‘അയ്യാ’, ‘ഔരംഗസേബ്’, ‘നാം ശബാന’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കെന്ന് സൂചന. കാശ്മീർ തീവ്രവാദവും മറ്റും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കാജോൾ പ്രധാന സ്ത്രീകഥാപാത്രമാകുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാൻ അഭിനയിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രംകൂടിയായിരിക്കും. കരൺ ജോഹർ നിർമ്മിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ കായോസ് ഇറാനിയാണ് .
*