മർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് നിറസാന്നിധ്യമായി മാറിയ താരമാണ് പ്രിയവാര്യർ. പിന്നീട് സിനിമയിൽ അത്ര സജീവമായില്ലെങ്കിലും താരം ഇൻസ്റ്റാഗ്രാമിലും സമൂഹമാധ്യമങ്ങളിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഏഴ് മില്യൻ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഒട്ടനവധി നിരവധി മികച്ച റീൽസു കൊണ്ട് ആരാധകരുടെ മനം ഇടയ്ക്കിടയ്ക്ക് താരം കവരാറുണ്ട്. പലപ്പോഴും ഒക്കെ കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. എന്നാൽ താരം അതിനൊന്നും വേണ്ടത്ര വിലകൽപ്പിക്കുന്നില്ല. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തകാലത്തായിരുന്നു താരം തിരക്കുകളിൽ നിന്നൊക്കെ മാറി മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയത്. മാലിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രം ലൈവ് ആയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ ആയിരുന്നു പ്രിയ അവതരിപ്പിച്ചത്. ഇതിനുമുമ്പ് 4 ഇയേഴ്സ് എന്ന ചിത്രത്തിൽ ആയിരുന്നു പ്രിയ നായിക എത്തിയത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഒമർ സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി മാറിയത്.

Leave a Reply
You May Also Like

ഹൊറർ, ഡിസ്റ്റർബിങ്, ഫാന്റസി ,ബ്ലാക് ഹ്യൂമർ അങ്ങനെ ഒരുപാട് ജേണറിലൂടെ കഥപറയുന്ന സിനിമ

Beau is afraid ???? 2023/English Vino നമ്മുടെ Joaquin Phoenix നെ നായകനാക്കി മോഡേൺ…

അവതാർ 2 മലയാളത്തിലും റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ്

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ലോകപ്രശസ്ത ചിത്രം അവതാറിന്റെ രണ്ടാംഭാഗമായ അവതാര്‍; ദ വേ ഓഫ്…

ഇതൊരു മഹാസംഭവം ആകും, രോമാഞ്ചമുണർത്തുന്ന മുഹൂർത്തങ്ങളുമായി ‘മലൈക്കോട്ടൈ വാലിബൻ’ ട്രെയ്‌ലർ റിലീസായി

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…

അശോക് സെൽവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നിതം ഒരു വാനം’ ഒഫീഷ്യൽ ടീസർ

അശോക് സെൽവൻ, അപർണ്ണ ബാലമുരളി, റിതു വർമ്മ, ശിവാത്മിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആർ. എ…