സ്വന്തം സിനിമ കണ്ടു പൊട്ടിക്കരഞ്ഞു പ്രിയ വാര്യർ, കണ്ണീർ തുടച്ച് സർജാനോ ഖാലിദ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
360 VIEWS

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയ വാര്യർ. എന്നാൽ പിന്നീട് താരത്തെ മലയാള സിനിമാലോകം ഉപയോഗപെടുത്തിയിരുന്നില്ല. അത്തരം മറ്റുഭാഷകളിൽ അത്ഭുതകരമായ ഉയർച്ചകൾ നേടുകയുണ്ടായി. കാലങ്ങൾക്കു ശേഷമാണ് പ്രിയ ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ പ്രിയ അഭിനയിച്ച ചിത്രമാണ് ഫോർ ഇയേഴ്സ് . പ്രിയാ വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍ജിനീയറിങ് വിദ്യാർഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് പ്രമേയം. ചിത്രം നവംബർ 25ന് കേരളത്തിൽ റിലീസിനെത്തും.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്.

“ഫോര്‍ ഇയേഴ്‌സ് ഒരു ലവ് സ്റ്റോറിയാണ്. ഒരു യങ്ങ് കോളേജ് ലൗ സ്റ്റോറിയാണ്. ഇങ്ങനെയൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഇത്തരമൊരു സിനിമ ചെയ്യണം എന്നത്. ഞാന്‍ പഠിച്ച കോളേജ് ഉണ്ട്. കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് (എം.എ) കോളേജ്. അവിടെ വെച്ച് ഒരു ലൗ സ്റ്റോറി ചെയ്യണം എന്നത്. എംഎ കോളേജില്‍ ഷൂട്ട് ചെയ്യുന്നതിനായി ഞാന്‍ രണ്ട് മൂന്ന് തിരക്കഥകള്‍ എഴുതിയിരുന്നു. പക്ഷെ അത് പോര എന്ന് തോന്നി. കാരണം കോളേജിനോടുള്ള സ്‌നേഹം കൃത്യമായി കാണിക്കാന്‍ സാധിക്കുന്ന സിനിമയായിരിക്കണം എന്ന് തോന്നി.” – രഞ്ജിത്ത് ശങ്കർ പറഞ്ഞു.

ഇപ്പോൾ ഫോർ ഇയേഴ്സ് സിനിമയുടെ പ്രിവ്യു ഷോ കണ്ട് പൊട്ടിക്കരയുന്ന പ്രിയ വാരിയരുടെ വിഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. . കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രം മൂലം സാക്ഷാത്കരിച്ചതെന്നും ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തനിൽക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയർ പറഞ്ഞു. സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ് കുട്ടികൾ കേരളത്തിലെ പത്ത് തിയറ്ററുകളിൽ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിലെ പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രിയ വാരിയർ പൊട്ടിക്കരയുകയുണ്ടായി. ചിത്രത്തിലെ നായകനായ സർജാനോ ഖാലിദ് ആണ് പ്രിയയെ ആശ്വസിപ്പിച്ചത്. ചിത്രം എല്ലാവർക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും സർജാനോ മാധ്യമങ്ങളോട് പറഞ്ഞു.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ