‘പ്രിഥ്വിരാജിന് പൂച്ചെണ്ടും കയ്യടിയും

അയ്മനം സാജൻ

പ്രിഥ്വിരാജിന് പൂച്ചെണ്ടും, കയ്യടിയുമായി ഒരു പറ്റം ആരാധകരും, സിനിമാ പ്രവർത്തകരും .കടുവ’ എന്ന സിനിമയിലെ വിവാദ ഡയലോഗ് ചിത്രത്തിൽ നിന്നൊഴിവാക്കുകയും, പരസ്യമായി ഫെയ്സ് ബുക്കിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തതോടെയാണ് പ്രഥ്വിയെ അനുകൂലിച്ചുകൊണ്ട് ഇവർ എത്തിയത്. പ്രിഥ്വിയെ നിർദ്ദയം വിമർശിച്ചുകൊണ്ടുള്ള ഒരുപാട് ലേഖനങ്ങൾ വായിച്ചിരുന്നു. അവ നൂറുശതമാനം ശരിയുമായിരുന്നു. എന്നാൽ തെറ്റ് തിരുത്തിയ പൃഥ്വിരാജിനെയും മറ്റ് അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടുള്ള എഴുത്തുകൾ അധികമൊന്നും കണ്ടില്ല. പൃഥ്വി ഒരുപാട് പ്രശംസ അർഹിക്കുന്നു എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.

സിനിമയിലെ സംഭാഷണത്തിൽ ശരികേടുണ്ട് എന്ന് മനസ്സിലായപ്പോൾ പൃഥ്വിയും സംവിധായകൻ ഷാജി കൈലാസും ക്ഷമാപണം നടത്തിയിരുന്നു. അപ്പോഴും പ്രശ്നം അവസാനിച്ചിരുന്നില്ല.ആ രംഗം സിനിമയിൽനിന്ന് നീക്കം ചെയ്താൽ മാത്രമേ ഈ മാപ്പുപറച്ചിലിന് അർത്ഥമുണ്ടാകൂ എന്ന് കുറേപ്പേർ അഭിപ്രായപ്പെട്ടു. ചിലർ വിവാദ ഡയലോഗിനെ ന്യായീകരിക്കുകയും ചെയ്തു. സിനിമകളിൽ ”നന്മമരങ്ങളെ” മാത്രം ചിത്രീകരിച്ചാൽ മതിയോ എന്ന് പരിഹസിച്ചവരും കുറവായിരുന്നില്ല.ജൂലായ് 11-ന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പൃഥ്വി എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി. ആ സീൻ ഇനി പ്രേക്ഷകർ കാണില്ല എന്ന് തറപ്പിച്ചുപറഞ്ഞു. പൃഥ്വിയുടെ പ്രസ്താവന ഇതായിരുന്നു-”ആ ഡയലോഗ് പറയുന്നത് കടുവയിലെ നായകനാണ്. അത് സിനിമയുടെ കാഴ്ച്ചപ്പാടാണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിച്ചാൽ,അവരെ കുറ്റപ്പെടുത്താനാവില്ല. ആ സീൻ മാറ്റാൻ തീരുമാനിച്ചത് അതുകൊണ്ടാണ്…!”

പൃഥ്വിയുടെ വാക്കുകളുടെ വ്യക്തതയും തെളിമയും എത്രമാത്രമാണെന്ന് ശ്രദ്ധിക്കൂ!

ഇനി നമുക്ക് ഒന്ന് പിന്തിരിഞ്ഞുനോക്കാം. ഒരു മലയാളസിനിമയ്ക്കെതിരെ ഇത്തരം പരാതികൾ വരുന്നത് ഇതാദ്യമായിട്ടാണോ? ഒരിക്കലുമല്ല. സിനിമയിലെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമെല്ലാം നിരന്തരം ചർച്ചകൾക്ക് വിധേയമാകാറുണ്ട്. തെറ്റ് സമ്മതിക്കുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. സ്വന്തം ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് നമുക്കിഷ്ടം.അവിടെയാണ് പൃഥ്വി വേറിട്ടുനിന്നത്. സോറി എന്ന വാക്ക് അയാൾ ഉപാധികളില്ലാതെ ഉച്ചരിച്ചു. പിഴവുകൾ മനുഷ്യസഹജമാണ്. അവ തിരുത്തുന്നതാണ് മഹത്തരമായ കാര്യം.

ഒരു നല്ല സിനിമാ സംസ്കാരത്തിനുകൂടിയാണ് പൃഥ്വി തുടക്കംകുറിച്ചിട്ടുള്ളത്. എഴുതാനിരിക്കുന്ന തിരക്കഥാകൃത്തുക്കൾ ഇനി കൂടുതൽ ജാഗ്രത കാണിക്കും. പിഴവുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ മറ്റ് ചലച്ചിത്രപ്രവർത്തകരും തയ്യാറാകും. അങ്ങനെ മലയാളസിനിമ സ്ഫടികംപോലെ തിളങ്ങും! ന്യായമായ ഒരു ആവശ്യത്തിനുവേണ്ടിയാണ് സോഷ്യൽ മീഡിയ പൃഥ്വിരാജിനെ കുരിശിൽ തറച്ചത്. ഇപ്പോൾ ഒരു പൂച്ചെണ്ട് പൃഥ്വി അർഹിക്കുന്നുണ്ട്. അത് നൽകാനുള്ള കടമ നമുക്കുണ്ട്….!

 

Leave a Reply
You May Also Like

ഇന്ത്യയിലുള്ളവർ തന്നെ അത്രത്തോളം വെറുക്കുന്നു എന്നായിരുന്നു വിശ്വസിച്ചിരുന്നതെന്ന് സണ്ണി ലിയോൺ

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രശസ്ത താരമാണ് സണ്ണി ലിയോണ്‍. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ…

“കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്, ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും”

മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേൽക്കുകയും താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

സീതാരാമത്തെയും മൃണാലിന്റെ അഭിനയത്തേയും പുകഴ്ത്തി ബോളിവുഡ് നടി കങ്കണ റണൗത്

സീതാരാമത്തെ പുകഴ്ത്തി ബോളിവുഡ് നടി കങ്കണ റണൗത് . പ്രത്യേകിച്ച് , മൃണാലിന്റെ അഭിനയത്തെയാണ് കങ്കണ…

പ്രണയവും രതിയും ചതിയും ദുരന്തവും കൊലപാതകവും പ്രതികാരവുമെല്ലാമുണ്ടായിരുന്ന കോവളം ബീച്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു അസാധാരണ ത്രില്ലര്‍

സീസൺ സജി അഭിരാമം (സോഷ്യൽ മീഡിയ ) “എന്‍റെ പേര് ജീവന്‍ രണ്ടുവര്‍ഷം കഴിഞ്ഞേ എനിക്കിനി…