കുടിച്ച് ലക്കുകെട്ട് പ്രിയാവാര്യര്‍, വീഡിയോ നല്‍കുന്ന സന്ദേശമെന്ത് ? (VIDEO)

0
1688

കുടിച്ച് ലക്കുകെട്ട് പ്രിയാവാര്യര്‍ വീഡിയോ നല്‍കുന്ന സന്ദേശമെന്ത് ? (VIDEO)

ഒരു കണ്ണിറുക്കിലൂടെ തരംഗമായി മാറിയ അഭിനേത്രിയാണ് മലയാളി കൂടിയായ പ്രിയാ പ്രകാശ് വാര്യര്‍. ഏതാണ്ട് 97 മില്യണ്‍ ആളുകളാണ് ഗൂഗിള്‍ വഴി അവരെ അന്ന് തെരഞ്ഞ് കണ്ടത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തുള്ള ഷോട്ടാണ് അന്ന് വൈറലായതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത് പ്രിയാവാര്യരുടെ മദ്യപാന രംഗങ്ങളാണ്. പ്രിയ കൂട്ടുകാര്‍ക്കൊപ്പം ബാറിലിരുന്ന് മദ്യപിക്കുന്നതും അവരുടെ നാവ് കുഴഞ്ഞുള്ള സംസാരവും കരച്ചിലും മാത്രമല്ല, ബാറിന്റെ സര്‍വ്വീസ് ഫ്‌ളോറില്‍ കയറിനിന്ന് പ്രിയയുടെ സുഹൃത്തുക്കള്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനെയൊക്കെ സെലിബ്രിറ്റി ജീവിതത്തിന്റെ ഭാഗമായി കണ്ടുകൂടേ എന്ന് വാദിക്കുന്നവരുണ്ടാകാം. ശരിയാണ്, സെലിബ്രിറ്റികളായതുകൊണ്ട് അവരുടെ ജീവിതം ആഘോഷിക്കാന്‍ പാടില്ലെന്നല്ല. അതൊക്കെ അവരുടെ സ്വകാര്യതയാണ്. അവരുടെ മാത്രം സ്‌പെയ്‌സാണ്. അതൊക്കെ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ആഘോഷിച്ചുകൊള്ളട്ടെ. പക്ഷേ ഈ വീഡിയോ നല്‍കുന്ന സന്ദേശമെന്താണ്? നമുക്കൊപ്പമുള്ള ചിലരെയെങ്കിലും സൂക്ഷിക്കണമെന്നല്ലേ.

ഏറ്റവും സ്വകാര്യമായി നടന്നൊരു കാര്യം, ആരുമാരും അറിയാതെ പോകേണ്ടതായിരുന്നു. പക്ഷേ കൂട്ടത്തിലൊരാള്‍ മൊബൈലിലൂടെ ആ രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ ആ വീഡിയോ ലീക്കാകുകയാണ്. അത് പുറംലോകത്ത് എത്തുകയാണ്. അതിനു ചുവടെ ഏറ്റവും മോശപ്പെട്ട കമന്റുകള്‍ നിറയുകയാണ്. ഇത്തരം അനഭിലഷണീയ സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. അത് സെലിബ്രിറ്റികള്‍ക്കെന്നല്ല ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്.

സെലിബ്രിറ്റികളെല്ലാം മാതൃകാപുരുഷന്മാരായിരിക്കണമെന്ന് വാശി പിടിക്കരുത്. പക്ഷേ കരുതലോടെ അവരെ വീക്ഷിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. അവരുപോലുമറിയാതെ മാതൃകയാക്കുന്നവരുമുണ്ട്. ചുരുങ്ങിയപക്ഷം അവര്‍ക്കെങ്കിലും തെറ്റായ സന്ദേശം പകരുന്നതാവരുത് സ്വന്തം ജീവിതമാതൃക.