“പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണ് “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
343 VIEWS

പ്രശാന്ത് നീലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2 . 2018 ൽ ഇറങ്ങിയ കെജിഎഫിന്റെ രണ്ടാം ഭാഗമാണ് സിനിമ. ഇന്ത്യയുടെ സ്വർണ്ണപാത്രം കോളർ സ്വർണ്ണഖനിയുമായി ബന്ധപ്പെട്ട അവകാശത്തർക്കങ്ങളും അധോലോക പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം. റോക്കി എന്ന ഗ്യാങ്‌സ്റ്റർ അരങ്ങുവാഴുന്ന ചിത്രം. റോക്കിയെ അവതരിപ്പിച്ചിരിക്കുന്നത് സാൻഡൽവുഡിന്റെ സ്വന്തം യാഷ് ആണ്. ഇതിന്റെ രണ്ടാംഭാഗത്തെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.കെജിഎഫ് രണ്ടാംഭാഗത്തിന്റെ ഏറ്റവും വലിയ മറ്റൊരു സവിശേഷത അതിൽ അധീരാ എന്ന വില്ലൻ വേഷത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണെന്നതാണ്. കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരനാവാകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. ബെംഗളൂരുരിൽ വച്ച് നടന്ന കെജിഎഫ് 2 ട്രെയിലർ ലോഞ്ചിൽ സംസാരിക്കവേ പൃഥ്വിരാജ് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കെജിഎഫ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“റോക്കി ഭായ്യ്ക്ക് വയലൻസ് ഇഷ്ടമല്ലായിരിക്കും, പക്ഷേ അദ്ദേഹം അത് വളരെ രസകരമായി ചെയ്യാറുണ്ട്. ഏപ്രിൽ 14-ന് സ്ക്രീനിൽ അദ്ദേഹത്തിന്റെ പെർഫോമൻസ് കാണാൻ ഞാനും കാത്തിരിക്കുകയാണ്. ട്രെയിലറിൽ ഇല്ലാത്ത ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഉള്ള ഒരു ഷോ റീൽ ഞാൻ കണ്ടിരുന്നു, ട്രെയിലറിൽ കണ്ടതൊന്നുമല്ല ഈ സിനിമ എന്ന് നിങ്ങൾ അറിയുക. ഞാനും വളരെ വളരെ ആവേശത്തിലാണ്. ” ” പൃഥ്വിരാജ് പറഞ്ഞു. ബാഹുബലി ഒന്നും രണ്ടും നമ്മെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുവെങ്കിൽ കെജിഎഫ് ഒന്നും രണ്ടും നമ്മെ ആ സ്വപ്നത്തിൽ വിശ്വസിക്കാൻ കൂടി പ്രേരിപ്പിക്കുന്നുവെന്നും ഇന്ത്യൻ സിനിമാ മേഖല ഒരു വലിയ ഇൻഡസ്ട്രിയായി മാറുകയാണെങ്കിൽ രാജമൗലിയും പ്രശാന്ത് നീലും രണ്ട് വ്യത്യസ്ത അധ്യായങ്ങളായിരിക്കുമെന്ന് ഉറപ്പിച്ചു പറയുന്നുവെന്നും പ്രിഥ്വി കൂട്ടിച്ചേർത്തു. കെജിഎഫ് ഒന്നും രണ്ടും വലിയൊരു യാത്രയുടെ ഒരു മികച്ച തുടക്കം മാത്രമാണെന്നും പൃഥ്വിരാജ് പ്രൊഡക്ഷൻസിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല, അതുകൊണ്ടു പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ