എംപുരാന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
213 VIEWS

ലൂസിഫർ ആദ്യഭാഗം നേടിയ ഗംഭീരമായ വിജയം മലയാള സിനിമയ്ക്ക് തന്നെ വലിയ ഉണർവായിരുന്നു. വിദേശത്തു നിന്ന് മാത്രം 50 കോടിക്കു മുകളിൽ ഗ്രോസ്സ് നേടിയ ഒരേയൊരു മലയാള ചിത്രമായ ലുസിഫെറിന്റെ ആഗോള ഗ്രോസ്സ് 128 കോടിയാണ്.ഇനിയും രണ്ടുഭാഗങ്ങൾ ഇറങ്ങാനുള്ള ലൂസിഫറിന്റെ സെക്കന്റ് പാർട്ട് ആണ് എംപുരാൻ . ഇന്ന് ലൂസിഫർ റിലീസ് ആയതിന്റെ മൂന്നാം വാർഷികമാണ്. ഈ വേളയിൽ എംപുരാന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ലുസിഫെർ 2 എന്ന എംപുരാന്റെ വരവറിയിച്ച് പൃഥ്വിരാജ് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നേടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ഒരു ചിത്രം പങ്കു വെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചത്, ” നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ ജാഗ്രത പാലിക്കുക.. കാരണം അപ്പോഴാണ് നിങ്ങളെ തേടി ചെകുത്താൻ എത്തുന്നത്” (“At your highest moment…be careful. That’s when the DEVIL comes for you!” – Denzel Washington.) എന്ന ഡെൻസിൽ വാഷിങ്ടൺന്റെ വാക്കുകൾ ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST