പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് താനെന്ന് പ്രിയ വാര്യര്‍
ഒമര്‍ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിൽ ഒരു കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ താരമായി മാറിയ പ്രിയ വാര്യരുടെ ചില തുറന്നു പറച്ചിലുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. 2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ ഒരു മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് അവർ.മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്.
“പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് ഞാന്‍ എന്നത് 200 ശതമാനവും ശരിയാണ്. എന്റെയോ എന്റെ വര്‍ക്കിനോയോ മനസിലാക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചിട്ടില്ല.ആദ്യ സിനിമ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണ്. അന്ന് ശ്രദ്ധ നേടിയത് എന്റെ കഴിവ് കാരണമാണെന്ന് വിശ്വസിക്കുന്നില്ല. അതൊരു ഭാഗ്യം ആയിരുന്നു. കണ്ണിറുക്കല്‍ തരംഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസിലാക്കാന്‍ എനിക്ക് സമയം കിട്ടിയിട്ടില്ല.കാരണം ഹൈപ്പ് പ്രോസസ് ചെയ്ത് വരുമ്പോഴേക്കാണ് പെട്ടെന്ന് നെഗറ്റിവിറ്റിയും ഹേറ്റ് കമന്റ്സും വന്നു തുടങ്ങിയത്. ”
“പ്രേക്ഷകര്‍ക്ക് എന്നോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതായി തോന്നുന്നു. അഭിമുഖങ്ങളും മറ്റും ആളുകള്‍ കാണുകയും എന്നെ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം.നല്ല സിനിമകളുടെ ഭാഗമാവാനാണ് ഇഷ്ടം. വലിയ സിനിമകളുടെ ചെറിയ ഭാഗം ആവാന്‍ പറ്റുന്നതും വളരെ നല്ലതാണ്. എല്ലാ സിനിമയും ഓരോ പാഠമാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ കഴിവ് തെളിയിക്കാന്‍ പറ്റുമെന്ന് തോന്നുന്നു ” – പ്രിയ വാര്യർ പറയുന്നു