കടുവ എന്ന സൂപ്പർഹിറ്റ് മൂവിക്കു ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ആസിഫ് അലി, പൃഥ്വിരാജ് എന്നിവർക്കൊപ്പം അപർണ ബാലമുരളി, അന്നാ ബെൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയുന്നത്. ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് അധോലോകത്തിന്റെ കഥ പറയുന്ന കാപ്പ ഒരുക്കുന്നത്. എല്ലാത്തരത്തിലും പ്രേക്ഷകർക്ക് രസിക്കുന്നൊരു സിനിമയാകും കാപ്പ എന്നാണു അണിയറപ്രവർത്തകർ നൽകുന്ന സൂചന. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് പൃഥ്വിരാജ് സുകുമാരനും, അപർണ ബലമുരളിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ്. അപർണയെ ചേർത്തുപിടിച്ച് നിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത് ഇത് ഇരുവരുടെയും, കാപ്പ ചിത്രത്തിലെ ലൂക്കാണ് .

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി