വർഷങ്ങളായി മലയാളം മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന അനുമോൾ മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീനിലേക്ക് എത്തുന്നത്.ഒരിടത്ത് ഒരു രാജകുമാരി, സീത എന്നീ പരമ്പരകളിലൂടെയും ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് അനുവിനെ പ്രേക്ഷകർ പിന്നീട് കൂടുതൽ അടുത്തറിയുന്നതും. അനു താരമാകുന്നതും. പാവങ്ങളുടെ പ്രയാഗ മാർട്ടിനായും കാവ്യ മാധവനായുമൊക്കെയാണ് അനുമോളെ സ്റ്റാർ മാജിക്ക് ഷോയിലെ സഹ താരങ്ങളും ഒപ്പം ആരാധകരും ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
‘അടുത്തിടെ പൃഥിരാജ് തിരുവനന്തപുരത്ത് വന്നപ്പോൾ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയൊക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. പക്ഷെ അന്ന് ഞാൻ തിരുവനന്തപുരത്തില്ലായിരുന്നു. ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് ഞാനായിരുന്നു. ഇനി വരുമ്പോൾ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോഗ്രാം രാജുവേട്ടൻ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്നും പറഞ്ഞു. ഭയങ്കര സന്തോഷം ആയി,’ അനുമോൾ പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ അനുമോൾ പ്രതികരിച്ചതിങ്ങനെ
‘കല്യാണ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ എല്ലാവരും ലൗ മാര്യേജ് ആണല്ലോ. ഇപ്പോൾ എന്നെ ആരും ലൗ ചെയ്യുന്നില്ല. എവിടെ ചെന്നാലും എന്നെ അനിയത്തി ആയാണ് കാണുന്നത്. എന്താണെന്നറിയില്ല, ചിലപ്പോൾ ആർട്ടിസ്റ്റ് ആയതിന്റെ പേടി ആയിരിക്കും’. എനിക്ക് കല്യാണം ആയാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കും” – അനുമോൾ പറഞ്ഞു