുകൾക്ക് ശേഷം വീണ്ടും എഴുതുന്നു…ഇന്ന് ഞാൻ കഴിഞ്ഞ 2 ദിവസങ്ങളിലായി കണ്ട…