2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് പ്രക്ഷകരിപ്പോൾ ചർച്ചചെയ്യുന്നത്.. തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരായ എസ് രാജമൗലി, ലോകേഷ് കനകരാജ്, ഗൗതം മേനോൻ, കമൽ ഹാസൻ, നിർമ്മാതാവായ സ്വപ്ന ദുത്ത, എഴുത്തുകാരിയായ അനുപമ ചോപ്ര എന്നിവർക്കൊപ്പമുള്ള ചിത്രമായിരുന്നു ഏവരെയും മെൻഷൻ ചെയ്തുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്.
സൗത്ത് ഇന്ത്യൻ സിനിമയിലെ കിടിലങ്ങൾക്കൊപ്പമുള്ള ഈ ചിത്രം ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ സിനിമാ പ്രേമികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങളും സംശയങ്ങളും ആണ് ചിത്രത്തിന് താഴെ. . എന്തോ വലുത് വരാനിരിക്കുന്നു, സൗത്ത് ഇന്ത്യൻ സിനിമാലോകം ഒറ്റ ഫ്രെയിമിൽ, വീ ആർ വെയ്റ്റിംഗ് എന്നിങ്ങനെയുള്ള പ്രേക്ഷക പ്രതികരണങ്ങളാൽ സമ്പന്നമാണ് ഈ ഒരു ചിത്രത്തിന്റെ കമന്റ് സെക്ഷൻ.മാത്രമല്ല ഈ ഒരു ചിത്രം “അങ്ങനെ ഇതും സംഭവിച്ചു” എന്നൊരു അടിക്കുറിപ്പിൽ സ്വപ്ന ദുത്തയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇതിന്റെ വരും അപ്ഡേഷനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം. അൽഫോൺസ് പുത്രന്റെ സംവിധാനത്തിലുള്ള ഗോൾഡ് എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസിന് എത്തിയിരുന്നു. നയൻതാരക്കൊപ്പമുള്ള ഈയൊരു പൃഥ്വിരാജ് ചിത്രത്തിന് സമ്മിശ്രപ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്