വെള്ളിത്തിരയിൽ ഇപ്പോൾ സംഭവിക്കുന്നത് പൃഥ്വിരാജിന്റെ തേരോട്ടമാണ്. തിയേറ്ററുകളിൽ ആളുകൾ എത്തുന്നില്ല എന്ന പരാതികൾക്കിടയിലാണ് പൃഥ്വിരാജിന്റെ രണ്ടു സിനിമകൾ അടുത്തടുത്ത് 50 കോടി ക്ലബിൽ എത്തി എന്നത് ശ്രദ്ധേയമാണ്. ജനഗണമനയും കടുവയുമാണ് ആ രണ്ടു ചിത്രങ്ങൾ. ഇതോടെ പൃഥ്വിരാജ് മറ്റുതാരങ്ങളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ‘എന്നു നിന്റെ മൊയ്തീൻ ‘, ‘എസ്ര’ എന്നിവയാണ് ഇതിനു മുൻപ് അമ്പതുകോടി ക്ലബിൽ ഇടം നേടിയ പൃഥ്വിരാജ് ചിത്രങ്ങൾ .
കടുവയില്‍ വിവേക് ഒബ്റോയ് ആയിരുന്നു വില്ലൻ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിച്ച കടുവ ഷാജി കൈലാസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. സംയുക്ത മേനോൻ, ബൈജു, കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, അർജുൻ അശോകൻ, അലൻസിയർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ‘ജനഗണമന’യ്ക്ക് വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമാണ് ലഭിച്ചത് , ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിച്ചത്.. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം 50 കോടി ക്ലബിലും ഇടം പിടിച്ചു. ഷാരിസ് മുഹമ്മദ് ആണ് രചന. പൃഥ്വിരാജ്, സൂരജ് വെഞ്ഞാറമ്മൂട് എന്നിവരെ കൂടാതെ മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.