അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയ വാര്യർ. എന്നാൽ താരമിപ്പോൾ അത് നിഷേധിക്കുകയാണ്. അഡാർ ലവ് തനിക്കു മൈലേജ് നൽകിയിട്ടില്ല എന്നാണു പ്രിയ ചിത്രത്തിന്റെ സംവിധായകനായ ഒമർ ലുലുവിനെ പരോക്ഷമായി കുത്തിക്കൊണ്ടു പറഞ്ഞത്. കഴിഞ്ഞ ദിവസം ആ ചിത്രത്തിന്റെ സെറ്റിൽ നടന്ന ചില അസ്വാരസ്യങ്ങൾ ഒമർ ലുലു ആരായുകയുണ്ടായി. ചിലർ പെട്ടന്നുകേറി പ്രശസ്തരായപ്പോൾ ആകെമൊത്തം കഥാമാറ്റേണ്ടി വന്നു എന്നാണു ഒമർ പറയുന്നത്. അതുമായി ബന്ധപ്പെട്ടു പ്രിയ വാര്യറുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായെന്നും ഒമർ പറഞ്ഞു. അതിന്റെ തുടർച്ചയാണ് പ്രിയയുടെ ഈ പ്രതികരണം .ഇപ്പോഴിതാ ആദ്യസിനിമയായ ഒരു അഡാർ ലവ് തനിക്ക് മൈലേജ് തന്നിട്ടില്ല എന്ന് പറയുകയാണ് നടി പ്രിയ വാര്യർ. പ്രിയയുടെ വാക്കുകൾ ഇങ്ങനെ..
“അതിലെ ആകെ രണ്ട് സീനുകൾ മാത്രമാണ് വൈറലായി മാറിയത്. അതുകൊണ്ടുതന്നെ ഇനി നന്നായി പെർഫോം ചെയ്യണം എന്നും ആളുകൾ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള ചിത്രം ചെയ്യണം എന്നുമായിരുന്നു ആഗ്രഹം.അഡാർ ലവ് അല്ല എനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് രംഗങ്ങൾ മാത്രമാണ് മൈലേജ് ഉണ്ടാക്കിയത്. കണ്ണിറുക്കുന്ന സീനും പിന്നെ ഗൺ സീനുമാണ് അത് രണ്ടും. അടുത്തടുത്ത ദിവസങ്ങളിൽ ആയിരുന്നു ഈ രണ്ടു രംഗങ്ങളും റിലീസ് ചെയ്തത്. രണ്ടും വളരെയധികം വൈറലായി മാറിയതുകൊണ്ട് വലിയ മൈലേജ് കിട്ടി.ആ ചിത്രം കഴിഞ്ഞതിനുശേഷം ഇനി സിനിമ ചെയ്യുന്നുണ്ടെങ്കിൽ അത്രയും നന്നായി പെർഫോം ചെയ്യാൻ പറ്റുന്നത് ആയിരിക്കണം എന്ന് വിചാരിച്ചിരുന്നു. ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണം എന്നും ആഗ്രഹിച്ചു. നല്ല ഒരു നടി ആവുക എന്നതാണ് തൻറെ ആഗ്രഹം. അഭിനയത്തിലൂടെ അറിയപ്പെടണം എന്നാണ് ആഗ്രഹം” പ്രിയാ വാര്യർ വ്യക്തമാക്കി.