പൃഥ്വിരാജ് മൂന്നുവേഷങ്ങളിൽ എത്തുന്ന സിനിമ പകുതിയിൽ ഉപേക്ഷിച്ചിട്ടു, തിരക്കഥ മാറ്റി ഇറക്കിയത് വൻ ദുരന്തമായി

104

Ananthan Vijayan

2008ൽ ഷൂട്ടിങ്ങ് ആരംഭിച്ച് 2010ൽ പാതി വഴിയിൽ ഉപേക്ഷിച്ച പ്യഥ്വിരാജ്-ഷാജി കൈലാസ് ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് രഘുപതി രാഘവ രാജാറാം.ചിത്രത്തിൽ പൃഥ്വിരാജ് മൂന്ന് വേഷങ്ങളിൽ ആയിരുന്നു എത്തിയത് രഘുപതി എന്ന സൈക്യാട്രിസ്റ്റ്, രാഘവ് എന്ന നേവി ഓഫീസർ,രാജാറാം എന്ന അധോലോക നായകൻ. റിമാ കല്ലിങ്കൽ,സംവൃത സുനിൽ,രസ്ന നാസർ തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ നായികമാർ.എ.കേ സാജൻ ആയിരുന്നു ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്.വെൽഗേറ്റ് ഗ്രൂപ്പ് ആയിരുന്നു ചിത്രത്തിൻ്റെ നിർമ്മാണം.ചിത്രത്തിലെ പ്യഥ്വിരാജിൻ്റെ മൂന്ന് ഗെറ്റപ്പിലുള്ള സ്റ്റില്ലുകൾ അന്ന് സിനിമാ വാരികകളിലൂടെ പുറത്ത് വന്നിരുന്നു.Fanboy Gallery: Raghupathi Raghava Rajaram to be droppedആദ്യത്തെ ഷെഡ്യൂളിന് ശേഷം പിന്നെ എന്ത് കാരണം കൊണ്ടാണ് ചിത്രം ഉപേക്ഷിച്ചത് എന്ന് അറിയില്ല.ചിത്രത്തിലെ പ്യഥ്വിരാജിൻ്റെ ബാക്കിയുള്ള ഡേറ്റുകൾ ഉപയോഗിച്ച് ഷാജി കൈലാസ് പെട്ടന്ന് തട്ടിക്കൂട്ടിയ ചിത്രമാണ് നാടുവാഴികൾ.ഇത് പിന്നീട് പേര് മാറ്റി സിംഹാസനം എന്നാക്കി.Simhasanam - Disney+ Hotstarഅതും പല തവണ കഥയിൽ മാറ്റം വരുത്തിയും, പല ഷെഡ്യൂളുകളായി പൂർത്തിയാക്കി.ഒരുപാട് തവണ റിലീസ് ഡേറ്റുകൾ മാറ്റി വെച്ച് സിംഹാസനം ഒടുവിൽ 2012ൽ റിലീസ് ആയി ബോക്സോഫീസിൽ വൻ പരാജയം ആയി മാറി.2020ൽ ഈ ടീമുകൾ വീണ്ടും ഒന്നിക്കുന്ന കടുവ ഇപ്പോ കഥ മോഷണത്തിൻ്റെ പേരിൽ വിവാദത്തിലുമായിരുന്നു.