കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഞാൻ ഭാവനയുടെ ഫാനായെന്ന് പൃഥ്വിരാജ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
136 VIEWS

ഭാവന തിരിച്ചുവന്നതിൽ സന്തോഷമുണ്ടെന്നും താൻ ഭാവനയുടെ ആരാധകൻ ആയി മാറിയെന്നും പൃഥ്വിരാജ് . സിനിമാമേഖലയിൽ തനിക്കറിയാവുന്നവർ എല്ലാം ഭാവനയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നവർ ആണെന്നും മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ഭാവനയ്ക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ- “മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഒരു പാട് പേര്‍ ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ സ്വയം റെഡിയായി സിനിമയിലേക്ക് വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ ഈ അഞ്ചു വര്‍ഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാലോകം എന്നു പറയുന്നത് ഒരേ പോലെ ഒരു ലോകത്തില്‍ ജീവിക്കുന്ന ആള്‍ക്കാരല്ല. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്‍റെയൊരു ലോകമുണ്ട്. എനിക്കാ ലോകമേ അറിയൂ. ആ വേള്‍ഡിലുള്ളവര്‍ ഭാവന തിരികെ സിനിമയിലേക്ക് വരുന്നവര്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ജീവിക്കുന്ന എന്‍റെ ഒരു ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവിനെ ആരാധനയോടെ നോക്കിക്കാണുന്നവരാണ്” പൃഥ്വിരാജ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ