പൃഥ്വിരാജ് എന്ന വില്ലൻ

Jithin Joseph

പൃഥ്വി എന്ന പെർഫോർമറെ കൂടുതൽ തെളിഞ്ഞു കണ്ടിട്ടുള്ളത് അദ്ദേഹം villain/ anti- ഹീറോ റോളുകൾ ചെയ്യുമ്പോൾ ആണ്. ആ ശബ്ദഗാംഭീര്യവും ടവറിംഗ് ഫിഗറുമൊക്കെ ഇങ്ങനത്തെ റോളുകളിൽ തിളങ്ങാൻ അദ്ദേഹത്തെ സഹായിക്കുന്നു.

Kuttrapirivu : ഒരു അണ്ടറേറ്റഡ്‌ പോലീസ് സ്റ്റോറി ആണ്. സ്വന്തം സഹപ്രവർത്തകരെ പോലും ഒരു ദയയുമില്ലാതെ കൊന്നു തള്ളുന്ന ക്രൂരമായ ഒരു വില്ലൻ ആണ് പൃഥ്വി ഇതിൽ. നായകൻ ശ്രീകാന്ത് ആണെങ്കിലും വില്ലൻ സ്കോർ ചെയ്ത പടം ആയിരുന്നു ഇത്. അധികമാരും കണ്ടുകാണാൻ സാധ്യതയില്ലാത്ത ഒരു സിനിമ

കനാ കണ്ടേൻ : ശ്രീകാന്തിനെ കാഴ്ചക്കാരനാക്കി പൃഥ്വി വില്ലൻ ആയി അഴിഞ്ഞാടിയ മറ്റൊരു സിനിമ. ഹാൻഡ്‌സം , കാം ആൻഡ് കൂൾ വില്ലൻ റോൾ പൃഥ്വിക്ക് തമിഴ് നാട് സ്റ്റേറ്റ് അവാർഡ് വാങ്ങി കൊടുത്തു.

വർഗം : റഫ് ആൻഡ് ടഫ് ആയ എസ്‌ഐ സോളമൻ ആയി പൃഥ്വി നിറഞ്ഞു നിന്ന പടം. തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും നല്ല റിപ്പീറ്റ് വാല്യൂ ഉള്ള പടം.

വാസ്തവം : കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത സിനിമ. മികച്ച നാടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രം. ഇതിലെ സംഭാഷണങ്ങൾ ഒക്കെ നല്ല നിലവാരമുള്ളതും ഫീൽ ഉള്ളതും ആണ്. പൃഥ്വിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്

കാവിയതലൈവൻ : സിദ്ധാർഥ് പോലൊരു അസാമാന്യ നടനുമായി പൃഥ്വി മത്സരിച്ചഭിനയിച്ച സിനിമ. വടിവമ്പാൾ തന്റെ സ്നേഹം തിരസ്കരിക്കുന്ന സീനിലും ക്ലൈമാക്സിലും ഒക്കെയുള്ള പൃഥ്വിയുടെ പ്രകടനം വേൾഡ് ക്ലാസ് എന്നെ പറയാനുള്ളു ♥️. ഇവിടെയും മികച്ച വില്ലനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

രാവൺ : വക്രബുദ്ധിക്കാരനായ പോലീസ് ഓഫീസർ ആയി പൃഥ്വി തകർത്തഭിനയിച്ച ചിത്രം. മുന്നയെ ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞു വിളിച്ചു വരുത്തി വെടിവച്ചു കൊല്ലുന്ന സീൻ ????????. ഹിന്ദിയിൽ രാവൺ എടുത്തപ്പോൾ പൃഥ്വിയുടെ പോലീസ് റോൾ വിക്രം ആണ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന് പൃഥ്വിയുടെ പെർഫോമൻസ് ലെവൽ എത്താൻ സാധിച്ചില്ല.

അയ്യപ്പനും കോശിയും : ഒരാമുഖവും ആവശ്യമില്ലാത്ത ചിത്രം. എടുത്തുചാട്ടക്കാരനായ, ഈഗോയിസിക്‌ ആയ റിട്ടയേർഡ് ഹവിൽദാർ കോശി കുര്യനായി ബിജു മേനോൻ ന്റെ അയ്യപ്പൻ നായരോട് കട്ടക്ക് കൊണ്ടും കൊടുത്തും നിന്ന കിടിലൻ റോൾ. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.

മുംബൈ പോലീസ് : ഒരുപക്ഷെ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല വേഷം. ഹോമോസെക്ഷ്വലും ക്രൂരതയും ഒരുപോലെ വഹിക്കുന്ന വില്ലൻ പോലീസ് കഥാപാത്രം. ആക്സിഡന്റിനു ശേഷം മറവി ബാധിച്ച കഥാപാത്രമായും പൃഥ്വി തകർക്കുന്നുണ്ട്

പൃഥ്വി വില്ലൻ ആയി വരുന്ന ബഡെ മിയാൻ ചോട്ടെ മിയാൻ , സലാർ എന്നിവക്ക് വേണ്ടി കാത്തിരിക്കുന്നു. കാരണം വില്ലൻ റോളുകളിൽ ഒരു പ്രത്യേക കരിസ്മയാണ് പുള്ളിക്ക് ????♥️.

Leave a Reply
You May Also Like

നിരഞ്ജന അനൂപ് അകെ തില്ലിലാണ്, കൂടെ നിൽക്കുന്ന ആൾ ചില്ലറക്കാരിയല്ല

നിരഞ്ജന അനൂപ് അകെ തില്ലിലാണ്. ബോളിവുഡിന്റെ പ്രിയനടി കാജലിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് നിരഞ്ജന. bsolutely…

‘ഒന്ന്’ വനിത സംവിധായികയും, നിർമ്മാതാവും അരങ്ങേറുന്ന ചിത്രം

‘ഒന്ന്’ വനിത സംവിധായികയും, നിർമ്മാതാവും അരങ്ങേറുന്ന ചിത്രം. പി.ആർ.ഒ- അയ്മനം സാജൻ വനിത സംവിധായികയായ അനുപമ…

ഒരു തെളിനീരുറവ ഒഴുകി വരുന്നപോലെയാണ് സിദ്ദിഖ് തന്റെ മുന്നിലിരിക്കുന്ന വിശിഷ്ടാതിഥികളോട് ഇൻറ്ററാക്റ്റ് ചെയ്യുന്നത്

RJ Salim മലയാളം മീഡിയയിലെ (ടീവിയും ഇന്റർനെറ്റ് മീഡിയയും ഉൾപ്പടെ) അഭിമുഖ അവതാരകരിൽ ഏറ്റവുമിഷ്ടം സിദ്ദിഖിനോടാണ്.…

പോലീസ് ഓഫീസറായി ബിജു മേനോൻ, നാലാംമുറ ട്രെയ്‌ലർ പുറത്തിറങ്ങി

ദീപു അന്തിക്കാട് സംവിധാനം നിർവഹിച്ച ബിജുമേനോൻ നായകനാകുന്ന ചിത്രമായ ‘നാലാംമുറ’യുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഗുരു…