ലൂസിഫറിലെ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ലെന്നു പൃഥ്വിരാജ്, താരം പറഞ്ഞതിങ്ങനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
264 VIEWS

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ കണ്ടവർക്കറിയാം അതിന്റെ ക്ളൈമാക്സിലെ ഐറ്റം ഡാൻസ്. അതിനു പൃഥ്വിരാജ് ഒരുപാട് പഴിയും കേട്ടിട്ടുണ്ട്. സ്ത്രീവിരുദ്ധമാണ് ആ ഡാൻസ് എന്നാണു പലരും ആരോപിച്ചത്. പൃഥ്വിരാജിനെ പോലെ പൊളിറ്റിക്കൽ കറക്ട്നെസ് ഒക്കെ നോക്കുന്ന ഒരാൾക്ക് ഇതെന്തുപറ്റി എന്ന് വരെ പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അതിനൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വി. ‘ജനഗണമന’യുടെ പ്രമോഷന് സംബന്ധിച്ചപ്പോൾ ആണ് താരം മറുപടി പറഞ്ഞത്. പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ

“ഐറ്റം ഡാൻസിനോടല്ല പലർക്കും പ്രശ്നം, അത് തന്റെ സിനിമയിൽ വന്നതാണ് പലർക്കും പ്രശ്നം. കാരണം സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെയുള്ള എന്റെ സിനിമയിൽ ഐറ്റം ഡാൻസ് വരാൻ പാടില്ലായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ ഈ വിഷയം ഞാൻ ഒരുപാട് വിശദീകരിച്ചതാണ് എങ്കിലും പറയാം, അതായതു ഒരു പെൺകുട്ടി ഗ്ലാമർ വേഷമിട്ടുകൊണ്ടു ഡാൻസ് കളിച്ചാൽ അത് സ്ത്രീവിരുദ്ധത എന്ന് ഞാൻ പറയില്ല. എന്നെ സംബന്ധിച്ച് സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറുന്ന, ആ പെണ്‍കുട്ടിയെ ഹറാസ് ചെയ്യുന്ന ഒരു നായകനോട് ആ പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നതിനോടൊക്കെയാണ്. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആര്‍ട്ട് ഇറ്റ്സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍” പൃഥ്വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ