മലയാള സിനിമയിലിപ്പോള്‍ സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളും മാത്രമേയുള്ളൂ എന്ന് പൃഥ്വിരാജ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
223 VIEWS

ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കുന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് ജനഗണമന. സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി അണിയറപ്രവർത്തകർ നിരവധി അഭിമുഖങ്ങൾ ആണ് മാധ്യമങ്ങൾക്കായി നൽകുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് സുരാജ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ഒന്നിലാണ് പൃഥ്വിരാജ് ഇങ്ങനെയൊരു കാര്യം പറഞ്ഞത്, അതായത് ‘മലയാള സിനിമയിലിപ്പോള്‍ രണ്ടു സിനിമകളെയുള്ളു, സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളും’ എന്ന്. ചിത്രത്തിൽ സൂരാജ് എസ്പി ആയിട്ടാണ് വരുന്നത്. അതിനു വേണ്ടി ബോഡി ഫിറ്റാക്കാൻ താൻ ആദ്യമായി ജിമ്മിൽ പോയെന്നു സുരാജ് പറഞ്ഞപ്പോൾ, ജിമ്മില്‍ പോകുന്നില്ലെങ്കിലും ട്രിമ്മാണല്ലോയെന്ന അവതാരികയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് പൃഥ്വിരാജ് അങ്ങനെ പറഞ്ഞത് .

ലോക്കേഷനില്‍ നിന്ന് ലോക്കേഷനിലേക്കുള്ള പാച്ചിലിന്റെ ഭാഗമായി ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ലെന്നും മലയാള സിനിമയിലിപ്പോള്‍ രണ്ടു സിനിമകളെയുള്ളു, സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളുമെന്നും ആണ് പൃഥ്വിരാജ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ